തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. കഴിഞ്ഞ മാസം വിൽപ്പനയിൽ നേരിട്ട ഇടിവ് നികത്തനാണ് 2021 ജൂൺ മാസത്തിലെ ഈ പ്രഖ്യാപനം.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ഈ ഓഫറുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും രാജ്യത്ത് വിൽപ്പന വർധിപ്പിക്കാനും സാധിക്കുമെന്നാണ് ടൊയോട്ടയുടെ വിശ്വാസം. മാരുതി ബലേനോയുടെ റീബാഡ്‌ജ് പതിപ്പായ ഗ്ലാൻസയിൽ 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ഇതിൽ 8,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസായി 8,000 രൂപ, കോർപ്പറേറ്റ് കിഴിവായി 4,000 രൂപ എന്നിവയാണ് ഉൾപ്പെടുന്നത്. ടൊയോട്ട അർബൻ ക്രൂയിസറിൽ ക്യാഷ് ഡിസ്കൗണ്ടോ കോർപ്പറേറ്റ് കിഴിവുകളോ ഒന്നും തന്നെയില്ല. എന്നിരുന്നാലും എക്‌സ്‌ചേഞ്ച് ബോണസായി 20,000 രൂപ ഇതിൽ ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കുമെന്ന് സൂചനയുള്ള ടൊയോട്ട യാരിസിൽ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ വാങ്ങുന്നവർക്ക് സെഡാനിൽ ഡീലർ ലെവൽ ഡിസ്കൗണ്ടായി 50,000 രൂപ വരെ ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

യാരിസ് പ്രീമിയം സെഡാന് പകരക്കാരനായി മാരുതി സിയാസിന്റെ പുനർ‌നാമകരണം ചെയ്ത മോഡലിനെയായിരിക്കും ജാപ്പനീസ് ബ്രാൻഡ് പരിചയപ്പെടുത്തുക. ടൊയോട്ട ഇന്ത്യയുടെ നട്ടെല്ലായ ഇന്നോവ ക്രിസ്റ്റയിലും ഫോർച്യൂണറിലും എസ്‌യുവിയിലും കമ്പനി ഔദ്യോഗിക ഓഫറുകൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ഈ രണ്ട് മോഡലുകളും അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പരിഷ്ക്കരിച്ചത്. അതുപോലെ തന്നെ ജാപ്പനീസ് ബ്രാൻഡിന്റെ ആഢംബര ഓഫറുകളായ കാമ്രിയും വെൽ‌ഫയറിനും ജൂൺ മാസത്തിൽ ആനുകൂല്യങ്ങളൊന്നും തന്നെ ലഭ്യമാകില്ല.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ഇന്ത്യൻ വിപണിയിൽ കുറച്ച് പുതിയ ഉൽ‌പ്പന്നങ്ങൾ കൂടി അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ബെൽറ്റ' അല്ലെങ്കിൽ ‘കൊറോള ക്വസ്റ്റ്' എന്ന് നാമകരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പുനർ‌നിർമിച്ച സിയാസിനു പുറമെ മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് മോഡലും ഈ വർഷം നിരത്തിലെത്തിയേക്കാം.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ടൊയോട്ടയും മാരുതി സുസുക്കിയും സംയുക്തമായി ഇന്ത്യയ്ക്കായി ഒരു പുതിയ എസ്‌യുവിയും വികസിപ്പിക്കുന്നുണ്ട്. ഇത് രണ്ട് ബ്രാൻഡുകൾക്കും കീഴിൽ വിൽക്കും. വരാനിരിക്കുന്ന ഈ വാഹനം ടൊയോട്ടയുടെ ഡി‌എൻ‌ജി‌എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് സൂചന.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ഇത് കർണാടകയിലെ ടൊയോട്ട കിർലോസ്ക്കർ മോട്ടോർസിന്റെ ഉത്‌പാദന കേന്ദ്രത്തിലാകും നിർമിക്കുക. ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് മുതലായവയുടെ എതിരാളിയായി ഈ പുതിയ എസ്‌യുവി അടുത്ത വർഷം അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announced Attractive Discounts And Benefits On Selected Models In June. Read in Malayalam
Story first published: Thursday, June 10, 2021, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X