ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

മഹീന്ദ്ര ഥാറിനെ വെല്ലുവിളിക്കാൻ തലമുറ മാറ്റവുമായി എത്തിയ ഫോഴ്‌സ് ഗൂർഖ ഇതിനകം തന്നെ ഏറെ ചർച്ചയായിരിക്കുകയാണ്. ഓഫ്-റോഡ് പ്രേമികൾക്കിടയിൽ മാത്രം സുപരിചിതമായ മോഡലാണ് ഗൂർഖ. എന്നാൽ പരിഷ്ക്കാരങ്ങളോടെ കൂടുതൽ മെച്ചപ്പെടുത്തലുകളോടെയാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

13.59 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുമായാണ് അടുത്തിടെ പുത്തൻ ഗൂർഖ എസ്‌യുവിയെ ഫോഴ്‌സ് മോട്ടോർസ് അവതരിപ്പിച്ചത്. നിലവിൽ ഒരൊറ്റ വേരിയന്റിൽ മാത്രം എത്തുന്ന മോഡലിന്റെ കൂടുതൽ പതിപ്പുകളിൽ പ്രവർത്തിക്കുകയാണ് കമ്പനിയിപ്പോൾ.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

ഭാവിയിൽ നാല് സീറ്റ്, മൂന്ന്-ഡോർ 4x4 ഉൾപ്പെടെ മൊത്തം നാല് വേരിയന്റുകൾ ഗൂർഖ നിരയിൽ കമ്പനിക്ക് ഉണ്ടാകുമെന്നാണ് ഫോഴ്‌സ് മോട്ടോർസിന്റെ അഭിപ്രായം. നാല് സീറ്റ്, മൂന്ന് ഡോർ 4x2, ഏഴ് സീറ്റ്, അഞ്ച്-ഡോർ, 4x4; കൂടാതെ ഏഴ് സീറ്റ്, അഞ്ച്-ഡോർ, 4x2 എന്നിവയെല്ലാം വാഹനത്തിലേക്ക് എത്തും.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

ഭാവി വകഭേദങ്ങൾക്ക് പുറമെ ബിഎസ്-VI ഗൂർഖയുടെ മൈലേജ് വിശദാംശങ്ങളും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ഗൂർഖ അതിന്റെ പുതുതലമുറ രൂപത്തിൽ 4x2 മോഡിലിൽ ക്ലെയിം ചെയ്ത ഇന്ധനക്ഷമത 10-12 കിലോമീറ്ററാണ്. അതേസമയം എസ്‌യുവിയുടെ 4x4 മോഡിലിൽ മൈലേജ് 8 മുതൽ 10 കിലോമീറ്റർ വരെയുമായിരിക്കും.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

കഴിഞ്ഞ വർഷം തുടക്കത്തിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്പോയിലാണ് ഫോഴ്‌സ് പുത്തൻ ഗൂർഖയെ ആദ്യമായി പരിചയപ്പെടുത്തുന്നത്. ഒറ്റ നോട്ടത്തിൽ ഗൂർഖയുടെ ബോക്‌സി ഡിസൈനിൽ മാറ്റമില്ലാതെയാണ് പുത്തൻ മോഡലും വിപണിയിൽ എത്തുന്നത്.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

എന്നാൽ മറ്റൊരു കൗതുകം എന്തെന്നാൽ മഹീന്ദ്ര ഥാർ ജീപ്പ് റാങ്ല‌റിന്റെ ഡിസൈനാണ് പകർത്തിയത് എങ്കിൽ ഫോഴ്‌സ് ഗൂർഖ എത്തുന്നത് മെർസിഡീസ് ബെൻസിന്റെ ജി വാഗൻ പ്രചോദിത ഡിസൈനുമായാണ് വിപണിയിൽ എത്തുന്നത്. അങ്ങനെ ഇന്ത്യക്കാരുടെ റാങ്ല‌റും ജി വാഗണുമാണ് ഈ എതിരാളികൾ.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

ഥാർ ലൈഫ് സ്റ്റൈൽ എസ്‌യുവിയായി പുരോഗമിച്ചപ്പോൾ അതേപാത പിന്തുടർന്ന് പുരോഗമിക്കാനാണ് ഗൂർഖയും ശ്രമിച്ചത്. ഫിനിഷിംഗിലെ പോരായ്‌മയായിരുന്നു ഗൂർഖയെ പിന്നോട്ട് വലിച്ചിരുന്നത്. എന്നാൽ ഇത്തവണ അതെല്ലാം കുറെ മാറ്റാൻ ഫോഴ്‌സ് മോട്ടോർസ് പരിശ്രമിച്ചിട്ടുണ്ട് എന്നുതന്നെ വേണം പറയാൻ.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

