വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ഇലക്‌ട്രിക് കാറുകളുടെ ഒരു നീണ്ടനിരയാണ് ഇന്ത്യൻ വാഹന വിപണി കീഴടക്കാനായി അണിയറയിൽ ഒരുങ്ങുന്നത്. ഒട്ടുമിക്ക കമ്പനികളും വരുന്ന ഒന്ന്, രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു ഇവി മോഡലെങ്കിലും അവതരിപ്പിക്കുമെന്നതാണ് യാഥാർഥ്യം.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

പയ്യെ ഇന്ത്യൻ വാഹന വിപണിയും ഇലക്‌ട്രിക് കാറുകളെ സ്വീകരിക്കാൻ തുടങ്ങിയതും ഈ തീരുമാനങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ട്. നിലവിൽ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ കാർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്നവരാണ് ടാറ്റ മോട്ടോർസ്.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

അതിനുള്ള പ്രധാന കാരണം താങ്ങാനാവുന്ന വിലയിൽ നെക്സോൺ കോംപാക്‌ട് എസ്‌യുവിയുടെ ഇവി പതിപ്പിനെ അവതരിപ്പിച്ചതു തന്നെയാണ്. ഈ വിജയത്തിന് ഒപ്പം അടുത്തിടെ ടിഗോർ കോംപാക്‌ട് സെഡാന്റെ ഇലക്‌ട്രിക് വേരിയന്റും എത്തിയതോടെ ടാറ്റയുടെ രാശി തെളിഞ്ഞു.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടുകൊണ്ട് ഈ മികവ് നിലനിർത്താനാണ് ടാറ്റ മോട്ടോർസ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന മോഡലുകളിൽ ഒന്ന് ആൾട്രോസ് ഇവി ആണ്. ഇത് ബ്രാൻഡിന്റെ അടുത്ത വലിയ അവതരണമായിരിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ രൂപത്തിൽ ടാറ്റ ആൾട്രോസ് ഇവിയെ കമ്പനി ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. 2020 ന്റെ രണ്ടാം പകുതിയിൽ ഇത് സമാരംഭിക്കുമെന്ന് ആദ്യം ഊഹിച്ചെങ്കിലും കൊവിഡ് വ്യാപനവും തുടർന്നുണ്ടായ പ്രതിസന്ധികളും കാരണം അത് നടക്കാതെ പോവുകയായിരുന്നു. എന്നാൽ ഈ കാത്തിരിപ്പ് അധികം നീളില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

അതിനാൽ തന്നെ പുതിയ ആൾട്രോസ് ഇലക്‌ട്രിക് അടുത്ത വർഷം ആദ്യ പകുതിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ടാറ്റ മോട്ടോർസ് ഇതുവരെ ഔദ്യോഗിക വിശദാംശങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. നിലവിൽ ടാറ്റ ഏത് കാർ വിപണിയിൽ എത്തിച്ചാലും അത് ഹിറ്റാവാറാണ് പതിവ്. ബ്രാൻഡ് ഒരുക്കുന്ന നിർമാണ നിലവാരവും ഉയർന്ന സുരക്ഷയുമാണ് ഇത്രയും ജനപ്രിയമാക്കുന്നത്.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പ്രീ-പ്രൊഡക്ഷൻ മോഡലിന് സാധാരണ ആൾട്രോസിന്റെ അതേ ഡിസൈൻ തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇലക്‌ട്രിക് പതിപ്പാണെന്നതിന് അടിവരയിടാൻ ക്രോമിന് പകരം നീല ഹൈലൈറ്റുകൾ ടാറ്റ സമ്മാനിച്ചിട്ടുണ്ട്. കാറിനടിയിൽ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചതിനാൽ ഇന്റീരിയറിൽ അൽപ്പം ഉയർന്ന നില ഉണ്ടായിരുന്നു.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

