സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

അവാൻസ വെലോസിന്റെ 'ജിആർ ലിമിറ്റഡ്' എഡിഷൻ മോഡൽ പുറത്തിറക്കി ടൊയോട്ട ആസ്ട്ര മോട്ടോർ. ഏഷ്യൻ വിപണികളിലെ ജനപ്രിയ എംപിവി ടിആർഡി സ്പോർടിവോ മോണിക്കറിന് പകരം ഗാസൂ റേസിംഗ് ബ്രാൻഡിംഗ് സ്വീകരിക്കുന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമാകുന്നത്.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

ടൊയോട്ട അവാൻസ വെലോസ് ജിആർ ലിമിറ്റഡ് ഇന്തോനേഷ്യൻ വിപണിയിൽ മാത്രമായിരിക്കും തുടക്കത്തിൽ വിൽപ്പനയ്ക്ക് എത്തുക. ഇത് എംപിവിയുടെ ശ്രേണിയിലെ പുതിയ ടോപ്പ് വേരിയന്റായിരിക്കും. ടൊയോട്ട വിയോസ് GR-S, യാരിസ് GR സ്പോർട്ട് എന്നിവ പോലെ അവാൻസ വെലോസ് GR ലിമിറ്റഡിനും സാധാരണ അവാൻസ വെലോസിനേക്കാൾ സൗന്ദര്യാത്മക നവീകരണം മാത്രമേ ലഭിക്കൂ.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

പുതുക്കിയ മുൻവശമാണ് അതിൽ ശ്രദ്ധേയം. പുനർരൂപകൽപ്പന ചെയ്ത ഫോഗ്‌ലാമ്പ് ഹൗസിംഗുകളും പുതിയ ഗ്രില്ലും ഉള്ള ഒരു പുതിയ ബമ്പറാണ് മുഖത്തെ പ്രധാന ആകർഷണം. അതോടൊപ്പം കറുത്ത 15-ഇഞ്ച് അലോയ് വീലുകളും കറുപ്പിച്ച റിയർവ്യൂ മിററുകളും വാഹനത്തിലേക്ക് ഇഴുകിചേരുന്നുമുണ്ട്.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

പിൻ ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ പരിഷ്ക്കരിച്ച റിഫ്ലക്ടറുകളും കാണാം. ടെയിൽ ഗേറ്റിലെ കൂടുതൽ കറുത്ത ഉൾപ്പെടുത്തലുകളാണ് എംപിവിക്ക് ധീരമായ സവിശേഷത നൽകുന്നത്. ഇത് ഡിസൈനിന് കൂടുതൽ സ്പോർട്ടിനെസ് നൽകാനും സഹായിച്ചിട്ടുണ്ട്.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

വാഹനത്തിന്റെ ഉൾവശം സ്റ്റാൻഡേർഡ് അവാൻസ വെലോസിന്റേതു പോലെ തന്നെയാണ്. ഇന്റീരിയർ പാനലുകൾ എല്ലാം കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം സിൽവർ ഇൻസേർട്ടുകൾ കൊണ്ടുള്ള അലങ്കാരങ്ങളും അങ്ങിങ്ങായി കാണാം. അപ്ഹോൾസ്റ്ററി കറുപ്പും ചുവപ്പും കൂടിയുള്ള ഒന്നാണ്.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

ടൊയോട്ട അവാൻസ വെലോസ് ജിആർ ലിമിറ്റഡിൽ ഓഫർ ചെയ്യുന്ന സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എസി നിയന്ത്രണങ്ങളുള്ള ഡിജിറ്റൽ പാനൽ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ മുതലായവ ഉൾപ്പെടുന്നു.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

ഒരു സ്പോർട്ടി ജിആർ സ്റ്റൈൽ കൺസോൾ അല്ല അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത് എന്നകാര്യം നിരാശയുളവാക്കിയേക്കാം. ഇതൊരു കോസ്മെറ്റിക് നവീകരണമായതിനാൽ തന്നെ എംപിവിയിൽ കാര്യമായ ഒരു മെക്കാനിക്കൽ മാറ്റങ്ങളും കമ്പനിയുടെ ഇന്തോനേഷ്യൻ വിഭാഗമായ ടൊയോട്ട ആസ്ട്ര മോട്ടോർ കൊണ്ടുവന്നിട്ടില്ല.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

അവാൻസ വെലോസിന്റെ ജിആർ ലിമിറ്റഡ് പതിപ്പിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ആദ്യത്തേത് 1.3 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോളാണ്. ഇത് പരമാവധി 96.5 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

രണ്ടാമത്തേത് 1.54 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, 4 സിലിണ്ടർ പെട്രോളാണ്. ഇത് പരമാവധി 104 bhp പവറും 136 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. എംപിവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

ഈ ഓപ്ഷനുകളിൽ രണ്ട് എഞ്ചിൻ ഓപ്ഷനും തെരഞ്ഞെടുക്കാൻ സാധിക്കുമെന്നത് ശ്രദ്ധേയമാണ്. എംപിവി ഒരു റിയർ വീൽ ഡ്രൈവ് വാഹനം കൂടിയാണ്. ടൊയോട്ട അവാൻസ വെലോസ് ജിആർ ലിമിറ്റഡിന്റെ 1.3 മാനുവൽ വേരിയന്റിന് IDR 221.4 മില്യണാണ് വില. അതായത് ഏകദേശം 11.43 ലക്ഷം രൂപ.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

1.3 ഓട്ടോമാറ്റിക് പതിപ്പിലേക്ക് വരുമ്പോൾ ഇത് IDR 232.2 മില്യണായി മാറും. അതായത് 11.99 ലക്ഷം രൂപ. അവാൻസ വെലോസ് ജിആർ ലിമിറ്റഡിന്റെ ഉയർന്ന 1.5 ലിറ്റർ മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങൾക്ക് യഥാക്രമം IDR 232.8 മില്ല്യൺ, IDR 243.8 മില്ല്യൺ എന്നിങ്ങനെയാണ് മുടക്കേണ്ടത്. ഇത് 12.02 ലക്ഷം, 12.59 ലക്ഷം രൂപയായി കണക്കാക്കാം.

സ്പോർട്ടി-ലുക്കിൽ അണിഞ്ഞൊരുങ്ങി അവാൻസ വെലോസ് ‘ജിആർ ലിമിറ്റഡ്’

ഇന്ത്യയിൽ അവാൻസ എംപിവിയെ പുറത്തിറക്കാൻ ടൊയോട്ടയ്ക്ക് നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരമായി മാരുതി സുസുക്കി എർട്ടിഗയെ റീബാഡ്‌ജ് ചെയ്‌ത് ഇറക്കാനാണ് ഇപ്പോൾ ജാപ്പനീസ് ബ്രാൻഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota launched new gr limited version of the avanza veloz in indonesia
Story first published: Wednesday, August 11, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X