'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ഫ്രണ്ട്ലാൻഡർ എസ്‌യുവിയെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുത്ത് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. മിഡ്-സൈസ് എസ്‌യുവിയുടെ അവതരണം സ്ഥിരീകരിക്കാനായി പുതിയൊരു ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ടൊയോട്ട ഫ്രണ്ട്‌ലാൻഡർ എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി കമ്പനിയുടെ സുപ്രധാന വിപണികളിൽ ഒന്നായ ചൈനയിലായിരിക്കും ആദ്യം അവതരിപ്പിക്കുക. അടിസ്ഥാനപരമായി ബ്രസീൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ വിൽപ്പനയ്‌ക്കെത്തുന്ന കൊറോള ക്രോസിന്റെ റീ-ബാഡ്ജ് ചെയ്തതും പരിഷ്ക്കരിച്ചതുമായ മോഡലാണ് ഫ്രണ്ട്‌ലാൻഡർ എസ്‌യുവി.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

പുതിയ ടൊയോട്ട ഫ്രണ്ട്ലാൻഡറിന് ജാപ്പനീസ് കൊറോള ക്രോസിന് അനുസൃതമായ മാറ്റങ്ങളായിരിക്കും ലഭിക്കുക. പുതിയ ഫ്രണ്ട് ഗ്രിൽ, വലിയ എയർ-ഇൻടേക്കുകളുള്ള ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് വീലുകൾ തുടങ്ങിയ സൗന്ദര്യാത്മക മാറ്റങ്ങളായിരിക്കും എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകതകൾ.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

അതോടൊപ്പം ഹെഡ്‌ലാമ്പുകളുടെയും ടെയിൽ ലാമ്പുകളുടെയും ആന്തരിക ഘടകങ്ങളും പുനർരൂപകൽപ്പന ചെയ്ത റിയർ ബമ്പറും ഫ്രണ്ട്‌ലാൻഡറിൽ നവീകരിക്കാൻ ടൊയോട്ട തയാറായിട്ടുണ്ട്. എന്നാൽ എസ്‌യുവിയുടെ ആന്തരിക വിശദാംശങ്ങൾ ഇതുവരെ ജാപ്പനീസ് ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ചൈനീസ് വിപണിയെ സംബന്ധിച്ചിടത്തോളം എസ്‌യുവി പ്രാദേശിക നിർമാതാക്കളായ ജി‌എ‌സിയുമായി സഹകരിച്ച് നിർമിക്കുകയും വിപണനം ചെയ്യുകയും ചെയ്യും. ടൊയോട്ട ഇതിനകം തന്നെ അതിന്റെ ആഗോള എസ്‌യുവികളിൽ ചിലത് വ്യത്യസ്ത പേരുകളിൽ ചൈനയിൽ വിൽക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് വൈൽഡ്‌ലാൻഡറും കോർൺ ക്ലഗറും. ഇവ യഥാക്രമം ഗ്ലോബൽ RAV4, ഹൈലാൻഡർ എസ്‌യുവികളുടെ റീ-ബാഡ്ജ് പതിപ്പുകളാണ്.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ടൊയോട്ട ന്യൂ ജനറേഷൻ ആർക്കിടെക്ച്ചർ എന്നറിയപ്പെടുന്ന TNGA മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രണ്ട്‌ലാൻഡർ എസ്‌യുവി നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ മെക്കാനിക്കൽ വിശദാംശങ്ങൾ ഇനിയും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ എസ്‌യുവിക്ക് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ഹൈബ്രിഡ് ഫ്യുവൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ഹൈബ്രിഡ് പതിപ്പിന് ഇലക്ട്രിക് പ്രൊപ്പൽഷനോടുകൂടി പരീക്ഷിച്ചുനോക്കിയ 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും. അതോടൊപ്പം തന്നെ ഓൾ-വീൽ ഡ്രൈവ് (AWD) പതിപ്പുകളും ടൊയോട്ട സ്റ്റാൻഡേർഡായി നൽകും. നവംബറിൽ നടക്കാനിരിക്കുന്ന ഗ്വാങ്‌ഷോ ഓട്ടോ ഷോയിലൂടെയായിരിക്കും പുതിയ ഫ്രണ്ട്‌ലാൻഡർ ചൈനയിൽ അവതരിപ്പിക്കുക.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ഇത് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡൽ മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റൈറ്റ്-ഹാൻഡ് ഡ്രൈവ്-കൊറോള ക്രോസ്-തായ്‌ലൻഡ് പോലുള്ള വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. കൊറോള ക്രോസ് ഇന്ത്യൻ വിപണിയിലേക്ക് വഴിമാറുമോ എന്നുള്ള കാര്യം കാത്തിരുന്നു കാണേണ്ടി വരും.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