എന്നാൽ ഗ്രൗണ്ട് ക്ലിയറൻസിൽ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. കൂടാതെ കനത്ത ബാറ്ററി ഗുരുത്വാകർഷണ കേന്ദ്രത്തെ താഴ്ത്തി നിർത്തുന്നതിനാൽ ഹാച്ച്ബാക്കിന്റെ ഹാൻഡിലിംഗ് മികവുകളും മേൻമയായിരിക്കും. ബാക്കി ഉപകരണങ്ങൾ IC എഞ്ചിൻ പവർ ചെയ്യുന്ന ആൾട്രോസിന് സമാനമായിരിക്കും.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ഇലക്ട്രിക് ഹാച്ച്ബാക്ക് അതിന്റെ ഇലക്ട്രിക് പവർട്രെയിനിനായി ബ്രാൻഡിന്റെ സിപ്ട്രോൺ സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. അതായത് നിലവിലെ നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയ്ക്ക് സമാനമായ ഹൃദയമായിരിക്കുമെന്ന് സാരം. എന്നാൽ മറ്റ് സവിശേഷതകൾ ഇപ്പോഴും നിഗൂഢമായി തന്നെയാണിരിക്കുന്നത്.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

തുടക്കത്തിൽ ടാറ്റ മോട്ടോർസ് ആൾട്രോസ് ഇവിക്കായി 250 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ലക്ഷ്യമിട്ടിരുന്നു. ബാറ്ററി ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും വെറും 60 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യുകയും ചെയ്യും.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

എന്നിരുന്നാലും, പുതിയ റിപ്പോർട്ടുകൾ പ്രകാരം ടാറ്റ ആൾട്രോസ് ഇലക്‌ട്രിക്കിന് കൂടുതൽ വലിയ ബാറ്ററി ലഭിക്കും. അത് 500 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന കാര്യമാണ് പ്രധാന ഹൈലൈറ്റ്. ആധുനിക കാലഘട്ടത്തിൽ ഉയർന്ന റേഞ്ചുള്ള വാഹനങ്ങളാണ് ഏവർക്കും പ്രിയമെന്നതിനാലാണ് ഈ തീരുമാനം.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ഈ വലിയ ബാറ്ററി പായ്ക്ക് പിന്നീട് നെക്‌സോൺ ഇവിയിലേക്കും എത്തുമെന്നാണ് കണക്കുകൂട്ടൽ. അതുവഴി എസ്‌യുവിയുടെ ഡ്രൈവിംഗ് ശ്രേണി മെച്ചപ്പെടുത്താനും ടാറ്റ മോട്ടോർസിന് സാധിക്കും. നിലവിൽ, പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ ഇലക്ട്രിക് ക്രോസ്ഓവറിന് 312 കിലോമീറ്റർ വരെ (ARAI പരീക്ഷിച്ച ഡ്രൈവിംഗ് റേഞ്ച്) പ്രവർത്തിക്കാൻ കഴിയും.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് വേരിയന്റിന് തുടിപ്പേകുന്നത്. ഇത് പരമാവധി 127 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ്. എന്നിരുന്നാലും ആൾട്രോസ് ഇവിയുടെ ബാറ്ററി സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ടാറ്റ മോട്ടോർസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

വരും മാസങ്ങളിൽ ചില പ്രധാന വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയെ സംബന്ധിച്ചിടത്തോളം ഏകദേശം 10 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില കമ്പനി നിശ്ചയിക്കാനാണ് സാധ്യത. ഇതിനകം നെക്സോൺ ഇവിയിൽ ഇടംപിടിച്ചിട്ടുള്ള പുതിയ ZConnec ആപ്ലിക്കേഷനുമായി ആൾ‌ട്രോസ് ഇലക്ട്രിക് വരാനും സാധ്യതകൾ തെളിയുന്നുണ്ട്.

Most Read Articles

Malayalam
English summary
The upcoming tata altroz ev expected to launch in india next year
Story first published: Wednesday, November 24, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X