1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

കഴിഞ്ഞ മാസം ഹ്യുണ്ടായി ഇന്ത്യ പ്രതിമാസ അടിസ്ഥാനത്തിലുള്ള വിൽപ്പനയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഈ മാസവും ആവർത്തിക്കാതിരിക്കാനായി തെരഞ്ഞെടുത്ത മോഡലുകളിൽ ഗംഭീര ഓഫറും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് കമ്പനി.

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ എൻട്രി ലെവൽ കാറായ സാൻട്രോയുടെ സിഎൻജി വേരിന്റിലും ബേസ് മോഡലായ എറ പതിപ്പിലും 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് 2021 ജൂണിലെ ഓഫറിനു കീഴിൽ വാഗ്‌ദാനം ചെയ്യുന്നത്.

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

കുഞ്ഞൻ ഹാച്ച്ബാക്കിന്റെ മറ്റെല്ലാ വേരിയന്റുകളിലും 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് കൊറിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്.

MOST READ: എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

കമ്പനിയുടെ കോംപാക്‌ട് ഹാച്ച്ബാക്ക് മോഡലായ i10 നിയോസിന്റെ ടർബോ പെട്രോൾ വേരിയന്റിനു മാത്രം 35,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് വാഗ്‌ദാനം ചെയ്യുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോ-ഡീസൽ വേരിയന്റുകളിൽ ക്യാഷ് ഡിസ്കൗണ്ടായി 10,000 മുതൽ 15,000 രൂപ വരെയും ഒരുക്കിയിട്ടുണ്ട്.

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

അതേസമയം i10 നിയോസിന്റെ മാഗ്ന മാനുവൽ പതിപ്പിൽ 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് വാഗ്‌ദാനം. ഹാച്ചിന്റെ സി‌എൻ‌ജി മോഡലുകളിൽ ഈ ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്. ഇതു കൂടാതെ എല്ലാ വകഭേദങ്ങൾക്കും എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ലഭ്യമാണ്.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ കോംപാക്‌ട് സെഡാൻ മോഡലായ ഓറയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റുകളിൽ 35,000 രൂപ വരെയാണ് ക്യാഷ് ഡിസ്കൗണ്ട്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോ-ഡീസൽ മോഡലുകളുടെ മാനുവൽ വേരിയന്റുകളിൽ 15,000 രൂപയും എഎംടി വേരിയന്റുകളിൽ ക്യാഷ് ഡിസ്കൗണ്ട് 10,000 രൂപയുമാണ്.

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

എന്നാൽ ഓറയുടെ സി‌എൻ‌ജി വേരിയന്റുകളിൽ‌ ഈ ആനുകൂല്യങ്ങൾ ലഭ്യമല്ല. എന്നാൽ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ഓറയുടെ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.

MOST READ: വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും i20 പ്രീമിയം ഹാച്ച്ബാക്കിൽ ക്യാഷ് ഡിസ്കൗണ്ടുകൾ ലഭ്യമല്ല. കൂടാതെ അഞ്ച് വർഷത്തെ അല്ലെങ്കിൽ 60,000 കിലോമീറ്റർ ഷീൽഡ് വാറണ്ടിയും വാഹനത്തിൽ ഹ്യുണ്ടായി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് എസ്‌യുവി ഓഫറായ കോനയിൽ 1.50 ലക്ഷം രൂപരെയാണ് ജൂൺ മാസത്തിൽ വാഗ്ദാനം ചെയ്യുന്നത്. ഫ്ലീറ്റ് കാറായി മാത്രം വിപണനം ചെയ്യുന്ന എക്സെന്റ് പ്രൈമിന് 50,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

കമ്പനിയുടെ മറ്റ് ജനപ്രിയ മോഡലുകളായ വെന്യു കോംപാക്‌ട് എസ്‌യുവി, വേർണ പ്രീമിയം സെഡാൻ, ക്രെറ്റ എസ്‌യുവി, എലാൻട്ര, ട്യൂസോൺ എന്നിവയെ 2021 ജൂൺ മാസത്തിലെ ഓഫറുകൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Offering Benefits Worth Up To Rs 1.50 Lakh On Selected Models In 2021 June. Read in Malayalam
Story first published: Friday, June 4, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X