ജിംനി മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

പുതുവർഷം പിറക്കുമ്പോൾ വാഹന വിപണിക്കും പ്രതീക്ഷകൾ ഏറെയാണ്. എന്നത്തേയും പോലെ തന്നെ വരാനിരിക്കുന്ന വർഷവും പുത്തൻപുതു മോഡലുകളുമായി കളംനിറയാനാണ് വാഹന നിർമാതാക്കൾ തയാറെടുക്കുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്കിന്റെ സാന്നിധ്യം കുറവാണെങ്കിലും വരാനിരിക്കുന്നത് നിരവധി വാഹനങ്ങളാണ്. അടുത്ത വർഷം ഇവി വിപണിക്ക് പുത്തനുണർവായിരിക്കും ലഭിക്കുക. ഇന്ത്യൻ വിപണി കീഴടക്കാൻ 2022-ൽ നിരത്തിലെത്തുന്ന മോഡലുകൾ ഏതെല്ലാമെന്ന് നോക്കാം.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

സിട്രൺ C3

കോംപാക്‌ട് എസ്‌യുവി വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോണിൽ നിന്ന് വരാനിരിക്കുന്ന C3. ഇന്ത്യയിൽ 8 ലക്ഷത്തിനും 12 ലക്ഷം രൂപയ്‌ക്കും ഇടയിലായിരിക്കും വാഹനത്തിനായി മുടക്കേണ്ട വില.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ഒന്നുകിൽ 1.2 ലിറ്റർ ടർബോചാർജ്ഡ് ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനോ 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോ ആയിരിക്കും സിട്രൺ C3 എസ്‌യുവിക്ക് തുടിപ്പേകുക. വരാനിരിക്കുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ബ്രാൻഡിന്റെ തന്നെ പ്രീമിയം വാഹനമായ C5 എയർക്രോസിലേതിന് സമാനമായ ആധുനിക ഫീച്ചർ സവിശേഷതകളും ലഭിച്ചേക്കും. 2022 ജനുവരിയിൽ സിട്രൺ C3 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

സ്കോഡ സ്ലാവിയ

എസ്‌യുവി മോഡലുകൾക്കിടയിലേക്ക് വ്യത്യസ്‌തനാവാൻ എത്തുന്ന സി-സെഗ്മെന്റ് സെഡാനാണ് സ്കോഡ സ്ലാവിയ. ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ അടുത്ത വലിയ അവതരണമായിരിക്കുമിത്. ഇതിനോടകം വെളിപ്പെടുത്തിയ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

അടുത്തിടെ പുറത്തിറക്കിയ സ്കോഡ കുഷാഖ് എസ്‌യുവിയുടെ അതേ MQB-A0 IN പ്ലാറ്റ്‌ഫോം സ്‌കോഡ സ്ലാവിയയും ഉപയോഗിക്കും. ഇത് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ സെഡാനുകളിൽ ഒന്നായി മാറ്റാനും സഹായിക്കും. ഇന്ത്യയിൽ തരംഗമായ മിഡ്-സൈസ് എസ്‌യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനും സെഡാൻ ഉപയോഗിക്കും.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

അതായത് 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI എഞ്ചിനുകൾ സ്‌കോഡ സ്ലാവിയയ്ക്ക് തുടിപ്പേകുമെന്ന് സാരം. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് സ്‌കോഡ സ്ലാവിയയെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സ്‌കോഡ പദ്ധതിയിടുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

മഹീന്ദ്ര സ്കോർപിയോ

ഇന്ത്യയിൽ പുതിയ ഥാറിനെ അവതരിപ്പിച്ചതു മുതൽ മഹീന്ദ്രയുടെ നിലവാരം തന്നെ മാറിയെന്നു വേണം പറയാൻ. പിന്നീടെത്തിയ XUV700 എസ്‌യുവിയുടെ ജനഹൃദയങ്ങളിലേക്ക് ഇരച്ചുകയറി. ഇതോടെ വരാനിരിക്കുന്ന സ്കോർപിയോയിലേക്കും ആകാംക്ഷയോടെയാണ് വാഹന പ്രേമികൾ നോക്കി കാണുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ബ്രാൻഡ് ഇപ്പോൾ പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ XUV700 ഉം വരാനിരിക്കുന്ന സ്‌കോർപിയോയും പലതവണ ഒരുമിച്ച് പരീക്ഷിണയോട്ട ഘട്ടത്തിലേക്ക് പ്രവേശിച്ച മോഡലുകളാണ്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിന് മുമ്പ് മഹീന്ദ്ര പുതിയ സ്‌കോർപിയോ പുറത്തിറക്കുമെന്നാണ് സൂചന. മുൻഗാമിയിൽ നിന്നും ഏറെ വ്യത്യസ്‌തവും പുതുമയുള്ളതുമായിരിക്കും സ്കോർപിയോയുടെ പുതുതലമുറ മോഡൽ. നിരവധി നൂതന ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും മോഡൽ പരിചയപ്പെടുത്തിയേക്കും.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ജീപ്പ് മെറിഡിയൻ

