കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

എസ്‌യുവികളുടെ വല്യേട്ടനായ ലാൻഡ് ക്രൂയിസർ അടുത്തിടെയാണ് ചില മാറ്റങ്ങളോടെ ഒരു പുതുതലമുറയിലേക്ക് പ്രവേശിച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ വാഹനത്തിൽ കാര്യമായ മെച്ചപ്പെടുത്തലുകളുമായാണ് ടൊയോട്ട അണിനിരത്തിയത്.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

കാഴ്ച്ചയിൽ മുൻതലമുറ മോഡലുകളിൽ നിന്നുള്ള ഒരു പരിണാമമാണ് 2022 ലാൻഡ് ക്രൂയിസർ. മാത്രമല്ല ഇന്റീരിയർ പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ കാലികമാക്കുകയും ചെയ്‌തു.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

ടൊയോട്ട ഒരു പുതിയ ഉൽ‌പ്പന്നം കൊണ്ടുവരുമ്പോഴെല്ലാം മോഡലിസ്റ്റ ബാൻഡ്‌വാഗനിൽ‌ അനന്തര വിപണന നവീകരണങ്ങൾ‌ അവതരിപ്പിക്കാറുള്ളത് പതിവാണ്. 2022 ലാൻഡ് ക്രൂയിസർ എസ്‌യുവിക്കും കമ്പനി അതേ പരിഗണന നൽകിയിരിക്കുകയാണ് ഇപ്പോൾ.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

ലാൻഡ് ക്രൂയിസറിന്റെ രൂപഭംഗി വർധിപ്പിക്കുന്നതിനായി മോഡലിസ്റ്റ കിറ്റ് ഏറെ സഹായിക്കും. പുനർരൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകളാണ് മോഡിഫിക്കേഷൻ പാക്കേജിലെ ഏറ്റവും ശ്രദ്ധേയമായത്. അതോടൊപ്പം ആംഗുലർ ഫോഗ് ലാമ്പ് ഹൗസിംഗും കൂടുതൽ ആക്രമണാത്മക നിലപാടാണ് വാഹനത്തിന് നൽകുന്നത്.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

പിന്നിലേക്ക് നോക്കിയാൽ സ്‌പോർട്ടിയർ മുൻവശം അഭിനന്ദിക്കുന്ന റിയർ ഡിഫ്യൂസറും ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ രണ്ട് അലോയ് വീൽ ഡിസൈനുകളും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. മാറ്റ് ബ്ലാക്ക് 21 ഇഞ്ച് അല്ലെങ്കിൽ ഗ്ലോസി ബ്ലാക്ക് അലോയ്‌കളാണ് നിരയിലുള്ളത്.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

മോഡലിസ്റ്റ കൂടുതൽ‌ വിഷ്വൽ‌ മെച്ചപ്പെടുത്തലുകൾ‌ നൽ‌കുന്നില്ലെങ്കിലും ഓൾഡ്-സ്‌കൂൾ രൂപകൽപ്പനയ്ക്ക് അൽപം ആധുനികത ചേർക്കാൻ എന്തായാലും സഹായിക്കുന്നുണ്ട്. എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

പുതിയ ആക്‌സന്റ് ട്രിം, റിയർ സ്‌പോയിലറുകൾ, ഇന്റീരിയർ മെച്ചപ്പെടുത്തലുകൾ, പുതിയ സൈഡ് സിൽസ് തുടങ്ങി നിരവധി ആക്‌സസറികളും ടൊയോട്ട ലാൻഡ് ക്രൂയിസറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

അതോടൊപ്പം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും എസ്‌യുവിയുടെ അകത്തളം മനോഹരമാക്കുന്നു.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

വയർലെസ് ചാർജിംഗ് സൗകര്യം, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, ഇൻ-കാർ കണക്റ്റീവ് ടെക്, അസിസ്റ്റീവ്, സേഫ്റ്റി സവിശേഷതകൾ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതുതലമുറ ലാൻഡ് ക്രൂയിസർ 300.

കൂടുതൽ സ്പോർട്ടി രൂപം; മോഡലിസ്റ്റ കിറ്റിൽ അണിഞ്ഞൊരുങ്ങി പുത്തൻ ലാൻഡ് ക്രൂയിസർ

5.7 ലിറ്റർ V8 എഞ്ചിൻ ഒഴിവാക്കി ടൊയോട്ട പുതിയ ലാൻഡ് ക്രൂയിസറിന് രണ്ട് ട്വിൻ-ടർബോ V6 എഞ്ചിനുകൾ നൽകി. 3.5 ലിറ്റർ V6 യൂണിറ്റ് പരമാവധി 409 bhp കരുത്തിൽ 650 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു 3.3 ലിറ്റർ എഞ്ചിനും വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Introduced Modellista Upgrades For New 2022 Land Cruiser 300 SUV. Read in Malayalam
Story first published: Friday, July 16, 2021, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X