മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

മെയ് 1 മുതൽ മെയ് 16 വരെ ദ്വി-വാർഷിക അറ്റകുറ്റപ്പണിയ്ക്കായി ഉത്പാദനം നിർത്തലാക്കിയതിനാൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

ഉൽപാദനത്തിൽ 50 ശതമാനം ഇടിവും കഴിഞ്ഞ മാസം ഡെസ്പാച്ച് ചെയ്ത പരിമിതമായ സംഖ്യയുടെ കാരണമാണ്. കഴിഞ്ഞ മാസത്തെ പരിമിതമായ ഉൽ‌പാദനം കണക്കിലെടുക്കുമ്പോൾ കമ്പനിയുടെ തുടർച്ചയായ ബെസ്റ്റ് സെല്ലർ സ്വിഫ്റ്റിനെ പിന്നിലാക്കി ഹ്യുണ്ടായി ക്രെറ്റ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി.

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

എന്നിരുന്നാലും മെയ് മാസത്തിൽ ഇന്തോ-ജാപ്പനീസ് കമ്പനിയുടെ മികച്ച മൂന്ന് ബെസ്റ്റ് സെല്ലർ മോഡലുകൾ ഏതെന്ന് നോക്കാം.

MOST READ: 1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

1. മാരുതി സുസുക്കി സ്വിഫ്റ്റ്

സ്വിഫ്റ്റ് ബ്രാൻഡ് എല്ലായ്പ്പോഴും രാജ്യത്തെ മാരുതി സുസുക്കി വിൽപ്പനയിൽ ശക്തമായ സംഭാവന നൽകുന്നു. മാരുതി സുസുക്കി കഴിഞ്ഞ മാസം 7,005 യൂണിറ്റ് സ്വിഫ്റ്റുകൾ വിറ്റു. ഫെബ്രുവരി അവസാനം കമ്പനി പുതിയ കോസ്മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകളുമായി 2021 സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു.

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

അപ്‌ഡേറ്റ് ചെയ്ത മോഡൽ LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിൽ ലഭ്യമാണ്. VXi വേരിയന്റിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ലഭ്യമാണ്, ഡ്യുവൽ-ടോൺ ഓപ്ഷൻ ടോപ്പ്-സ്പെക്ക് ZXi+ വേരിയന്റിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു ആഗോള മോഡൽ? രാജ്യത്ത് കൊറോള ക്വസ്റ്റ് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ടൊയോട്ട

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

2. മാരുതി സുസുക്കി ഡിസൈർ

2021 മെയ് മാസത്തിൽ കമ്പനിയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറായി മാരുതി സുസുക്കി ഡിസൈർ മാറി. മാത്രമല്ല, 2021 മെയ് മാസത്തിൽ ഇന്ത്യയിൽ വിറ്റ കാറുകളുടെ ടോപ്പ് -10 പട്ടികയിൽ ഇടംനേടിയ കോംപാക്ട് സെഡാൻ വിഭാഗത്തിലെ ഒരേയൊരു മോഡലാണ് ഡിസൈർ.

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

മാരുതി സുസുക്കി കഴിഞ്ഞ മാസം ഇന്ത്യയിൽ 5,819 യൂണിറ്റ് ഡിസൈർ കോംപാക്ട് സെഡാൻ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 2,215 യൂണിറ്റ് ഡിസൈറാണ് വിറ്റഴിച്ചത്.

MOST READ: മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ സർക്കാർ

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

3. മാരുതി സുസുക്കി ബലേനോ

കഴിഞ്ഞ മാസം ഇന്ത്യയിൽ 4,803 യൂണിറ്റ് വിൽപ്പനയുമായി ബലേനോ നിർമ്മാതാക്കളുടെ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണ് മാരുതി സുസുക്കി ബലേനോ.

മെയ് മാസത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച മൂന്ന് മാരുതി കാറുകൾ

എന്നാൽ 2021 മെയ് മാസത്തിൽ ഇന്ത്യയിൽ വിറ്റ ടോപ്പ് -10 കാറുകളിൽ ഏഴാം റാങ്കിലേക്ക് ബലേനോ പിന്തള്ളപ്പെട്ടു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും അൺലോക്ക് ഘട്ടത്തിലേക്ക് കടന്നതിനാൽ, വരും ദിവസങ്ങളിൽ കാർ വിൽപ്പന വീണ്ടും വളരുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Top 3 Best Selling Maruti Cars In 2021 May. Read in Malayalam.
Story first published: Saturday, June 5, 2021, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X