വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് പുതിയൊരു മോഡലുമായി എത്തി കളംപിടിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ MG Motors.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

കൊറിയൻ ആധിപത്യമുള്ള വിഭാഗത്തിൽ Astor എന്ന എസ്‌യുവി മോഡലുമായാണ് MG Motors എത്തുന്നത്. ശരിക്കും വൻവിജയമായി തീർന്ന ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ വേരിയന്റാണിത്. എങ്കിലും പുതുപുത്തൻ സാങ്കേതികവിദ്യയുമായാണ് വാഹനം ശ്രേണിയിൽ വ്യത്യസ്‌തമാവാൻ തയാറെടുക്കുന്നത്.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

നിലവിൽ ഈ വിഭാഗത്തിലെ രാജാവായി വിലസുന്ന Creta എസ്‌യുവിയാണ് പ്രധാന എതിരാളിയെങ്കിലും മിഡ്-സൈസ് സെഗ്മെന്റിൽ Kia Seltos, Skoda Kushaq, വരാനിരിക്കുന്ന Volkswagen Taigun എന്നിവയുമായാകും പുതിയ MG Astor മാറ്റുരയ്ക്കുക.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

പുതിയ MG എസ്‌യുവി സെപ്റ്റംബർ രണ്ടാം വാരത്തിൽ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അതിനുശേഷം ഒക്ടോബർ ആദ്യം വിൽപ്പനയ്ക്കും വാഹനം സജ്ജമാകും. പ്രധാനമായും ഉത്സവ സീസൺ വിപണി പിടിക്കുകയാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം. ഇതുവരെ എഞ്ചിൻ വിശദാംശങ്ങളൊന്നും ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

എന്നിരുന്നാലും 1.5 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി Astor വാഗ്ദാനം ചെയ്യപ്പെടും. ആദ്യത്തേത് 118 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മറുവശത്ത് ടർബോ-പെട്രോൾ യൂണിറ്റ് 161 bhp പവറും 230 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കും. ZS ഇലക്ട്രിക്കിന്റെ പെട്രോൾ ആവർത്തനമായ MG Astor ലെവൽ 2 ഓട്ടോണമസ് ടെക്നോളജി, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളാൽ സമ്പന്നമായിരിക്കും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുകൾ എത്തിക്കാൻ 360 ഡിഗ്രി കാഴ്ച്ചയും 6 റഡാറുകളും നൽകുന്ന 5 ക്യാമറകൾ ലഭിക്കും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഇഎസ്പി, ഫോർവേഡ് കൊളീഷൻ വാർണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളെല്ലാം എസ്‌യുവിയിൽ ഒരുക്കും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

ഐ-സ്മാർട്ട് ഹബ്ബിൽ പ്രവർത്തിക്കുന്ന വ്യക്തിഗത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം നൽകുന്ന വിപണിയിലെ ആദ്യത്തെ വാഹനവും MG Astor തന്നെയായിരിക്കും. ഇത് വിക്കിപീഡിയ വഴി വിശദമായ വിവരങ്ങൾ നൽകുകയും മനുഷ്യനു സമാനമായ ശബ്ദങ്ങളും വികാരങ്ങളും ചിത്രീകരിക്കുകയും ചെയ്യും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

എസ്‌യുവിക്കായി ജിയോയുടെ 4G നെറ്റ്‌വർക്കിലൂടെ അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റിയാണ് ഇതിനായി സഹായിക്കുന്നത്. വിവിധ ഇൻ-കാർ സേവനങ്ങളുടെയും യൂട്ടിലിറ്റി, വിനോദം, സുരക്ഷ, പേയ്‌മെന്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയെല്ലാമാണ് ഇന്റർനെറ്റ് സാങ്കേതികവിദ്യകളാൽ സജ്ജമാക്കിയിരിക്കുന്നതും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

ഡിസൈനിലേക്ക് നോക്കിയാൽ ക്രോമിൽ പൂർത്തിയാക്കിയ വലിയ ഫ്രണ്ട് ഗ്രിൽ, അതോടൊപ്പം സംയോജിത എൽആർഡി ഡിആർഎല്ലുകൾ, വീതിയേറിയ എയർ ഡാമുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി, സ്‌കൾപ്പഡ് ബോണറ്റ്, സംയോജിത ബ്ലിങ്കറുകൾ, റൂഫ് റെയിലുകൾ, ബോഡി കളർ റിയർ വ്യൂ മിററുകൾ എന്നിവയെല്ലാം വാഹനത്തിന് ലഭിക്കുന്നുണ്ട്.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

പുതിയ MG എസ്‌യുവിക്ക് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ ഇന്റീരിയർ കളർ ഓപ്ഷനാകും ഡാഷ്‌ബോർഡിലും സീറ്റുകളിലും ഡോർ പാഡുകളിലും സമ്മാനിക്കുക. എയർകോൺ വെന്റുകൾ, ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകൾ എന്നിവയിലെ സിൽവർ ഇൻസെർട്ടുകൾ ഇതിന് പ്രീമിയം ടച്ചും നൽകും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലും സെൻട്രൽ ടണലിലും ലെതർ ഫിനിഷും എസി വെന്റുകൾക്കും ഡാഷ്‌ബോർഡിനും ചുറ്റുമുള്ള സിൽവർ ഫിനിഷിങ് എന്നിവയെല്ലാം MG Astor എസ്‌യുവിയുടെ പ്രത്യേകതകളാണ്. 65 ഇഞ്ച് വലിയ പനോരമിക് സൺറൂഫും മോഡലിനെ വ്യത്യസ്‌തമായിരിക്കും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

ബ്രാൻഡിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഓഫ് കാർ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യത്തെ കാറായിരിക്കും Astor എന്നകാര്യവും ശ്രദ്ധേയമാണ്. എസ്‍യുവിക്ക് 4323 മില്ലീമീറ്റർ നീളവും 1809 മില്ലീമീറ്റർ വീതിയും 1650 മില്ലീമീറ്റർ ഉയരവുമുള്ളതായിരിക്കും.

വിപണിയിലേക്ക് കുതിക്കാൻ MG Astor; അരങ്ങേറ്റം സെപ്റ്റംബർ രണ്ടാം വാരത്തോടെ

കൂടാതെ 2585 മില്ലീമീറ്റർ വീൽബേസും 154 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും MG Astor പതിപ്പിന്റെ പ്രത്യേകതയായിരിക്കും.ടേണിംഗ് റേഡിയസ് 5.1 മീറ്ററും ഫ്യുവൽ ടാങ്ക് ശേഷി 45 ലിറ്ററുമാണ്. റെഡ്, വൈറ്റ്, സിൽവർ, ബ്ലാക്ക്, ഓറഞ്ച് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിലും Astor തെരഞ്ഞെടുക്കാൻ സാധിക്കും. വാഹനത്തിന് ഏകദേശം 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
The new mg astor suv will make its official debut in the second week of september
Story first published: Tuesday, August 24, 2021, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X