ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഢംബര വാഹന വിഭാഗമാണ് ലെക്‌സസ് എന്ന് ഏതൊരു വാഹന പ്രേമിക്കും അറിയാവുന്നൊരു കാര്യമാണ്. ലോകമെമ്പാടുമുള്ള എഴുപതിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് കമ്പനി സാന്നിധ്യമറിയിച്ചിരിക്കുന്നത്.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

കമ്പനിയിപ്പോൾ പുതിയ 2022 മോഡൽ LX 600 ആഢംബര എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 14 വർഷങ്ങൾക്ക് മുമ്പ് വിൽപ്പനയ്ക്കെത്തിയ പ്രീമിയം വാഹനത്തിന്റെ മൂന്നാംതലമുറ ആവർത്തനമാണിത്. മാത്രമല്ല ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ ആഢംബര മോഡലാണിത് എന്നുവേണമെങ്കിലും പറയാം.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

ടൊയോട്ട ലാൻഡ് ക്രൂയിസറിന് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമിലാണ് പുതിയ ലെക്‌സസ് LX600 എസ്‌യുവിയും നിർമിച്ചിരിക്കുന്നത്. മുൻ തലമുറയേക്കാൾ കൂടുതൽ കാര്യക്ഷമമാക്കാനായി വാഹനത്തിന് 200 കിലോയിലധികം ഭാരം കുറയ്ക്കാനും ജാപ്പനീസ് ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

LX600 എസ്‌യുവി ലെക്‌സസ് സ്വീകരിക്കുന്ന ഒരു പ്രധാന സ്റ്റൈലിംഗ് രീതി തന്നെയാണ് പിന്തുടരുന്നത്. വശങ്ങളിൽ നിന്നു നോക്കിയാൽ മാത്രമാണ് ടൊയോട്ട ലാൻഡ് ക്രൂയിസറുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുക. ഇത് സാധാരണയായി ലെക്‌സസ് പിന്തുടരുന്ന അതേ ശൈലിയാണ് എന്നതും ശ്രദ്ധേയമാണ്.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

ലെക്‌സസിന്റെ ആഢംബര എസ്‌യുവിയിൽ നാലാമതൊരു ഗ്ലാസും മറ്റൊരു പിൻ പില്ലറും കൂടി സമ്മാനിച്ചിട്ടുണ്ട് കമ്പനി. എന്നാൽ ബാക്കിയുള്ളവ പ്രായോഗികമായി ലാൻഡ് ക്രൂയിസറിന് സമാനമാണ്. മുൻവശത്തെ സോളിഡ് ആക്‌സിൽ ഗ്രില്ലും വിശാലമായ എൽഇഡി ടെയിൽലൈറ്റും പുതിയ ലാൻഡ് ക്രൂയിസറുമായി താരതമ്യപ്പെടുത്തുമ്പോൾ ചില പ്രധാന ഡിസൈൻ മാറ്റങ്ങളാണെന്ന് മനസിലാക്കാം.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

ക്യാബിനുള്ളിൽ കൂടുതൽ മാറ്റങ്ങൾ പ്രകടമാകും. പുതിയ ലെക്‌സസ് LX 600 ഇപ്പോൾ ഒരു ലെക്സസ് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ സജ്ജീകരണവും, ഓഫ്-റോഡ് സംവിധാനം, ഓഡിയോ, നാവിഗേഷൻ നിയന്ത്രണങ്ങൾ എന്നിവ കാണിക്കാൻ 12.3 ഇഞ്ച് സ്‌ക്രീനും അവതരിപ്പിക്കുന്നുണ്ട്. അതിനു താഴെയായി ക്ലൈമറ്റ് കൺട്രോളിലേക്ക് വേഗത്തിൽ പ്രവേശനം നൽകുന്ന മറ്റൊരു മോണിറ്ററാണ്. കൂടാതെ ഓഫ്-റോഡ് ഡാറ്റ പ്രദർശിപ്പിച്ച് മൾട്ടി-ടെറൈൻ സെലക്റ്റിന് ഒരു പിന്തുണയായി പ്രവർത്തിക്കാനും ഇതിന് കഴിയും.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

