ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

ജനപ്രിയമായ ഫോർച്യൂണർ എസ്‌യുവിയും ഇന്നോവ ക്രിസ്റ്റയും ഉൾപ്പെടെ ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുന്ന എല്ലാ കാർ മോഡലുകളിലും വില വർധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. 2022 ജനുവരി ഒന്നു മുതലാകും പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരിക.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

അസംസ്‌കൃത വസ്തുക്കളുൾപ്പെടെയുള്ള ഇൻപുട്ട് ചെലവിൽ തുടർച്ചയായ വർധനവ് ഉണ്ടായതിനാലാണ് വില പുനഃക്രമീകരണം ആവശ്യമായി വന്നതെന്ന് ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് ബ്രാൻഡ് മാത്രമല്ല മോഡൽ ശ്രേണിയിൽ വില വർധന പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

മാരുതി സുസുക്കി ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ കാർ, ഇരുചക്ര വാഹന കമ്പനികളെല്ലാം പുതുവർഷത്തോടെ വാഹനങ്ങൾക്കെല്ലാം വില പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇൻപുട്ടുകളുടെ വിലക്കയറ്റവും അർദ്ധചാലക ചിപ്പിന്റെ ആഗോള ദൗർലഭ്യവും ഇവിടെയുള്ള പല ബ്രാൻഡുകൾക്കും വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

സമീപ മാസങ്ങളിൽ പുതിയതും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഉയർന്ന നിലവാരത്തിലുള്ള നിരവധി ലോഞ്ചുകൾ നടന്നിട്ടുണ്ടെങ്കിലും ഈ ഉൽപ്പന്നങ്ങളിൽ പലതിനും കാത്തിരിപ്പ് കാലയളവ് ഉയർന്നു നിൽക്കുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. ജനപ്രിയ ചെറുകിട, എസ്‌യുവി വാഹനങ്ങളുടെ ചില വകഭേദങ്ങൾക്ക് മാസങ്ങളോളമാണ് ബുക്കിംഗ് കാലയളവ്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

രാജ്യത്ത് കൊവിഡ്-19 കേസുകൾ കുറഞ്ഞതോടെ വാഹനങ്ങളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഉത്പാദന ചക്രങ്ങളും വിതരണ പ്രശ്നങ്ങളും വരുന്ന വർഷം പോലും കെട്ടടങ്ങാൻ സാധ്യതയില്ലെന്നാണ് പഠനങ്ങൾ. ഇത് വാഹന വ്യവസായത്തിന് തന്നെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

അടുത്തിടെ നടന്ന നവംബറിലെ ഉത്സവ സീസൺ കാലയളവ് ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നുവെന്നും പ്രത്യേകിച്ച് ചിപ്പ് പ്രതിസന്ധി ഉത്പാദനത്തെ ബാധിക്കുകയും അതുവഴി ഡീലർമാരിലേക്കുള്ള വാഹനങ്ങളുടെ വിതരണത്തേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (FADA) അറിയിച്ചു.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

പാസഞ്ചർ വാഹന രജിസ്ട്രേഷൻ കഴിഞ്ഞ വർഷം 4,39,564 യൂണിറ്റുകളിൽ നിന്ന് 26 ശതമാനം കുറഞ്ഞ് 3,24,542 യൂണിറ്റായി. പോയമാസം ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വിൽപ്പനയിൽ വമ്പൻ കുതിപ്പുണ്ടായത് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ആശ്വാസമായിട്ടുണ്ട്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

നവംബറിൽ കമ്പനി ഇന്ത്യയില്‍ 13,003 വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. 2020-ല്‍ ഇതേ മാസത്തില്‍ വിറ്റ 8,508 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ 53 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

ബ്രാന്‍ഡിന്റെ സാന്നിധ്യം താരതമ്യേന പുതുമയുള്ളതാക്കാന്‍ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ മോഡലുകളും അതാത് സെഗ്മെന്റുകളില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്നതും അതിശയകരമായി. വരാനിരിക്കുന്ന വർഷം ടൊയോട്ടയുടെ ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു കാലയളവായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

