GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കായ Hilux GR Sport അവതരിപ്പിച്ചതിനു ശേഷം ആഗോളതലത്തിൽ ജനപ്രിയമായ Fortuner പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ GR Sport എഡിഷനെയും തായ്‌ലൻഡിൽ പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ Toyota.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്പോർട്ടി രൂപമാണ് Toyota Fortuner GR സ്പോർട്ടിന്റെ പ്രധാന സവിശേഷത. ഏതാനും ആഴ്ചകൾക്കുമുമ്പ് ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച GR സ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി Fortuner ലെജൻഡറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ മോഡൽ.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

ഫ്രണ്ട് ഫാസിയയിൽ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ അടങ്ങിയിരിക്കുന്നതാണ് പ്രധാന ആകർഷണം. അതോടൊപ്പം തന്നെ ഫ്രണ്ട് ഗ്രില്ലും ബമ്പറും എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമാണ്. ഇനി പിന്നിലേക്ക് നോക്കിയാൽ ടെയിൽ ഗേറ്റിൽ ടെയിൽ ലൈറ്റുകൾക്കിടയിലുള്ള അലങ്കാരം ബോഡി കളറിലാണ് Toyota പൂർത്തിയാക്കിയിരിക്കുന്നത്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

പിന്നിൽ 'Fortuner' ബാഡ്ജിംഗും ഇടംപിടിച്ചിരിക്കുന്നത് കാണാം. സ്റ്റാൻഡേർഡ് Fortuner-ന് മുകളിലുള്ള ബാഹ്യ രൂപകൽപ്പനയിലെ മറ്റ് മാറ്റങ്ങളിൽ റൂഫിൽ ഘടിപ്പിച്ച ഒരു പുതിയ സ്‌പോയിലർ, ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, വലിയ 20 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ എന്നിവയെല്ലാമാണ് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

ഇമോഷണൽ റെഡ് വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് പേൾ ബ്ലാക്ക് റൂഫ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ എസ്‌യുവിയുടെ പുതിയ GR സ്‌പോർട്ട് എഡിഷൻ തെരഞ്ഞെടുക്കാൻ സാധിക്കും. ഇന്റീരിയറിലും ധാരാളം മാറ്റങ്ങൾ പ്രകടമാണ്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

ഡാഷ്ബോർഡിലും അകത്തളത്തിലും അപ്ഹോൾസ്റ്ററിക്ക് ചുവന്ന സ്റ്റിച്ചിങും ചുവന്ന ആക്സന്റുകളാലും ചുറ്റപ്പെട്ട കറുത്ത നിറമാണ് സമ്മാനിച്ചിരിക്കുന്നതും. ഇതിന് GR നിർദ്ദിഷ്ട ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലെതർ കൊണ്ട് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. ഹെഡ്‌റെസ്റ്റിലും GR ബ്രാൻഡിംഗ് ഉണ്ട്. കൂടാതെ ക്യാബിന് ചുറ്റും ഡാർക്ക് സിൽവർ നിറങ്ങളും Toyota ഒരുക്കിയിട്ടുണ്ട്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

പുതിയ അലുമിനിയം പെഡലുകൾ, GR സ്പോർട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, GR സ്പോർട്ട് ഫ്ലോർ മാറ്റുകൾ എന്നിവ ക്യാബിനിലെ മറ്റ് പരിഷ്ക്കാരങ്ങളിൽ ഉൾപ്പെടുന്നു. പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ ഹാൻഡിലിംഗ് കഴിവുകളിലും Toyota മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കിയിട്ടുണ്ട്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പോർട്ടിയർ ട്യൂണിംഗിനൊപ്പം നാല് കോണുകളിലും മോണോട്യൂബ് ഷോക്ക് അബ്സോർബറുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. എന്നാൽ ബ്രേക്കിംഗ് സംവിധാനങ്ങളിലൊന്നും നവീകരണങ്ങൾ കൊണ്ടുവരാൻ Toyota തയാറായിട്ടില്ല. എന്നാൽ റെഡ് കാലിപ്പർ വീലുകളിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

Toyota Fortuner GR സ്പോർട്ടിന് തുടിപ്പേകുന്നത് സ്റ്റാൻഡേർഡ് പതിപ്പിലെ അതേ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ്. ഈ യൂണിറ്റ് 204 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിഗയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതായത് മാനുവൽ ഓപ്ഷൻ വാഹനത്തിൽ ലഭ്യമല്ലെന്ന് സാരം.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന സ്പോർട്ടിയർ എസ്‌യുവി ഷിഫ്റ്റ് ഓൺ ഫ്ലൈ പ്രവർത്തനവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. Fortuner GR സ്പോർട്ടിൽ ഫ്രണ്ട് കൊളീഷൻ വാർണിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് (സ്റ്റിയറിംഗ് അസിസ്റ്റ്), റഡാർ അധിഷ്ഠിത ഡൈനാമിക് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളുണ്ട്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

നിലവിൽ Toyota 30.34 ലക്ഷം രൂപ മുതൽ 38.30 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ ഫെയ്‌സ്‌ലിഫ്റ്റ് Fortuer എസ്‌യുവിയെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ജാപ്പനീസ് ബ്രാൻഡ് TRD Sportivo ബ്രാൻഡ് വിൽക്കുന്നതിനാൽ GR സ്‌പോർട്ട് വേരിയന്റിനെയും ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

എന്നിരുന്നാലും സ്റ്റാൻഡേർഡ് അല്ലെങ്കിൽ ലെജൻഡർ പതിപ്പിനായിരിക്കുമോ ഇത് ലഭിക്കുക എന്ന് ഇതുവരെ അറിവായിട്ടില്ല. അതേസമയം ഇവിടെയുള്ള GR സ്പോർട്ട് മെച്ചപ്പെടുത്തലുകളുമായി സ്റ്റാൻഡേർഡ് ഫോർച്യൂണറിലേക്കായിരിക്കും കൂടുതൽ അടുക്കുക.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

ഇന്ത്യൻ മോഡൽ എസ്‌യുവിയിൽ 2.7 ലിറ്റര്‍ പെട്രോൾ, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. പെട്രോള്‍ യൂണിറ്റ് 164 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മറുവശത്ത് ഡീസല്‍ എഞ്ചിന്‍ 201 bhp പവറിൽ 500 Nm torque ആണ് വികസിപ്പിക്കുന്നത്.

GR സ്പോർട്ടി വേരിയന്റിൽ അണിഞ്ഞൊരുങ്ങി Toyota Fortuner ലെജൻഡർ

ആഭ്യന്തര വിപണിയിൽ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് സീക്വന്‍ഷല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് Fortuner എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 2021 Toyota Fortuner ഫെയ്‌സ്‌ലിഫ്റ്റ് Ford Endeavour, Mahindra Alturaz G4, MG Gloster എന്നീ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി മോഡലുകളുമായാണ് ജാപ്പനീസ് വാഹനം മാറ്റുരയ്ക്കുന്നത്.

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota launched the new fortuner gr sport legender variant in thailand
Story first published: Saturday, August 28, 2021, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X