അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

പുതുക്കിയ ഹൈബ്രിഡ് കോംപാക്‌ട് അക്വാ ഹാച്ച്ബാക്ക് പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. മെച്ചപ്പെട്ട ആക്സിലറേഷൻ പ്രകടനവും 20 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയുമോടെയാണ് പരിഷ്ക്കരിച്ച പതിപ്പിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

വിപണിയിൽ എത്തി 10 വർഷത്തിനിടെ അക്വാ ഹാച്ചിന് ലഭിക്കുന്ന ആദ്യത്തെ പൂർണ മോഡൽ മാറ്റംകൂടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്. 2011 മാർച്ചിൽ വടക്കുകിഴക്കൻ ജപ്പാനിൽ ഉണ്ടായ വലിയ ഭൂകമ്പത്തിനും സുനാമിക്കും ശേഷമാണ് ടൊയോട്ട ആദ്യത്തെ അക്വാ ഹൈബ്രിഡ് പുറത്തിറക്കിയത്.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

HEV മാത്രമുള്ള മോഡലായി ആദ്യമായി അവതരിപ്പിക്കപ്പെട്ട അക്വാ ഇന്ധനക്ഷമതയും മികച്ച വിൽപ്പനയും ഉള്ള കാറായി മാറുന്നതിനാണ് ജാപ്പനീസ് വാഹന വിപണി പിന്നീട് സാക്ഷ്യംവഹിച്ചത്. ആരംഭിച്ചതിനുശേഷം 1.87 ദശലക്ഷത്തിലധികം യൂണിറ്റുകളാണ് ടൊയോട്ട വിറ്റഴിച്ചിരിക്കുന്നത്.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

അക്വാ ഹൈബ്രിഡിൽ ഒരു നിക്കൽ ഹൈഡ്രജൻ ബാറ്ററി സംവിധാനമാണ് പ്രവർത്തിക്കുന്നത്. അത് മുൻ മോഡലിനേക്കാൾ ഇരട്ടി കരുത്ത് ഉത്പാദിപ്പിക്കുന്നതിനാൽ പരമ്പരാഗത ഇന്ധനം ഉപയോഗിക്കാതെ വൈദ്യുതിയിൽ കൂടുതൽ യാത്ര ചെയ്യാൻ അനുവദിക്കും.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

ടൊയോട്ട അക്വായുടെ ശേഷി വർധിപ്പിക്കുന്നതിന് നിക്കൽ ഹൈഡ്രജൻ ബാറ്ററിയുടെ ഭാഗങ്ങളുടെ എണ്ണം കുറക്കുകയാണ് ചെയ്‌തത്. ഏറ്റവും പുതിയ മോഡൽ പെട്രോളിൽ ഓടിക്കുമ്പോൾ ഏകദേശം 36 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

പരിഷ്ക്കരിച്ച മോഡലിന് 4,050 മില്ലീമീറ്റർ നീളവും 1,695 മില്ലീമീറ്റർ വീതിയും 1,485 മില്ലീമീറ്റർ ഉയരവും 2,600 മില്ലീമീറ്റർ വീൽബേസുമാണ് ഒരുക്കിയിരിക്കുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള നീളവും വീതിയും ഒന്നുതന്നെയാണെങ്കിലും മൊത്തത്തിലുള്ള ഉയരം 30 മില്ലീമീറ്ററും വീൽബേസ് 50 മില്ലീമീറ്ററും വർധിപ്പിച്ചിട്ടുണ്ട്.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

ഈ വീൽബേസിന്റെ വിപുലീകരണം അർഥമാക്കുന്നത് ലഗേജുകൾക്കും പിന്നിലെ സീറ്റുകളിൽ യാത്രക്കാർക്കും കൂടുതൽ ഇടം നൽകുന്നുവെന്നതാണ്. പുതിയ അക്വയുടെ ഒരു പ്രധാന സവിശേഷത പാർക്കിംഗ് അസിസ്റ്റ് സിസ്റ്റമാണ്.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

അതെന്തെന്നാൽ വാഹനം പാർക്ക് ചെയ്യുന്നതിനായി ഒരു ബട്ടൺ അമർത്തുക മാത്രമേ ആവശ്യമുള്ളൂ. പിന്നീട് വാഹനം അത് സ്വയമേ ചെയ്യും. ഇത് ആദ്യമായാണ് ഒരു ആഢംബര കാർ ആല്ലാത്ത വാഹനത്തിൽ ടൊയോട്ട ഇത് വാഗ്ദാനം ചെയ്യുന്നത്.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

ടി‌എൻ‌ജി‌എയുടെ ജി‌എ-ബി പ്ലാറ്റ്‌ഫോമിലാണ് പുതിയ അക്വാ സ്ഥിതിചെയ്യുന്നത്. ഇൻ-ലൈൻ 3-സിലിണ്ടർ DOHC 1.5 ലിറ്റർ M15A-FXE ഡൈനാമിക് ഫോഴ്‌സ് എഞ്ചിനാണ് ഹൈബ്രിഡ് കോംപാക്‌ട് കാറിന് തുടിപ്പേകുന്നതും.

അതിഗംഭീരം; അക്വാ ഹൈബ്രിഡ് കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കി ടൊയോട്ട

ഈ യൂണിറ്റ് പരമാവധി 91 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ എഞ്ചിൻ ഒരു THS II ഹൈബ്രിഡ് സിസ്റ്റവുമായി റിഡക്ഷൻ മെക്കാനിസവുമായി സംയോജിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Launched New Aqua Hybrid Compact Hatchback With Improved Fuel Efficiency. Read in Malayalam
Story first published: Monday, July 19, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X