നാല് സ്വതന്ത്ര പിൻ സീറ്റുകളുടെ ക്രമീകരണത്തോടുകൂടിയ ബോഡി വർക്കിന് അൾട്രാ ലക്ഷ്വറി ഗ്രേഡ് നൽകിയിട്ടുണ്ട് എന്ന കാര്യവും സ്വീകാര്യമാണ്. പാസഞ്ചർ സീറ്റ് കൂടുതൽ ലെഗ്‌റൂമിനായി മടക്കാവുന്നതുമാണ്. LX അൾട്രാ ലക്ഷ്വറി എസ്‌യുവിയിൽ വേറിട്ടുനിൽക്കുന്ന ആനുകൂല്യങ്ങളും എടുത്തു പറയേണ്ട ഒരു കാര്യമാണ്. അതിൽ റീഡിംഗ് ലൈറ്റുകൾ, റിയർ എന്റർടൈൻമെന്റ് സിസ്റ്റം, റൂഫ് വെന്റുകൾ എന്നിവയെല്ലാമാണ് ബ്രാൻഡ് അണിനിരത്തിയിരിക്കുന്നത്.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

LX 600 എസ്‌യുവിയുടെ F സ്പോർട്ട് വേരിയന്റിന് എക്‌സ്‌ക്ലൂസീവ് 22 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്. ഇത് മോഡൽ നിരയിലെ തന്നെ ഏറ്റവും വലുതാണെന്ന വസ്‌തുതയും ശ്രദ്ധേയമാണ്. ഇത് ഒരു വലിയ ദൃശ്യ വ്യത്യാസം മാത്രമല്ല, പിൻ ആക്‌സിലിൽ മികച്ച ട്രാക്ഷനായി പരിമിതമായ സ്ലിപ്പും വാഗ്‌ദാനം ചെയ്യുന്നുവെന്നതാണ് പ്രത്യേകത.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

3.5 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനാണ് മൂന്നാംതലമുറ ലെക്‌സസ് LX 600 ആഢംബര സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് തുടിപ്പേകുന്നത്. ഇത് മുൻഗാമിയിലെ നാച്ചുറലി ആസ്‌പിറേറ്റഡ് 5.7 ലിറ്റർ V8 എഞ്ചിനെയാണ് മാറ്റിസ്ഥാപിക്കുന്നത്. പുതിയ ലാൻഡ് ക്രൂയിസർ എസ്‌യുവിക്ക് ശക്തി പകരുന്നത് അതേ യൂണിറ്റാണിത്.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

ഈ പുതിയ എഞ്ചിൻ പരമാവധി 409 bhp കരുത്തിൽ 650 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുൻഗാമിയേക്കാൾ കൂടുതൽ ശക്തമാണ് LX 600 എന്നതിൽ തർക്കമൊന്നും വേണ്ട. കുറഞ്ഞ ഭാരം കൈവരിച്ചിരിക്കുന്നതിനാൽ എസ്‌യുവിയുടെ മുൻപതിപ്പിനെ അപേക്ഷിച്ച് 2022 മോഡൽ 26 bhp, 107 Nm torque എന്നിവ അധികം നൽകാനാണ് പ്രാപ്‌തമായിരിക്കുന്നത്.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

പഴയ മോഡലിലെ 8 സ്പീഡ് ഗിയർബോക്സിനു പകരം 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് പുതിയ 3.5 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മൂന്നാം തലമുറയിലേക്ക് ചേക്കേറിയ LX 600 ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കുമോ എന്ന കാര്യം ലെക്‌സസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പുത്തൻ ലാൻഡ് ക്രൂയിസറിനെ ടൊയോട്ട ഈ വർഷം ഡിസംബറിൽ അവതരിപ്പിക്കുമെന്നാണ് വാർത്തകൾ.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിച്ച പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിനെ ഇരുകൈയും നീട്ടിയാണ് വാഹന പ്രേമികൾ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ടൊയോട്ടയുടെ പ്രീമിയം വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം മുതലെടുക്കാനായി പുതുതലമുറ LC 300 എസ്‌യുവിക്ക് കഴിയുമെന്നാണ് വിശ്വാസം.

ലാൻഡ് ക്രൂയിസറിന്റെ ആഢംബര പതിപ്പ്, പുതിയ LX 600 എസ്‌യുവിയുമായി ലെക്‌സസ്

അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 3.5 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ, 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുമായാണ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിലേക്ക് ഇതുരണ്ടും എത്തുമോ അതോ പൊട്രോക്ഷ വേരിയന്റ് മാത്രമാകുമോ അവതരിപ്പിക്കുകയെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഇതിനു ശേഷം പുതിയ 2022 ലെക്‌സസ് LX 600 ആഢംബര മോഡലും രാജ്യത്തേക്ക് എത്തിയേക്കും.

Most Read Articles

Malayalam
English summary
Third gen lexus lx 600 luxury suv launched with major upgrades
Story first published: Thursday, October 14, 2021, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X