ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

സെഡാൻ ഹാച്ച്ബാക്ക് മോഡലുകൾക്ക് മുകളിലായി എസ്‌യുവി വിപണി ഉണർന്നപ്പോൾ എല്ലാ വാഹന കമ്പനികളും പിന്നാലെ പോയൊരു വിഭാഗമാണ് സ്പോർട്‌സ് യൂട്ടിലിറ്റി കാറുകളുടേത്. സമീപ വർഷങ്ങളിൽ എസ്‌യുവികളും ക്രോസ്ഓവർ എസ്‌യുവികളും ഇന്ത്യയിൽ ഗണ്യമായ പ്രശസ്‌തി നേടിയതാണ് ഇതിനു പിന്നിലെ കാരണവും.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

ഉയർന്ന ഉപഭോക്തൃ ആവശ്യം കാരണം കാർ നിർമാതാക്കൾ വൈവിധ്യമാർന്ന എസ്‌യുവി മോഡലുകളിലേക്കാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും. നിലവിൽ തെരഞ്ഞെടുക്കാൻ ധാരാളം വ്യത്യ‌സ്‌ത എസ്‌യുവി പതിപ്പുകളും നമുക്ക് ലഭ്യമാണ്.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

കുറച്ച് എസ്‌യുവികൾ കൂടി ഉടൻ വിപണിയിലേക്ക് എത്തും. ഈ വർഷം ദീപാവലി ഉത്സവ സീസൺ പിടിക്കാനായി കമ്പനികൾ ഒരുങ്ങി കഴിഞ്ഞതിന്റെ ഫലമാണിത്. ഉടൻ വിപണിയിലേക്ക് എത്താനിരിക്കുന്ന അത്തരം ചില മോഡലുകളെ ഒന്ന് പരിചയപ്പെടാം.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

മഹീന്ദ്ര XUV700

ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്രയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് XUV700. അത്യാഢംബര ഫീച്ചറുകളും സുരക്ഷാ സന്നാഹങ്ങളും അണിനിരത്തുന്ന എസ്‌യുവി ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

ഓട്ടോ-ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഏറ്റവും വലിയ സെഗ്മെന്റ് പനോരമിക് സൺറൂഫ്, സ്മാർട്ട് ഡോർ ഹാൻഡിലുകൾ, വ്യക്തിഗത സുരക്ഷാ അലേർട്ടുകൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവ പോലുള്ള നിരവധി പുതിയ സവിശേഷതകൾ മഹീന്ദ്ര XUV700 അണിനിരത്തും.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

ഫോക്‌സ്‌വാ‌ഗൺ ടൈഗൂൺ

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ സ്കോഡ കുഷാഖിന്റെ വിജയം അതേപടി ആവർത്തിക്കാനാണ് ഫോക്‌സ്‌വാ‌ഗൺ ടൈഗൂണും എത്തുന്നത്. വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുങ്ങിയിരിക്കുന്നതും.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

സെപ്റ്റംബർ മാസത്തോടെ ടൈഗൂണിന്റെ അവതരണവും ഡെലിവറിയും ഉണ്ടാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കുഷാഖിലെ അതേ 1.0 ലിറ്റർ ടി‌എസ്‌ഐ, 1.5 ലിറ്റർ ടി‌എസ്‌ഐ എന്നീ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും ജർമൻ എസ്‌യുവിയും വാഗ്‌ദാനം ചെയ്യുക.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ എസ്‌യുവിക്ക് ഒരു ഉയർന്ന മാർക്കറ്റും പ്രീമിയം ഇന്റീരിയറും ഉണ്ടാകും. കൂടാതെ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ഇലക്ട്രിക് സൺറൂഫ്, കീലെസ് എൻട്രി ആൻഡ് ഗോ, കണക്റ്റുചെയ്‌ത കാർ ടെക് തുടങ്ങിയ സവിശേഷതകളും വാഗ്ദാനം ചെയ്യും.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

