പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

ഏറെക്കാലമായി ഇന്ത്യൻ വിപണി കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് XUV500 എസ്‌യുവിയുടെ രണ്ടാംതലമുറ ആവർത്തനം. ഇനി മുതൽ XUV700 എന്നറിയപ്പെടുന്ന ഏഴ് സീറ്റർ വാഹനം 2021 ഒക്ടോബറിൽ ഷോറൂമുകളിൽ എത്തുമെന്നാണ് ആദ്യ സൂചനകൾ.

പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

വരാനിക്കുന്ന എസ്‌യുവിയിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വാഹനത്തെ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി മഹീന്ദ്ര ഒരു ടീസർ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

ക്ലാസ് ലീഡിംഗ് ഫീച്ചറുകളുമായി കളംനിറയുന്ന XUV700 അവതരിപ്പിക്കുന്ന സവിശേഷതകൾ തന്നെ ഏവരെയും അമ്പരിപ്പിക്കുന്നവയാണ്. ഇതുവരെ ടീസർ വീഡിയോകളിലൂടെ മഹീന്ദ്ര വെളിപ്പെടുത്തിയ വാഹനത്തിലെ എല്ലാ സവിശേഷതകളെയും ഒന്ന് പരിചയപ്പെട്ടാലോ?

പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ

ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ ആണ് മഹീന്ദ്ര ആദ്യം പരിചയപ്പെടുത്തിയ ഏറ്റവും പ്രധാനമായ സവിശേഷത. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രാത്രിയിൽ ഓടിക്കുമ്പോൾ XUV700 80 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ അധിക ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തുകൊണ്ട് ഈ പുതിയ സംവിധാനം ഹെഡ്‌ലൈറ്റിന്റെ ദൃശ്യപരത വർധിപ്പിക്കുന്ന സവിശേഷതയാണിത്.

പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

വലിയ പനോരമിക് സൺറൂഫ്

വരാനിരിക്കുന്ന മഹീന്ദ്ര XUV700 എസ്‌യുവിയിലെ മറ്റൊരു പ്രധാന ഫീച്ചറാണ് സെഗ്മെന്റിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫിന്റെ സാന്നിധ്യം. ഇത് ടോപ്പ് വേരിയന്റുകളിലാകും ലഭ്യമാക്കുക.

മഹീന്ദ്ര ഇതിനെ ‘സ്കൈറൂഫ്' എന്നാണ് വിളിക്കുന്നത്. കൂടാതെ ഒരു കാർ വാങ്ങുമ്പോൾ ആധുനികകാല ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണ് ഇത്. 1360 മില്ലീമീറ്റർ നീളവും 870 മില്ലീമീറ്റർ വീതിയും ഉള്ള സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ അളവാണ് സ്കൈറൂഫിന് സമ്മാനിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

പോപ്പ്-ഔട്ട് സ്മാർട്ട് ഡോർ ഹാൻഡിലുകൾ

ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിലാകും മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി വിപണിയിൽ എത്തുക. അതോടൊപ്പം സ്മാർട്ട് ഡോർ ഹാൻഡിലുകളും XUV700 മോഡലിന്റെ പ്രത്യേകതയാകും. പരമ്പരാഗത ഡോർ ഹാന്‍ഡിലുകൾ ഒഴിവാക്കി ബോഡി പാനലിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ഒരു നേര്‍ത്ത ബാറാണ് പോപ്പ്-ഔട്ട് സ്മാർട്ട് ഡോർ ഹാൻഡിലുകൾ.

സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍ബാറിന് അതില്‍ ഒരു സെന്‍സര്‍ ലഭിക്കും. അത് സ്പര്‍ശിക്കുമ്പോഴോ ഒരു കീ ഉപയോഗിച്ച് കാര്‍ അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ യാന്ത്രികമായി പുറത്തുവരുന്ന സംവിധാനമാണിത്.

പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

വ്യക്തിഗതമാക്കിയ സുരക്ഷാ അലേർട്ടുകൾ

വ്യക്തിഗതമാക്കിയ സുരക്ഷാ അലേർട്ടുകൾ ഉടമകളെ അവരുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ അതിവേഗ മുന്നറിയിപ്പുകൾ പോലുള്ള സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കാൻ അനുവദിക്കുന്നതാണ് വ്യക്തിഗതമാക്കിയ സുരക്ഷാ അലേർട്ടുകൾ.

അതായത് വാഹനം 80 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ ഡ്രൈവറെ അറിയിക്കുന്ന പുതിയ സംവിധാനമാണിത്. നേരത്തെ ഉണ്ടായിരുന്ന ഒരു 'ബീപ്പ്' ശബ്ദത്തിനു പകരം നിങ്ങളുടെ കാര്‍ അമിതവേഗത കൈവരിക്കുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തില്‍ വേഗത കുറയ്ക്കുന്നതിനായി കാര്‍ വ്യക്തിഗതമാക്കിയ സന്ദേശം നല്‍കുന്നതാണ് പുതിയ സുരക്ഷ സംവിധാനം.

ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറക്കത്തിലേക്ക് വീണുണ്ടാകുന്ന അപകടം ഒഴിവാക്കാനായി പ്രത്യേകം തയാറാക്കിയ സവിശേഷതയാണ് ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ. ഡ്രൈവർ ഉറക്കം തൂങ്ങുന്നതായി മനസിലാക്കിയാൽ എസ്‌യുവി അത് കണ്ടെത്തുകയും തുടർന്ന് അതിവേഗം ഓട്ടോമാറ്റിക്കായി ഡ്രൈവർക്ക് അലേർട്ടും നൽകുകയും ചെയ്യും

പുതിയ XUV700 എസ്‌യുവിയിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന കിടിലൻ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

സ്റ്റിയറിംഗ് വീൽ ചലനത്തിലെ ക്രമക്കേട് മനസിലാക്കി കാറിന്റെ ഡ്രൈവിംഗ് രീതിയുടെ അടിസ്ഥാനത്തിലാണ് ഈ സുരക്ഷാ സവിശേഷത പ്രവർത്തിക്കുക. തുടർന്ന് സിസ്റ്റം ഡ്രൈവർക്ക് ഒരു ഇടവേള എടുത്ത് കാർ നിർത്താൻ മുന്നറിയിപ്പ് നൽകുന്ന ഒരു ശബ്‌ദവും പ്ലേ ചെയ്യും.

Most Read Articles

Malayalam
English summary
The Best Features That Mahindra Introducing In Upcoming New XUV700 SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X