ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

പുതുപുത്തൻ മൂന്നാം തലമുറ അവാൻസയെ ഇന്തോനേഷ്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. വെലോസ് എന്ന് പേരിട്ടിരിക്കുന്ന ഈ എംപിവിയുടെ സ്പോർട്ടിയർ പതിപ്പും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

ഒരു ദശാബ്ദത്തിലേറെയായി വിൽപ്പനയ്‌ക്കെത്തിയ രണ്ടാം തലമുറ മോഡലിന് പകരക്കാരനായാണ് പുതിയ ടൊയോട്ട അവാൻസ എത്തുന്നത്. ഡിസൈനിലും ഇന്റീരിയറിലും മെക്കാനിക്കിലും കാര്യമായ മാറ്റങ്ങളോടെയാണ് ഈ മൾട്ടി പർപ്പസ് വാഹനത്തെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൊയോട്ട റൈസ്, ഡൈഹാത്സു റോക്കി, പെറോഡുവ ആറ്റിവ എന്നിവയ്ക്ക് അടിവരയിടുന്ന ഡൈഹാത്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചർ (DNGA) പ്ലാറ്റ്ഫോമാണിത്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

അവാൻസയുടെ മുൻ മോഡൽ ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മോണോകോക്ക് നിർമ്മാണത്തോടെ പുതിയ എംപിവിക്ക് മുന്നിൽ മാക്ഫെർസൺ സ്ട്രറ്റുകളും പിന്നിൽ ടോർഷൻ ബീമും ലഭിക്കുന്നു. മുൻ തലമുറകളെല്ലാം പിൻ-വീൽ ഡ്രൈവ് മോഡലുകളായിരുന്നതിനാൽ ഇത് ഇപ്പോൾ ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് മോഡലായി മാറിയിരിക്കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

ഡ്യുവൽ VVT-i സംവിധാനമുള്ള 1NR-VE 1.3 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് DOHC 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ടൊയോട്ട അവാൻസയ്ക്ക് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 6,000 rpm-ൽ പരമാവധി 98 bhp പവർ ഔട്ട്പുട്ടും 4,200 rpm-ൽ 121 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

6,000 rpm-ൽ 106 bhp പവറും 4,200 rpm-ൽ പരമാവധി 137 Nm torque ഉം നൽകുന്ന 2NR-VE 1.5 ലിറ്റർ പെട്രോൾ എഞ്ചിനും പുതിയ അവാൻസയ്ക്ക് ലഭിക്കും. ഇതിന്റെ ഗിയർബോക്‌സ് ഓപ്ഷനിൽ 5 സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കും യഥേഷ്‌ടം തെരഞ്ഞെടുക്കാം. വലിപ്പത്തിന്റെ കാര്യത്തിലും പുതുതലമുറ മോഡൽ മുൻഗാമിയേക്കാൾ വലുതും വിശാലവുമാണ്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

4,395 മില്ലീമീറ്റർ നീളവും 1,730 മില്ലീമീറ്റർ വീതിയും 1,665 മില്ലീമീറ്റർ ഉയരവും 2,750 മില്ലീമീറ്റർ വീൽബേസുമാണ് പുതിയ ടൊയോട്ട അവാൻസയ്ക്കുള്ളത്. മുൻ മോഡലിനേക്കാൾ ഇപ്പോൾ 205 മില്ലീമീറ്റർ നീളവും 70 മില്ലീമീറ്റർ വീതിയുമാണ് തലമുറ മാറ്റത്തോടെ വാഹനത്തിന് ലഭിച്ചതെന്ന് ചുരുക്കം. അതേസമയം ഉയരം 30 മില്ലീമീറ്റർ കുറച്ചു. എന്നിരുന്നാലും, വീൽബേസ് 95 മില്ലീമീറ്റർ ഉയർത്തി. അത് കൂടുതൽ ക്യാബിൻ സ്ഥലത്തേക്ക് വിവർത്തനം ചെയ്യുമെന്നതിലും തർക്കമൊന്നും തന്നെയില്ല.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

