തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

എംപിവി സെഗ്മെന്റിൽ എർട്ടിഗയുടെ ഉൾപ്പടെയുള്ള മോഡലുകളുടെ ആധിപത്യം തകർക്കാനായി കിയ മോട്ടോർസ് പുതിയ കാരെൻസ് എന്നൊരു 7 സീറ്റർ വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ്. കാഴ്ച്ചയിലും ആധുനിക ഫീച്ചർ നിരയിലും വമ്പൻ പുതുമകളുമായാണ് വാഹനത്തിന്റെ കടന്നുവരവു തന്നെ.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

2021 ഡിസംബർ 16-ന് കിയ കാരെൻസ് മൂന്നുവരി എംപിവി രാജ്യത്ത് അരങ്ങേറ്റം കുറിച്ചത്. വാഹനം സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായോ അംഗീകൃത കിയ ഡീലർഷിപ്പുകളിലൂടെയോ കാരെൻസ് ഇപ്പോൾ ബുക്ക് ചെയ്യാനും സാധിക്കും.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

പുതിയ കിയ കാരെൻസ് 2022-ന്റെ ആദ്യ പാദത്തിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോൾ കാരെൻസിന്റെ നിരയിലെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് കിയ മോട്ടോർസ്. കാരെൻസ് എംപിവി 7 കളർ ഓപ്‌ഷനുകളിൽ അണിഞ്ഞൊരുങ്ങിയായിരിക്കും വിപണിയിൽ എത്തുക.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

അതിൽ ഇംപീരിയൽ ബ്ലൂ, ഇന്റെൻസ് റെഡ്, മോസ് ബ്രൗൺ, സ്പാർക്ക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ & ഗ്ലേസിയർ വൈറ്റ് പേൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്. ഈ കളർ ഓപ്‌ഷനുകൾ അനുസരിച്ച് ഏതെങ്കിലും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ കാരെൻസ് ലോഞ്ച് ചെയ്യപ്പെടില്ലെന്ന് അനുമാനിക്കാം. എന്നിരുന്നാലും പിന്നീടുള്ള ഘട്ടത്തിൽ കൊറിയൻ ബ്രാൻഡിന് ഡ്യുവൽ-ടോൺ നിറം നൽകാനും സാധ്യതയുണ്ട്.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

ഇത് സെൽറ്റോസിന് ഒരുക്കിയിരിക്കുന്ന അതേ SP2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് നിർമിച്ചിരിക്കുന്നത്. എന്നിരുന്നാലും നീളം കൂടിയ വീൽബേസും ബോഡിയും ഉൾക്കൊള്ളാൻ പ്ലാറ്റ്‌ഫോം പരിഷ്‌ക്കരിച്ചിട്ടുമുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ 30 മില്ലീമീറ്റർ കൂടുതലുള്ള സെഗ്‌മെന്റിലെ ലീഡിംഗ് 2,780 മില്ലീമീറ്റർ വീൽബേസാണ് കാരെൻസിനുള്ളത്.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കാരെൻസ് എംപിവിക്ക് മൊത്തത്തിൽ 4,540 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 195 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. പ്ലാറ്റ്ഫോം പോലെ തന്നെ കിയ സെൽറ്റോസുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടാനും സാധ്യതയുണ്ട്.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

എഞ്ചിൻ ഓപ്ഷനുകളിൽ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ, 140 bhp പവറിൽ 250 Nm torque വികസിപ്പിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 115 bhp, 250 Nm torque എന്നിങ്ങനെ പവർ കണക്കുകൾ നൽകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിവ കിയ കാരെൻസ് മുന്നോട്ടുകൊണ്ടുപോവും.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും. അതായത് കിയ സെൽറ്റോസിന്റെ എഞ്ചിൻ ഓപ്ഷന് സമാനമാണെന്ന് സാരം. 13 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന പുതിയ കിയ കാരെൻസ് മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എൻട്രി ലെവൽ വേരിയന്റുകളോട് മത്സരിക്കും.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

വാസ്തവത്തിൽ ഇത് ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയുടെ വിൽപ്പനയെയും ബാധിച്ചേക്കാം. കമ്പനി "വിനോദ വാഹനം" എന്ന് വിളിക്കുന്ന കാരെൻസ് വിപണിയിൽ പല മോഡലുകളുടേയും വിൽപ്പന പിടിച്ചെടുക്കാൻ പ്രാപ്‌തമാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ നിന്നുള്ള നാലാമത്തെ പാസഞ്ചർ വാഹനം എന്ന ബഹുമതിയും ഇതിനുണ്ട്.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

കിയയുടെ പുതിയ ഡിസൈൻ ഫിലോസഫി "ഓപ്പോസിറ്റ്സ് യുണൈറ്റഡ്" അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ മോഡലും ഈ മൾട്ടി പർപ്പസ് വാഹനമാണ്. അതായത് അന്താരാഷ്ട്ര വിപണിയിൽ ഇതിനോടകം പുറത്തിറക്കിയ സ്പോർട്ടേജ് എസ്‌യുവിയിൽ കാണുന്ന അതേ രൂപഭംഗിയാണ് കാരെൻസിലും പ്രതിഫലിക്കുന്നതെന്ന് സാരം.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

നിവർന്നുനിൽക്കുന്ന മുൻവശവും ഫ്ലാറ്റ് ബോണറ്റും വശങ്ങളിലായി റാപ്പറൗണ്ട് ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹൈലൈറ്റ് ചെയ്‌ത ഇൻടേക്ക് ഗ്രില്ലും കിയ കാരെൻസിന്റെ സ്പോർട്ടി ഭാവം എടുത്തുകാണിക്കുന്നുണ്ട്. മുൻവശത്തെ ക്രോമിന്റെ സാന്നിധ്യവും കാറിന് പ്രീമിയം ആകർഷണം നൽകുന്നുണ്ട്.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

വശങ്ങളിലേക്ക് നോക്കിയാൽ ഒരു പ്രമുഖ ഷോൾഡർ ലൈൻ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, മസ്‌ക്കുലർ റിയർ ബമ്പർ, റൂഫ് റെയിലുകൾ എന്നിവയാണ് എംപിവിയുടെ ഭംഗി വർധിപ്പിക്കുന്നത്. പിന്നിൽ എംപിവിയിൽ ടി ആകൃതിയിലുള്ള റാപ്പ്റൗണ്ട് എൽഇഡി ക്ലസ്റ്ററുകൾ ഇരുവശത്തും നേർത്ത എൽഇഡി സ്ട്രിപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സജ്ജീകരണമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ് (64 നിറങ്ങൾ), UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ എന്നി അത്യാധുനിക സവിശേഷതകളാണ് ഇന്റീരിയറിനെ വേറിട്ടുനിർത്തുന്നത്.

തെരഞ്ഞെടുക്കാം 7 വ്യത്യസ്‌ത നിറങ്ങളിൽ, കാരെൻസ് മിടുമിടുക്കനാണ്

സുരക്ഷയുടെ കാര്യത്തിലും കിയ ഒരു വിട്ടുവീഴ്ച്ചയും ചെയ്‌തിട്ടില്ലെന്നതാണ് ശ്രദ്ധേയം. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സംവിധാനങ്ങളെല്ലാം എംപിവിയിൽ സജ്ജമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
The kia carens will be offered in 7 colour options details
Story first published: Friday, December 24, 2021, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X