Just In
- 10 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 11 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 11 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 12 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പുതുതലമുറ സെലെറിയോ സെപ്റ്റംബറിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സെലെറിയോ പുതുതലമുറയിലേക്ക് കടക്കുകയാണ്. ഏറെ നാളായി പുതുആവർത്തനത്തിനെ കാത്തിരിക്കുകയാണെങ്കിലും അവതരണ തീയതികളെല്ലാം കൊവിഡിലും മറ്റ് പ്രശ്‌നങ്ങളിലും മുങ്ങിപോവുകയായിരുന്നു.
സെലെറിയോയുടെ രണ്ടാം തലമുറ മോഡൽ നിലവിലെ പതിപ്പിൽ നിന്നും പരിപൂർണമായ മാറ്റങ്ങളോടെയാകും വിപണിയിൽ എത്തുക. വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റത്തിനെ കുറിച്ച് മാരുതി ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ലെങ്കിലും സെപ്റ്റംബറോടെ കാർ ഷോറൂമുകളിൽ എത്തിത്തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്.
വർണാഭമായ നിലപാടുകളുള്ള നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയത് കൂടുതൽ കോണീയ ഘടകങ്ങൾ വഹിക്കും. ഹണികോമ്പ് പോലുള്ള ഘടകങ്ങളുള്ള ഒരു ഫ്ലാറ്റിഷ്-ഓവൽ ഗ്രില്ലും കുറഞ്ഞ ക്രീസുകളുള്ള പുതിയ ബമ്പറും ഇടംപിടിക്കുന്നതോടെ രൂപത്തിൽ കാര്യമായ വ്യത്യാസങ്ങൾ കാണാനാകും.
ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ നേർത്ത ക്രോം സ്ട്രിപ്പ് വഴി ബന്ധിപ്പിക്കും. ഫോഗ് ലാമ്പിലെ കറുത്ത മൂലകങ്ങൾ മുൻവശത്തെ സ്പോർട്ടി നിലപാട് ഉയർത്തിപ്പിടിക്കും. വശങ്ങളിൽ കോണീയ ക്രീസുകൾ തുടരും.
പുതിയ സെലെറിയോ നീളമുള്ള വീൽബേസിൽ ഇരിക്കുമെന്നും നിലവിലെ മോഡലിനെക്കാൾ വലിയ ഗ്ലാസ് ഹൗസ് ഉണ്ടെന്നും നീളമുള്ള ടാപ്പിംഗ് മേൽക്കൂര സൂചിപ്പിക്കുന്നു. പിൻഭാഗം പുതുതായി രൂപകൽപ്പന ചെയ്ത റാപ്റൗണ്ട് ടെയിൽ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പരിഷ്ക്കരിക്കും.
നിലവിലെ 2021 മാരുതി സെലെറിയോയുടെ ഇന്റീരിയർ വിശദാംശങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്‌ക്കുന്ന ഒരു ടച്ച്‌സ്‌ക്രീൻ സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമെന്ന സൂചനയുണ്ട്.
മറ്റ് സവിശേഷതകളിൽ സ്റ്റിയറിംഗ് മൗണ്ട് നിയന്ത്രണങ്ങൾ, കീലെസ് എൻട്രി & ഗോ, പവർ വഴി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകളും മറ്റ് നിരവധി ഘടകങ്ങളും ഉൾപ്പെടാം.
പുതിയ 2021 മാരുതി സെലെറിയോ മോഡുലാർ ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുക. അതോടൊപ്പം തന്നെ വാഗൺആറിലുള്ള പരിഷ്ക്കരിച്ച 1.2 ലിറ്റർ പെട്രോൾ എഞ്ചിനാകും കാറിന് തുടിപ്പേകുക.
ഇത് 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നിലവിലുള്ള 1.0 ലിറ്റർ പെട്രോളും ഓഫർ ചെയ്യും. ഇത് 67 bhp പവറും 90 Nm torque ഉം വികസിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സ് ഉപയോഗിച്ച് ഹാച്ച്ബാക്ക് തെരഞ്ഞെടുക്കാം.