എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

ക്വാളിസിന്റെ വിജയത്തിന് പിന്നാലെ രാജ്യം അടക്കി വാഴാൻ എത്തിയ ടൊയോട്ടയുടെ തുറുപ്പുചീട്ടായിരുന്നു ഇന്നോവ. പിൻമുറക്കാരനിൽ നിന്നും ബാറ്റൺ കൈമാറി ഓടിക്കയറിയത് ചരിത്രത്തിലേക്കായിരുന്നു. മുൻഗാമിയേക്കാൾ അതിവേഗത്തിൽ രാജ്യംവെട്ടിപ്പിടിക്കാനും ഈ എംപിവി വാഹനത്തിന് സാധിച്ചു.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

2005-ൽ ജൈത്യയാത്ര ആരംഭിച്ച ഇന്നോവയുടെ രണ്ടാം തലമുറ മോഡൽ ഇന്നോവ ക്രിസ്റ്റ എന്ന പേരിൽ 2016-ലാണ് അരങ്ങേറ്റം കുറിച്ചത്. ഇവിടെയും ആ വിജയം ആവർത്തിക്കുന്നതിനാണ് ഇന്ത്യൻ വിപണി സാക്ഷ്യംവഹിച്ചത്. എല്ലാ തലത്തിലും മുൻഗാമിയേക്കാൾ പ്രീമിയമായിരുന്നു ക്രിസ്റ്റ.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

ഇന്ന് പല സെഗ്മെന്റുകളിലായി പലതരം എംപിവി വാഹനങ്ങളും നമ്മുടെ രാജ്യത്ത് അണിനിരക്കുന്നുണ്ടെങ്കിലും കാട്ടിലെ ഒരേയൊരു രാജാവേയുള്ളൂ എന്നുപറയും പോലെ മൾട്ടി പർപ്പസ് വാഹന വിഭാഗത്തിൽ പുലികൾ കുറേയുണ്ടെങ്കിലും രാജാവ് ഒന്നേയൂള്ളൂ. അതാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

ഏകദേശം അഞ്ച് വർഷമായി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. സെഗ്മെന്റിലെ മത്സരം പതിൻമടങ്ങ് വർധിച്ചെങ്കിലും ജാപ്പനീസ് പൈതൃകമുള്ള എം‌പി‌വിയുടെ ജനപ്രീതി കുറയുന്നില്ല. 2021 ഓഗസ്റ്റിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ 5,755 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

ടൊയോട്ടയുടെ നിരയിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനവും ഇന്നോവ തന്നെയാണ്. കഴിഞ്ഞ വർഷം ഇതേ മാസം ജാപ്പനീസ് ബ്രാൻഡ് വിറ്റഴിച്ച 2,943 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നോവ ക്രിസ്റ്റയുടെ വാർഷിക വിൽപ്പനയിൽ 96 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

എംപിവി സെഗ്മെന്റിലെ വിൽപ്പനയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് പിന്നിലാണ് ഇപ്പോഴും ഇന്നോവയെന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും രണ്ടും കോംപാക്‌ട്, പ്രീമിയം വിഭാഗങ്ങളിലാണ് വരുന്നത് എന്നതും വാസ്‌തവമാണ്. ഒരിക്കലും ഇന്നോവ തരുന്ന യാത്രാ സുഖംവും എഞ്ചിൻ പരിഷ്ക്കരണവും എർട്ടിഗയ്ക്ക് നൽകാനാവില്ലെന്നതും യാഥാർഥ്യം.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

വില അൽപം കൂടുതലാണെങ്കിലും മുടക്കുന്ന തുകയ്ക്കൊത്ത മൂല്യമാണ് ഇന്നോവ ക്രിസ്റ്റ വാഗ്‌ദാനം ചെയ്യുന്നത്. അതുമാത്രമല്ല റീ-സെയിൽ വാല്യുവിന്റെ കാര്യത്തിലും ഇത്രയും മിടുക്കനായൊരു വാഹനമില്ലെന്നു വേണം പറയാൻ. ശരിക്കും ടൊയോട്ടയ്ക്ക് കൂടുതൽ വ്യക്തിപ്രഭാവം നൽകാനും ഈ വാഹനത്തിനായിട്ടുണ്ട്.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

കഴിഞ്ഞ വർഷം അവസാനം ടൊയോട്ട എംപിവിക്കായി ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിച്ചു. വർധിച്ചു വരുന്ന മത്സരങ്ങളുമായി കിടപിടിക്കാൻ ഇന്നോവ ക്രിസ്റ്റയെ മെച്ചപ്പെടുത്തുകയായിരുന്നു കമ്പനി. പുതിയ സവിശേഷതകൾക്കൊപ്പം രൂപത്തിലും അൽപം പരിഷ്ക്കാരിയാവാൻ എംപിവിക്ക് ഇതിലൂടെ സാധിച്ചു.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

2.7 ലിറ്റർ പെട്രോൾ, 2.4 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് തുടിപ്പേകുന്നത്. ആദ്യത്തേത് പരമാവധി 166 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എംപിവിയുടെ ഓയിൽ ബർണർ പതിപ്പ് 150 bhp പവറും 360 Nm torque ഉം വികസിപ്പിക്കും.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

രണ്ട് എഞ്ചിനുകളിലെയും ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും ഓപ്ഷണൽ ആയി 6 സ്പീഡ് ഓട്ടോമാറ്റിക്കും യഥേഷ്‌ടം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഫീച്ചറുകൾക്ക് അത്ര പേരുകേട്ട വാഹനമല്ല ഇന്നോവ ക്രിസ്റ്റയെങ്കിലും ആവശ്യത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും എംപിവിയിലുണ്ട്.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ ഒരു സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ലീഥെറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഇൻബിൽറ്റ് എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഗോ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

സുരക്ഷാ സവിശേഷതകളിൽ ഏഴ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാം എംപിവി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റിന് 16.82 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

അതേസമയം വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 24.99 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. ഇന്ത്യൻ വിപണിയിൽ കിയ കാർണിവൽ, മഹീന്ദ്ര മറാസോ, മാരുതി സുസുക്കി XL6, എർട്ടിഗ എന്നീ എംപിവി മോഡലുകളുമായാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ മാറ്റുരയ്ക്കുന്നത്.

എംപിവി എന്നാൽ Innvoa തന്നെ! വിൽപ്പനയിൽ വമ്പൻ കുതിപ്പുമായി Toyota

അതോടൊപ്പം തന്നെ ഹ്യുണ്ടായി അൽകാസർ, എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി എന്നിവപോലുള്ള വിലയുള്ള മൂന്ന്-വരി എസ്‌യുവികളിൽ നിന്നും ജാപ്പനീസ് ബ്രാൻഡ് വെല്ലുവിളി നേരിടുന്നുണ്ട്. മത്സരം കനക്കുമ്പോൾലോകത്തിൽ ആദ്യമായി ഡീസൽ എഞ്ചിനുകൾക്ക് ഹൈബ്രിഡ് സംവിധാനം അവതരിപ്പിക്കാനുള്ള പരിശ്രമവും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota innova crysta mpv recorded 96 percent sales growth in august 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X