ജീപ്പ് കോമ്പസ് എസ്‌യുവിയുടെ 7 സീറ്റർ പതിപ്പാണ് ജീപ്പ് മെറിഡിയൻ. 'കമാൻഡർ' എന്ന പേരിൽ വാഹനം അടുത്തിടെ തെക്കേ അമേരിക്കൻ വിപണികളിൽ അവതരിപ്പിച്ചിരുന്നു. കൂടാതെ 7 സീറ്റർ എസ്‌യുവി 5 സീറ്റർ ജീപ്പ് കോമ്പസിനേക്കാൾ പ്രീമിയം വിലയെ ന്യായീകരിക്കാൻ ഇന്റീരിയറിൽ നിരവധി പ്രീമിയം സവിശേഷതകളും കാര്യമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ യൂണിറ്റ് എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ജീപ്പ് മെറിഡിയൻ വന്നേക്കാം. കൂടാതെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടും. അടുത്ത വർഷം രണ്ടാം പകുതിയിൽ ജീപ്പ് ഈ എസ്‌യുവി പുറത്തിറക്കുമെന്നാണ് വാർത്തകൾ.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

കിയ കാരെൻസ്

മാരുതി സുസുക്കി XL6, മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മറാസോ എന്നിവയ്‌ക്ക് വെല്ലുവിളിയാവുന്ന

ഏഴ് സീറ്റർ എംപിവി ആണ് കിയ കാരെൻസ്. ഇന്ത്യയിൽ 12 മുതൽ 16 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എം‌പി‌വിയുടെ വില ആക്രമണാത്മകമായി നിശ്ചയിക്കാൻ കഴിഞ്ഞാൽ കിയയുടെ ഇന്ത്യയിലെ മറ്റൊരു വിജയകരമായ വാഹനമായി ഇത് മാറും.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

2022 ന്റെ ആദ്യ പകുതിയിൽ കിയ കാരെൻസ് അവതരിപ്പിക്കുമെന്നാണ് സൂചന. കൊറിയൻ ബ്രാൻഡിൽ നിന്നും രാജ്യത്ത് എത്തുന്ന നാലാമത്തെ മോഡലായിരിക്കും ഈ എംപിവി. ഇതിനു മുന്നെ അവതരിപ്പിച്ച സെൽറ്റോസ്, കാർണിവൽ, സോനെറ്റ് എന്നീ മോഡലുകൾ വമ്പൻ വിജയമാണ് വിപണിയിൽ നേടിയെടുത്തിരിക്കുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

മാരുതി സുസുക്കി ജിംനി

ദീർഘനാളുകളായി ഇന്ത്യ കാത്തിരിക്കുന്ന മാരുതിയുടെ വാഹനമാണ് ജിംനി. നിലവിൽ രാജ്യത്ത് വിൽപ്പനയ്ക്കില്ലെങ്കിലും ഏവർക്കും സുപരിചിതമായ മോഡലാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് മാരുതി സുസുക്കി ജിംനി.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

അന്താരാഷ്ട്ര പതിപ്പിൽ നിന്ന് വ്യത്യസ്തമായി സുസുക്കി ജിംനിയുടെ ഇന്ത്യൻ പതിപ്പ് അധിക പ്രായോഗികതയ്ക്കായി രണ്ട് ഡോറുകൾ കൂടി നൽകും. അതായത് 5 ഡോർ മോഡലായായിരിക്കും മാരുതി സുസുക്കി ജിംനി നിരത്തിലെത്തുകയെന്ന് സാരം.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

വരാനിരിക്കുന്ന മാരുതി സുസുക്കി ജിംനി വിജയിച്ച കമ്പനിയുടെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കാനാണ് സാധ്യത. കൂടാതെ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഗിയർബോക്സുമായോ ജോടിയാക്കും. അടുത്ത വർഷത്തിന്റെ രണ്ടാം പകുതിയിൽ മാരുതി സുസുക്കി ജിംനിയെ അവതരിപ്പിക്കുമെന്നാണ് അനുമാനം.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ബിഎംഡബ്ല്യു iX