ഇനി വാഹനത്തിന്റെ രൂപകൽപ്പനയിലേക്ക് നോക്കിയാൽ പുതിയ ടൊയോട്ട അവാൻസ തികച്ചും ആധുനികമായ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളുമായാണ് വരുന്നത്. സ്ലിം, ട്വിൻ-സ്ലാറ്റ് ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും, ട്രപസോയ്ഡൽ ആകൃതിയിലുള്ള ലോവർ ഇൻടേക്കും ആംഗുലാർ ഫോഗ് ലാമ്പ് ചുറ്റുപാടും, ഒരു പ്രമുഖ താടിയും ഉള്ള ഒരു പുതിയ മുൻവശം തന്നെയാണ് എംപിവിക്ക് സമ്മാനിച്ചിരിക്കുന്നത്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു ഷാർപ്പ് ക്രീസ് ലൈനും പുതുതലമുറ മോഡലിന്റെ പ്രത്യേകതകളിൽ ഒന്നാണ്. മുന്നിലും പിന്നിലും ലൈറ്റിംഗ് ക്ലസ്റ്ററുകളെ ബന്ധിപ്പിക്കുന്നു. വാഹനത്തിലെ ചങ്കി വീൽ ആർച്ചുകളും അവാൻസയ്ക്ക് സ്പോർട്ടി രൂപമാണ് നൽകുന്നത്. ടെയിൽഗേറ്റിലെ ടൊയോട്ട ലോഗോയിലൂടെ കടന്നുപോകുന്ന ഉയർന്ന ലൈനിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന മെലിഞ്ഞ ടെയിൽ ലൈറ്റുകളാണ് എംപിവിയിലുള്ളത്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

കൂടുതൽ സമകാലിക രൂപകൽപ്പനയും ഏറ്റവും പുതിയ ഫീച്ചറുകളും ഫീച്ചർ ചെയ്യുന്ന പുതിയ ഇന്റീരിയറും ടൊയോട്ട അവാൻസയ്ക്ക് അവകാശപ്പെടാനുണ്ട്. ഡാഷ്‌ബോർഡ് ലളിതവും പ്രവർത്തനപരവുമാണ്. എസി വെന്റുകൾക്ക് മുകളിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഇരിക്കുന്നു. അതേസമയം എസി യൂണിറ്റിന് ഡിജിറ്റൽ നിയന്ത്രണങ്ങളാണുള്ളത്. പുതുതായി രൂപകല്പന ചെയ്ത സ്റ്റിയറിംഗ് വീൽ ഡിസൈനും ഇതിന് ലഭിക്കുന്നു. 4.2 ഇഞ്ച് ഫുൾ ടിഎഫ്ടി എംഐഡിയുമായാണ് പുതിയ അവാൻസ എത്തുന്നത്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

പ്രീ-കൊളിഷൻ വാർണിംഗ്, പ്രീ-കൊളിഷൻ ബ്രേക്കിംഗ്, പെഡൽ മിസ് ഓപ്പറേഷൻ കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ ഡിപാർച്ചർ പ്രിവൻഷൻ, ഫ്രണ്ട് ഡിപ്പാർച്ചർ അലേർട്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്ന ടൊയോട്ട സേഫ്റ്റി സെൻസ് (TSS) സഹിതമാണ് എംപിവി വിപണിയിൽ എത്തുന്നത്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

പുത്തൻ അവാൻസയുടെ സുരക്ഷാ സവിശേഷതകളിൽ 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ടുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ സ്റ്റാർട്ട്-അസിസ്റ്റ് (HSA), എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയും ടൊയോട്ട ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പിനെ കൂടി വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ജാപ്പനീസ് ബ്രാൻഡ്.

ഇന്ത്യ കാത്തിരിക്കുന്നു! പുതുതലമുറയിലേക്ക് ചേക്കേറി ടൊയോട്ടയുടെ അവാൻസ എംപിവി

ഇങ്ങനെ പുനർനിർമിത മോഡലുകൾ അവതരിപ്പിച്ച് ഉള്ള പേര് കളയാതെ അവാൻസ പോലെ മികവുറ്റ എംപിവി മോഡലുകൾ ടൊയോട്ട പുറത്തിറക്കിയിരുന്നെങ്കിൽ എന്നാണ് വാഹന പ്രേമികൾ ആഗ്രഹിക്കുന്നത്. റീബാഡ്‌ജ് കാറുകൾ ദീർഘ കാലത്തേക്ക് ഒരു ശ്വാശ്വത പരിഹമല്ല എന്നതിനാലാണ് ഈ അഭിപ്രായങ്ങളെല്ലാം ഉയർന്നുവരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota officially launched the all new avanza mpv
Story first published: Thursday, November 11, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X