വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഉപഭോക്താക്കൾക്ക് കൈത്താങ്ങായി ഇസൂസു. രാജ്യത്ത് വിൽക്കുന്ന മോഡൽ ശ്രേണിയുടെ വാറണ്ടിയുടെയും സർവീസ് കാലയളവിന്റെയും സാധുത നീട്ടിയതായി ജാപ്പനീസ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

ഉപഭോക്താക്കളുടെ പ്രയോജനത്തിനായി സമാനമായ വിപുലീകരണ പദ്ധതികൾ ഇതിനോടകം തന്നെ സ്കോഡ, ബി‌എം‌ഡബ്ല്യു, ഫോക്‌സ്‌വാഗൺ, നിസാൻ, മെർസിഡീസ് ബെൻസ്, ഔഡി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, മാരുതി സുസുക്കി തുടങ്ങിയ ബ്രാൻഡുകളും പ്രഖ്യാപിച്ചിരുന്നു.

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

2021 മാർച്ച് ഒന്നിനും മെയ് 31 നും ഇടയിൽ അവസാനിക്കുന്ന വാഹനങ്ങളുടെ വാറണ്ടി ഇപ്പോൾ 2021 ജൂലൈ 31 വരെ നീട്ടിയിട്ടുണ്ടെന്ന് ഇസൂസു പറയുന്നു. അതുപോലെ 2021 മാർച്ച് ഒന്നിനും മെയ് 31 നും ഇടയ്ക്കുള്ള പീരിയോഡിക്കൽ സർവീസിന്റെ സാധുതയും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.

MOST READ: കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

ബി‌എസ്-VI D-മാക്സ് ശ്രേണി, ബി‌എസ്-VI MU-X എസ്‌യുവി എന്നിവയുൾ‌പ്പെടെ പുതുക്കിയ ഉൽ‌പന്നങ്ങൾ ഇസൂസു ഇന്ത്യ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഒരു പുതിയ ഹൈ-ലാൻഡർ വേരിയന്റിന്റെ അരങ്ങേറ്റവും ഉൾപ്പെടുന്ന പുതുക്കിയ D-മാക്‌സ് ശ്രേണി ഇതിനോടകം തന്നെ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പുതിയൊരു എൻട്രി-ലെവൽ വേരിയന്റാണിത്.

MOST READ: വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

16.98 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിനായി ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില. എന്നാൽ ബിഎസ് VI V-ക്രോസ് പതിപ്പിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 19.98 ലക്ഷം രൂപ മുതൽ 24.49 ലക്ഷം രൂപ വരെയാണ്.

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

നേരത്തെ 2.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമായാണ് വാഹനം വിപണിയിൽ എത്തിയിരുന്നതെങ്കിലും രാജ്യത്ത് നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളോടെ ഇത് നിർത്തലാക്കി. പകരം ഇപ്പോൾ 1.9 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഇസൂസു V-ക്രോസിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

മറുവശത്ത് പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ ഫോർഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ എന്നിവയുമായി മാറ്റുരയ്ക്കാൻ എത്തിയ MU-X മോഡലിനും മുമ്പുണ്ടായിരുന്ന 3.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് പകരം ഭാരം കുറഞ്ഞ ആധുനിക 1.9 ലിറ്റർ Ddi ഡീസൽ എഞ്ചിനാണ് ഇസൂസു ഉപയോഗിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ വാറണ്ടിയുടെയും സർവീസ് കാലയളവും നീട്ടി നൽകി ഇസൂസു

ഈ എഞ്ചിൻ പരമാവധി 163 bhp പവറും 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ബിഎസ്-VI ഇസൂസു MU-Xന് 33.23 ലക്ഷം മുതൽ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Motors India Extended The Validity Of Warranty And Service Schedules In India. Read in Malayalam
Story first published: Friday, June 4, 2021, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X