ബിഎംഡബ്ല്യുവിന്റെ വരാനിരിക്കുന്ന ഓൾ-ഇലക്‌ട്രിക് മുൻനിര എസ്‌യുവിയാണ് iX. ഇന്ത്യയിലെ ഇവി സെഗ്മെന്റിൽ കൂടുതൽ കരുത്തരാവാനാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളുടെ പദ്ധതി. 105.2 kWh ബാറ്ററി പാക്കോടുകൂടിയ iX xDrive 50 പൂർണ ചാർജിൽ 611 കിലോമീറ്റർ (WLTP) റേഞ്ചാണ് അവകാശപ്പെടുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ഭീമാകാരനായ എസ്‌യുവിക്ക് 4.6 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിനായി 515.6 bhp ഇലക്ട്രിക് പവർട്രെയിനാണ് ബിഎംഡബ്ല്യു ഉപയോഗിച്ചിരിക്കുന്നത്. 2021 ഡിസംബർ 13 ന് iX എസ്‌യുവി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തുടർന്ന് അടുത്ത വർഷം വാഹനം വിൽപ്പനയ്ക്കും എത്തും.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

മിനി കൂപ്പർ SE

മിനി കൂപ്പറിന്റെ ഓൾ-ഇലക്‌ട്രിക് 3 ഡോർ പതിപ്പാണ് കൂപ്പർ SE. 32.6 kWh ബാറ്ററി പാക്കിലാണ് വാഹനത്തിന്റെ ഹൃദയം. ഇത് പൂർണ ചാർജിൽ 270 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

മിനി കൂപ്പർ SE ഇലക്‌ട്രിക്കാനായുള്ള ബുക്കിംഗ് കമ്പനി ഒക്ടോബറിൽ തന്നെ ആരംഭിച്ചിരുന്നു. 2022 ജനുവരിയിൽ ബിഎംഡബ്ല്യു മിനി കൂപ്പർ SE അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ടൊയോട്ട ഹിലക്‌സ്

2022 ജനുവരി അവസാനത്തോടെ ഹിലക്‌സ് പിക്കപ്പ് അവതരിപ്പിക്കാൻ ടൊയോട്ട പദ്ധതിയിടുന്നു. ഇന്ത്യയിൽ ഇസുസു വി-ക്രോസിനോടായിരിക്കും മോഡലിന്റെ മത്സരം. ടൊയോട്ട ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയുടെ അതേ IMV-2 പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട ഹിലക്‌സ് നിർമ്മിച്ചിരിക്കുന്നത്.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

എന്നിരുന്നാലും ഒരു പിക്കപ്പ് വാഹനമായതിനാൽ ടൊയോട്ട ഹിലക്‌സിന്റെ നീളം 5.3 മീറ്ററിലും അൽപ്പം കൂടുതലായിരിക്കും. അതിനുപുറമെ ഇന്ത്യയിലെ ടൊയോട്ട ഫോർച്യൂണറിന്റെ അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളും തന്നെയായിരിക്കും ഹിലക്‌സും ഉപയോഗിക്കുക.

സിട്രൺ C3 മുതൽ സ്കോർപിയോ വരെ; അടുത്ത വർഷം ഇന്ത്യയിൽ വരാനിരിക്കുന്ന ഏറ്റവും മികച്ച കാറുകൾ

ഔഡി Q7

ജർമ്മൻ വാഹന നിർമാതാക്കളിൽ നിന്നുള്ള 7 സീറ്റർ എസ്‌യുവി 2022 ജനുവരി അവസാനത്തോടെ ഇന്ത്യൻ നിരത്തുകളിൽ എത്തും ഇന്ത്യയിൽ വോൾവോ XC90, BMW X5, മെർസിഡീസ് GLE എന്നിവയുമായാകും മോഡൽ മാറ്റുരയ്ക്കുക. ഔഡിയിൽ നിന്നുള്ള എല്ലാ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ബിഎസ്-VI നിലവാരത്തിലുള്ള മൈൽഡ്-ഹൈബ്രിഡ് എഞ്ചിനും വാഹനത്തിന്റെ പ്രത്യേകതയായിരിക്കും

Most Read Articles

Malayalam
English summary
The best upcoming cars in india next year details
Story first published: Wednesday, December 8, 2021, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X