ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

ഇന്ത്യയിലെ ഇനപ്രിയ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും പുതിയ അവതരണമാണ് TUV300-യുടെ പേരുമാറ്റി എത്തിയ ബൊലേറോ നിയോ. പിൽക്കാലത്തെ പോലെ തന്നെ നിയോയ്ക്കും വലിച്ചുനീട്ടപ്പെട്ട ഒരു വേരിയന്റ് ലഭിക്കും.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

അതായത് ഒരു മൂന്നുവരി പതിപ്പ്. TUV300 പേരുമാറ്റിയപോലെ തന്നെ ഇത് മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എന്നപേരിലായിരിക്കും വിപണിയിൽ അറിയപ്പെടുക. ദൈർഘ്യമേറിയ കാറിന് നിയോയേക്കാൾ 400-410 മില്ലിമീറ്റർ നീളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

എങ്കിലും ഒരേ സ്റ്റൈലിംഗ് സൂചകങ്ങൾ ഇരുമോഡലുകളും ഉപയോഗിക്കുമെന്ന് കരുതാം. ഇത് ബൊലേറോയുടെ ഡിസൈൻ ഭാഷയുമായി കൂടുതൽ അടുക്കും. ഇതിനർഥം ചതുരാകൃതിയിലുള്ള വീൽആർച്ചുകൾ, സ്ട്രൈപ്പ് പോലുള്ള സൈഡ് ക്ലാഡിംഗ്, സ്ക്വയർ ഹെഡ്‌ലാമ്പുകൾ, താഴ്ന്ന ഹുഡ് ലൈൻ എന്നിവ നിയോ പ്ലസിൽ പ്രതീക്ഷിക്കാമെന്ന് സാരം.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

അകത്ത് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ക്രൂയിസ് കൺട്രോൾ, ബ്ലൂസെൻസ് ആപ്പ് (കണക്റ്റിവിറ്റി ഇന്റർഫേസ്), സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ സമാനമായ ഇന്റീരിയർ പാലറ്റും സവിശേഷതകളും വിപുലീകൃത പതിപ്പിന് ഉണ്ടായിരിക്കുമെന്നാണ് സൂചന.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

ബൊലേറോ നിയോ പ്ലസിന് പുതുക്കിയ ബ്ലൂസെൻസ് പ്ലസ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകളും. എന്നിരുന്നാലും ഉൾച്ചേർത്ത സിം ശേഷിയോടെ XUV300 കോംപാക്‌ട് എസ്‌യുവിയിൽ കണ്ടതിന് സമാനമായിരിക്കും ഇത്.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

ഏഴ് സീറ്റർ കാറാണ് മഹീന്ദ്ര ബൊലേറോ നിയോ. ബൂട്ടിൽ ഇരുവശത്തുമായി ജമ്പ് സീറ്റുകൾ ഉൾച്ചേർത്താണ് കമ്പനി വാഹനത്തിനെ ഏഴ് സീറ്ററാക്കിയിരിക്കുന്നത്. എന്നാൽ ബൂട്ടർ ഏരിയയിൽ നീളമുള്ള ബെഞ്ച് സീറ്റ് ക്രമീകരണമുള്ള 9 സീറ്റർ പതിപ്പായിരിക്കും ബൊലേറോ നിയോ പ്ലസ്.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

നിയോ പ്ലസിൽ മുന്നിലേക്ക് അഭിമുഖീകരിക്കുന്ന മൂന്നാം നിര സീറ്റിംഗ് കോൺഫിഗറേഷനുമായി മഹീന്ദ്ര പോകാൻ സാധ്യതയില്ല. മാനുവൽ ഗിയർബോക്‌സുള്ള മഹീന്ദ്രയുടെ എംഹോക്ക് 2.2 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന് തുടിപ്പേകുക.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

ഇത് പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് പ്രചാരമേറുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും ബൊലേറോ ശ്രേണിയിലേക്ക് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ മഹീന്ദ്രക്ക് പദ്ധതികളൊന്നും തന്നെയില്ല.

ഇനി ബൊലേറോ നിയോ പ്ലസിന്റെ ഊഴം; 9-സീറ്റർ പതിപ്പും ഉടൻ എത്തിയേക്കും

ബൊലേറോ നിയോയിൽ ഒരു എഎംടി അല്ലെങ്കിൽ ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ചേർക്കുന്നത് പരിഗണിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ ഫീഡ്‌ബാക്കും ഡിമാൻഡും മഹീന്ദ്ര വിലയിരുത്തും. ഇപ്പോൾ പുതിയ ബൊലേറോ നിയോയുടെ വിൽപ്പനയിലാകും മഹീന്ദ്ര രാജ്യവ്യാപകമായി ശ്രദ്ധ കേന്ദ്രീകരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
The Bolero Neo Plus Is Expected To Launch Soon In India. Read in Malayalam
Story first published: Wednesday, July 14, 2021, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X