എന്നാൽ അധികം വൈകാതെ തന്നെ ടൊയോട്ട RAV4 എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഇതിനകം തന്നെ ആഭ്യന്തര നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് RAV4.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

നിലവില്‍ അഞ്ചാം തലമുറ ആവര്‍ത്തനത്തിലുള്ള എസ്‌യുവി 1994-ലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഒരു ഇറക്കുമതി വാഹനമായി RAV4 എസ്‌യുവിയെ പരിചയപ്പെടുത്താനാണ് ടൊയോട്ടയുടെ പദ്ധതി. 2,500 യൂണിറ്റ് ക്വാട്ട പ്രയോജനപ്പെടുത്തിക്കൊണ്ട് കമ്പനി ഒരു സിബിയു ഉൽപ്പന്നമായി വിൽപ്പനയ്ക്ക് എത്തിച്ചേക്കാം.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ഒരു സിബിയു ഇറക്കുമതിയാകുമ്പോൾ വാഹനത്തിനായുള്ള വിലകളും വളരെ ഉയർന്നതായിരിക്കുമെന്നാണ് സൂചന. മിഡ്-സൈസ് ഹൈബ്രിഡ് ക്രോസ്ഓവർ ഒരു സിബിയു ഉൽപ്പന്നമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കിൽ ഏകദേശം 50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

രണ്ട് ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിക്കുന്ന ഈ എഞ്ചിൻ പരമാവധി 219 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. RAV4 എസ്‌യുവിക്കായി കൂടുതൽ ഡിമാന്റ് ഭാവിയിൽ ഉണ്ടായാൽ ഹൈബ്രിഡ് എസ്‌യുവിയുടെ വില പിടിച്ചുനിർത്താൻ ടൊയോട്ട ഭാവിയിൽ സികെഡി അസംബ്ലി പരിഗണിക്കുമെന്നും വാർത്തകളുണ്ട്.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ടൊയോട്ടയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ ഇന്ത്യയിൽ യാരിസ് പ്രിമീയം സെഡാന്റെ വിൽപ്പനയും ഉത്പാദനവും പൂർണമായും നിർത്തുകയാണെന്ന് കമ്പനി അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, ഇന്നോവ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ തുടങ്ങിയ മോഡലുകളിലാകും ഇനി കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്നും ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

ഇന്ത്യയിലെ പുതിയ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷത്തോടെ ആഭ്യന്തര വിപണിയിൽ ചില പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും ടൊയോട്ട തയാറെടുക്കും. കൂടാതെ ഒക്ടോബർ മുതൽ മോഡൽ നിരയിലാകെ വില വർധനവും കമ്പനി നടപ്പിലാക്കും.

'ഫ്രണ്ട്ലാൻഡർ' പേരുമാറി വിപണിയിലേക്ക് എത്താൻ കൊറോള ക്രോസ്; ടീസർ ചിത്രം പുറത്ത്

വില വർധനയുടെ കൃത്യമായ ശതമാനമോ മാറ്റമോ ടൊയോട്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മോഡലും തെരഞ്ഞെടുക്കുന്ന വേരിയന്റിനെയും ആശ്രയിച്ച് പരിഷ്ക്കാരം വ്യത്യാസപ്പെടാനാണ് സാധ്യത. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota frontlander suv debut soon teaser image released ahead of launch
Story first published: Wednesday, September 29, 2021, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X