എംജി ആസ്റ്റർ

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ എംജിയും ദീപാവലിയോടു കൂടി ഒരു പുതിയ പെട്രോൾ മിഡ്-സൈസ് എസ്‌യുവി മോഡലിനെ കൂടി അവതരിപ്പിക്കും. ഇത് ആസ്റ്റർ എന്നറിയപ്പെടുമെന്നാണ് സൂചന. എം‌ജി ZS ഇവിയുടെ പെട്രോൾ പതിപ്പായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

എന്നിരുന്നാലും കുറച്ച് വിഷ്വൽ പരിഷ്ക്കാരങ്ങൾ ആസ്റ്ററിന് ഉണ്ടാകുമെന്ന് എംജി ഉറപ്പുവരുത്തും. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കപ്പാസിറ്റീവ് HVAC നിയന്ത്രണങ്ങൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവ പോലുള്ള സവിശേഷതകളും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

വാഹനത്തിന്റെ സാങ്കേതിക സവിശേഷതകൾ ഇപ്പോഴും കമ്പനി പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഈ എസ്‌യുവി ലഭ്യമാകുന്നത്. അതിൽ 1.5 NA പെട്രോൾ, 1.0 ടർബോ-പെട്രോൾ, 1.3 ടർബോ-പെട്രോൾ എന്നിവയാണത്. എന്നാൽ ഇന്ത്യയിൽ 1.3 ലിറ്റർ പതിപ്പിനെ കൊണ്ടുവരാനാണ് സാധ്യത.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്

മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റിനെ പേരുമാറ്റി ബൊലേറോ നിയോ ആയി അവതരിപ്പിച്ചതു മുതൽ കേൾക്കുന്ന അഭ്യൂഹമാണ് ‘ബൊലേറോ നിയോ പ്ലസ്' എന്ന പേരിൽ TUV300 പ്ലസ് ഒരു തിരിച്ചുവരവ് നടത്തുമെന്നത്.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

വരാനിരിക്കുന്ന 9 സീറ്റർ എസ്‌യുവിയിൽ ബൊലേറോ നിയോയുടെ അതേ എക്സ്റ്റീരിയർ ഡിസൈൻ തന്നെയാകും അലങ്കരിക്കുക. എന്നിരുന്നാലും മുൻഗാമിയേക്കാൾ അൽപം പരിഷ്ക്കാരങ്ങളൊക്കെ നമുക്ക് പ്രതീക്ഷിക്കാം. ക്രോം സ്ലേറ്റുകളുള്ള വൈഡ് ഫ്രണ്ട് ഗ്രില്ലും മുമ്പത്തേതിനേക്കാൾ സ്ലീക്കറായുള്ള ഹെഡ്‌ലാമ്പുകളുമായിരിക്കും പ്രധാന ആകർഷണം.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

അധിക സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി ബൊലേറോ നിയോ പ്ലസ് കുഞ്ഞൻ നിയോ പതിപ്പിനേക്കാൾ ദൈർഘ്യമേറിയതായിരിക്കും. പഴയ TUV300 പ്ലസിന് സമാനമായ 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ തന്നെയാകും ഇത് പ്രവർത്തിക്കുക.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ HBX

XUV700 കഴിഞ്ഞാൽ എസ്‌യുവി പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റയുടെ HBX കൺസെപ്റ്റ് അധിഷ്ഠിത മൈക്രോ എസ്‌യുവി. ആദ്യ ബാച്ചിന്റെ നിർമാണം ആരംഭിച്ച കമ്പനി അധികം വൈകാതെ ഇത്തിരി കുഞ്ഞനെ വിപണിയിൽ എത്തിക്കുമെന്നാണ് സൂചന.

ലക്ഷ്യം ഉത്സവ സീസൺ; ഉടൻ വിപണിയിൽ എത്തുന്ന എസ്‌യുവി മോഡലുകൾ

ടാറ്റയുടെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കുഞ്ഞൻ എസ്‌യുവി അണിഞ്ഞൊരുങ്ങുക. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാരിക്കും HBX വിപണിയിൽ എത്തുക. പിന്നീട് ഒരു ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനും വാഹനത്തിൽ ലഭ്യമായേക്കാം.

Most Read Articles

Malayalam
English summary
The Upcoming SUV Models In India Before Festive Season. Read in Malayalam
Story first published: Friday, July 23, 2021, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X