3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

ഇന്ത്യയിൽ മികച്ച സ്വീകാര്യത ലഭിച്ച ആഢംബര എം‌പി‌വി മോഡലാണ് കിയ കാർണിവൽ. 2020 ഫെബ്രുവരിയിൽ വിൽപ്പനയ്ക്ക് എത്തിയതു മുതൽ മാന്യമായ യൂണിറ്റുകൾ വിറ്റഴിക്കാനും കൊറിൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

2020 സെപ്റ്റംബർ മുതൽ കാർ നിർമ്മാതാവ് എംപിവിക്ക് വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ 2021 ജൂലൈ 31 വരെ ഒരു ഗംഭീര ഓഫറുമായി കിയ മുന്നോട്ടുവന്നിരിക്കുകയാണ്.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

വില്‍പ്പന വര്‍ധിപ്പിക്കാനും പുതിയ ഉപഭോക്കാതാക്കളെയും ലക്ഷ്യമിട്ടാണ് പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലായി എത്തുന്ന കാർണിവലിന്റെ ബേസ് പ്രീമിയം വേരിയന്റിന് പരമാവധി 3.75 ലക്ഷം രൂപ കിഴിവോടെയാണ് ജൂലൈയിൽ വാഗ്ദാനം ചെയ്യുന്നത്.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

അതേസമയം മിഡിൽ പ്രസ്റ്റീജ് വേരിയന്റ്, ടോപ്പ്-എൻഡ് ലിമോസിൻ എന്നിവയ്ക്ക് 2.50 ലക്ഷം രൂപ വരയെുമാണ് കിയ ഒരുക്കിയിരിക്കുന്നത്. കാർണിവൽ പ്രീമിയം 7-സീറ്റർ പതിപ്പിന് നിലവിൽ 24.95 ലക്ഷം രൂപയും പ്രീമിയം 8 സീറ്ററിന് 25.15 ലക്ഷം രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

കാർണിവൽ പ്രസ്റ്റീജ് 7-സീറ്ററിന് 28.95 ലക്ഷം രൂപയും പ്രസ്റ്റീജ് 9 സീറ്ററിന് 29.95 ലക്ഷം രൂപയും എംപിവിയുടെ 7-സീറ്റർ ലിമോസിൻ മോഡലിന് 33.95 ലക്ഷം രൂപയും മുടക്കേണ്ടി വരും. ഈ വിലയിൽ നിന്നുമാണ് ഡി‌സ്‌കൗണ്ട് ഓഫറുകൾ ബാധകമാവുന്നതും.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

താരതമ്യേന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വിലയുമായി പൊരുത്തപ്പെടാൻ ഈ കിഴിവുകൾ കാർണിവലിനെ അനുവദിക്കുകയും കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമാക്കാനും സാധിച്ചേക്കുമെന്നാണ് കിയയുടെ കണക്കുകൂട്ടൽ.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

കിയ ഉപയോക്താക്കൾക്ക് ഒരു ‘സാറ്റിക്‌സ്‌ഫാക്ഷൻ ഗ്യാരണ്ടി സ്കീമും' നൽകുന്നുണ്ട്. അതിൽ പുതിയ കാർ വാങ്ങുന്നവർക്ക് വാഹനത്തിൽ സംതൃപ്തിയില്ലെങ്കിൽ തിരികെ നൽകാനും മൊത്തം ചെലവിന്റെ 95 ശതമാനം തിരികെ മേടിക്കാനും കഴിയും.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

സിംഗിൾ ഡീസൽ എഞ്ചിൻ ഓപ്ഷനിലാണ് ആഢംബര എംപിവി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. വാഹനത്തിലെ 2.2 ലിറ്റർ യൂണിറ്റ് പരമാവധി 200 bhp കരുത്തിൽ 440 m torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് സ്പോര്‍ട്മാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നതും.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

കിയ കാർണിവലിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലാണെങ്കിലും ടൊയോട്ട വെൽ‌ഫയറിനും മെർസിഡീസ് ബെൻസ് വി ക്ലാസിന് താഴെയുമാണ് ഇത് സ്ഥിതിചെയ്യുന്നത്.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

13.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു. ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രെജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കാര്‍ണിവലിന്റെ പുറംമോടിയിലെ പ്രധാന ഹൈലൈറ്റുകൾ.

3.75 ലക്ഷം രൂപ കിഴിവ്; ജൂലൈയിൽ കാർണിവൽ എംപിവിക്ക് ഗംഭീര ഓഫറുമായി കിയ

എംപിവിയുടെ അകത്തളത്തിൽ നാപ്പ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, ലെഗ് സപ്പോര്‍ട്ടോടുകൂടിയ രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവ ടോപ്പ് എന്‍ഡ് ലിമോസിന്‍ പതിപ്പിനായി നീക്കിവച്ചിരിക്കുന്നു. UVO കണക്ടഡ് കാര്‍ ടെക്‌നോളജിയാണ് ഇന്റീരിയറിലെ മറ്റൊരു പ്രധാന സവിശേഷത. അഞ്ച് വിഭാഗങ്ങളിലായി 37 സുരക്ഷാ ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതും.

Most Read Articles

Malayalam
English summary
The Kia Carnival Gets Cash Discounts Up To Rs 3.75 Lakh In July 2021. Read in Malayalam
Story first published: Thursday, July 15, 2021, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X