500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

2025 ഓടെ ഇന്ത്യൻ വിപണിയിൽ 10 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചവരാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോർസ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്സോൺ ഇവിക്ക് കൂട്ടായി ആൾട്രോസ് ഇവിയായിരിക്കും അടുത്തതായി എത്തുക.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

ഇവി നിരയിലെ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് ടാറ്റ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ആൾ‌ട്രോസ് ഇലക്ട്രിക് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ടാറ്റയുടെ സിപ്‌ട്രോൺ സാങ്കേതികവിദ്യയിലായിക്കും തയാറാക്കുക.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

പുതിയ ഇവിക്ക് അധിക ബാറ്ററി പായ്ക്ക് ഓപ്ഷൻ ലഭിക്കുമെന്നും പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വലിയ ബാറ്ററി പായ്ക്ക് വാഹനത്തിന്റെ ശ്രേണിയും ഏകദേശം 25 മുതൽ 40 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരവും.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

അതായത് ആൾട്രോസ് ഇലക്ട്രിക്ക് 500 കിലോമീറ്റർ ശ്രേണി വരെ വാഗ്ദാനം ചെയ്തേക്കാമെന്ന് സാരം. ഇത് സാധാരണ മോഡലിനെക്കാൾ വളരെ കൂടുതലാണെന്നതാണ് ശ്രദ്ധേയം. ഇതേ ബാറ്ററി ഓപ്ഷൻ നെക്സോൺ ഇവിയിലും നൽകാനും സാധ്യതയുണ്ട്.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

നിലവിൽ 30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് വേരിയന്റിന് തുടിപ്പേകുന്നത്. ഇത് പരമാവധി 127 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മാത്രമല്ല, നെക്സോൺ ഇലക്ട്രിക് നിലവിൽ ARAI സർട്ടിഫൈഡ് 312 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്യുന്നതും.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

ഏകദേശം 10 ലക്ഷം രൂപ വില പരിധിയിലെത്തുന്ന ടാറ്റ ആൾ‌ട്രോസ് ഇലക്ട്രിക് പുതിയ ZConnec ആപ്ലിക്കേഷനുമായി വരാനും സാധ്യതകൾ തെളിയുന്നുണ്ട്. ഇത് ഇതിനകം നെക്സോൺ ഇവിയിൽ ഇടംപിടിച്ചിട്ടുണ്ട്.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

അതിൽ ചാർജിംഗ് ഹിസ്റ്ററി, നിലവിലെ ബാറ്ററി ചാർജ് ലെവലിന്റെ റിമോട്ട് നിരീക്ഷണം, ശ്രേണി, ഏറ്റവും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, ചാർജ് ലെവലുകൾ എന്നിവയും മറ്റ് സമർപ്പിത ഇവി സവിശേഷതകളും ഉൾപ്പെടെ 35 കണക്റ്റുചെയ്‌ത കാർ സവിശേഷതകളാണ് ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നത്.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ഇലക്‌ട്രിക് കാറുകളിൽ ഒന്നായി മാറുമെന്നാണ് സൂചന. എന്നാൽ മഹീന്ദ്ര പുതിയ eKUV100 പുറത്തിറക്കുന്നതു വരെയായിരിക്കും ഈ ഖ്യാതി ആൾട്രിസിന് സ്വന്തമാവുക.

500 കിലോമീറ്റർ ശ്രേണി; ഞെട്ടിക്കാൻ തയാറെടുത്ത് ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്

പുതിയ ആൾട്രോസ് ഇലക്ട്രിക്കിന്റെ കൃത്യമായ അവതരണ തീയതി ഇതുവരെ ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഇലക്ട്രിക് ഹാച്ച് നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
The Upcoming Tata Altroz Electric Will Offer With Ziptron Powertrain With 500 Km Range. Read in Malayalam
Story first published: Thursday, July 22, 2021, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X