നിലവിൽ മാരുതിയുടെ റീബാഡ്‌ജ് മോഡലുകളെ അവതരിപ്പിക്കുന്നതിലൂടെ ചില ചീത്തപേരുകൾ ടൊയോട്ട കേൾക്കുന്നുണ്ടെങ്കിലും 2022-ൽ ചില ഒറിജിനൽ മോഡലുകളെ അവതരിപ്പിക്കാനും ടൊയോട്ട ലക്ഷ്യംവെക്കുന്നുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ഹിലക്‌സ് പിക്ക്പ്പ് ട്രക്കായിരിക്കും ബ്രാൻഡ് നിരയിലേക്ക് ആദ്യമെത്തുക.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

ജനുവരിയിൽ അവതരിപ്പിക്കുമെന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഇസൂസു ഡി-മാക്സ് വി-ക്രോസ് വാഴുന്ന ശ്രേണിയിൽ മത്സരം കടുക്കുകയും ചെയ്യും. നമ്മുടെ രാജ്യത്ത് അത്ര പ്രചാരമില്ലെങ്കിലും ടൊയോട്ട ഈ വിഭാഗത്തിലേക്ക് കടക്കുന്നതോടെ നിരവധി ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിച്ചേക്കും. ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും അതേ IMV-2 പ്ലാറ്റ്‌ഫോമാണ് പുതിയ ഹിലക്‌സ് പങ്കിടുന്നത്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

അതിനാൽ തന്നെ അധിക ചെലവുകളൊന്നുമില്ലാതെ പിക്കപ്പ് ട്രക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കാനായേക്കും. നിർമാണ ചെലവ് ലാഭിക്കുന്നതിനായി പ്രാദേശികമായി നിർമിക്കുന്ന ഇന്നോവ, ഫോർച്യൂണർ എന്നിവയിൽ നിന്നുള്ള നിരവധി ഇന്റീരിയർ ഘടകങ്ങൾ ഉപയോഗിച്ച് ടൊയോട്ട ഹിലക്‌സിനെ സജ്ജമാക്കിയേക്കും.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

ഇതിനുശേഷം ആഗോള വിപണിയില്‍ വന്‍ ഹിറ്റായ RAV4 എസ്‌യുവിയെയും ടൊയോട്ട ഇന്ത്യയിൽ എത്തിക്കും. കുറച്ചുകാലമായി മോഡലിനെ ഇന്ത്യയിലും പരീക്ഷിച്ചുവരികയാണ് കമ്പനി. ആഭ്യന്തര വിപണിയിൽ ഒരു CKD (പൂര്‍ണ്ണമായി നോക്ക്ഡ് ഡൗണ്‍) യൂണിറ്റായിട്ടാകും RAV വരിക.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

ഒരു CBU യൂണിറ്റായതിനാല്‍ RAV4 എസ്‌യുവിക്ക് ഇന്ത്യയില്‍ ഏകദേശം 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പായിരിക്കും വിപണിയിൽ എത്തുകയെന്നാണ് മറ്റൊരു വാർത്ത. മികച്ച ദൃശ്യപരത, ഹാൻഡിലിംഗ്, റെസ്പോണ്‍സീവ് സ്റ്റിയറിംഗ്, കുറഞ്ഞ മലിനീകരണം എന്നിവ ഉറപ്പാക്കുന്ന ടൊയോട്ടയുടെ ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍-കെ പ്ലാറ്റ്ഫോമിലാണ് മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്.

ജനുവരി മുതൽ അധികം മുക്കേണ്ടി വരും, മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ടൊയോട്ട

2.5 ലിറ്റര്‍ DOHC എഞ്ചിനാണ് RAV4 എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഹൈബ്രിഡായതിനാൽ ഒരു (Li-ion) ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുമായി ഒരു ഇലക്ട്രിക് മോട്ടോറുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 221 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റ് ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota announced price hike across model lineup from 2022 january details
Story first published: Wednesday, December 15, 2021, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X