ഒക്ടോബർ 15 മുതലാണ് പുത്തൻ എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കുക. റെഡ്, ഓറഞ്ച്, വൈറ്റ്, ഗ്രീൻ, ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ഗൂർഖ തെരഞ്ഞെടുക്കാം. അതായത് കാഴ്ച്ചയിൽ മുൻഗാമിയേക്കാൾ മിടുക്കനാണ് 2021 മോഡൽ എന്ന് ചുരുക്കം. ക്ലാസിക്, പരുക്കൻ ബോക്‌സി രൂപം നിലനിർത്തിയതാണ് വാഹനത്തിന്റെ വിജയം എന്നുവേണമെങ്കിലും പറയാം.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

പൈലറ്റ് ലാമ്പുകൾ, ലോ ബീം, ഹൈ ബീം എന്നിവ ഉൾപ്പെടുന്ന എൽഇഡി ഫോഴ്‌സ് പ്രോ എഡ്‌ജ് ഹെഡ്‌ലാമ്പുകളാണ് 2021 മോഡൽ ഗൂർഖയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. അതോടൊപ്പം ഹെഡ്‌ലാമ്പിന് ചുറ്റുമായി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

കട്ടിയുള്ള വീൽ ആർച്ചുകളും സൈഡ് സ്റ്റെപ്പ് റെയിലുകളും എസ്‌യുവിക്ക് പരുക്കൻ രൂപവും സമ്മാനിക്കുന്നു. 16 ഇഞ്ച് സ്റ്റീൽ വീലുകളാണ് ഗൂർഖയെ മനോഹരമാക്കുന്ന മറ്റൊരു ഘടകം. പുതിയ ഗൂർഖ യാത്രക്കാർക്കായി സെഗ്മെന്റ് ലീഡിംഗ് ലെഗ് റൂം, ഹെഡ് റൂം, എൽബോ റൂം എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഫോ‌ഴ്‌സിന്റെ വാദം.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

ഇതിനായി മോഡുലാർ ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ പൂർത്തിയാക്കിയ ഗൂർഖ ഇപ്പോൾ അതിന്റെ മുൻ മോഡലിനെക്കാൾ നീളവും വീതിയുമുള്ളതാണ്. 4,116 മില്ലീമീറ്റർ നീളവും 1,812 മില്ലീമീറ്റർ വീതിയും 2,075 മില്ലീമീറ്റർ വീതിയും, 2,400 മില്ലീമീറ്റർ വീൽബേസുമാണ് എസ്‌യുവിക്കുള്ളത്.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

'പനോരാമിക് വിൻഡോസ്' എന്നുവിളിക്കുന്ന വലിയ ഗ്ലാസ് പാനലുള്ള രണ്ടാം നിര യാത്രക്കാർക്കുള്ള വിൻഡ് ഷീൽഡ് അകത്തെ യാത്രക്കാർക്ക് മനോഹരമായ കാഴ്ച്ചയാണ് നൽകുന്നത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് പിന്തുണയുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടയ്ൻമെന്റ് സിസ്റ്റം അകത്തളത്തെ സവിശേശമാക്കുന്നുമുണ്ട്.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

ടിൽറ്റ്, ടെലിസ്കോപിക് അഡ്ജസ്റ്റ് സ്റ്റിയറിംഗ്, പിൻ സീറ്റുകൾക്ക് പ്രത്യേകമായുള്ള ആംറെസ്റ്റുകൾ, നാല് യാത്രക്കാർക്കും യുഎസ്ബി ചാർജിംഗ് സോക്കറ്റുകൾ, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ്, എയർ കണ്ടീഷനിംഗ് എന്നിവയാണ് പുതിയ ഫോ‌ഴ്‌സ് ഗൂർഖയിലെ മറ്റ് ഇന്റീരിയർ സവിശേഷതകൾ.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

മെർസിഡീസ് ബെൻസിഷ നിന്നുള്ള 2.6 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് 2021 ഫോ‌ഴ്‌സ് ഗൂർഖയ്ക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 91 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ഗിയർബോക്‌സ് ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോൾ ഒന്ന്, വരാനിരിക്കുന്നത് നാല്; Gurkha എസ്‌യുവിയിലേക്ക് കൂടുതൽ വേരിയന്റുകൾ എത്തുന്നു

അതേസമയം 4x4 സിസ്റ്റം നിലവിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്. അതോടൊപ്പം മാനുവൽ ലോക്കിംഗ് ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്. പുതിയ ഗൂർഖയിൽ 1.50 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ നാല് സൗജന്യ സർവീസുകൾക്കൊപ്പം മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും ഫോഴ്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
The force gurkha suv will be offered in four variants soon
Story first published: Monday, October 4, 2021, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X