നിർമാണവും തുടങ്ങി, Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ലോകത്ത് എസ്‌യുവി വാഹനങ്ങൾ പിടിമുറുക്കിയതോടെ സെഡാൻ മോഡലുകളുടെ ജനപ്രീതിയാണ് ഇല്ലാതാവുന്നത്. അധികം സാധ്യതകളൊന്നും ഇനി ഇല്ലാത്ത ഇത്തരം കാറുകളെ പല കമ്പനികളും ഉപോക്ഷിച്ച് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ചേക്കേറാൻ വരെ തുടങ്ങി.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

എന്നാൽ സെഡാനുകളുടെ ബലത്തിൽ ഇപ്പോഴും പിടിച്ചുനിൽക്കുന്ന ബ്രാൻഡുകളുമുണ്ട്. അതിൽ ഹോണ്ട ഉൾപ്പടെയുള്ള വമ്പൻമാരാണുള്ളത്. ഇന്നും സെഡാൻ ഭ്രമമുള്ള ഒരു വിഭാഗമുണ്ട് എന്നതും യാഥാർഥ്യമാണ്. ഇവ നൽകുന്ന പ്രായോഗികതയും യാത്ര സുഖവും എസ്‌യുവിക്ക് നൽകാനാവില്ലെന്നതും ശ്രദ്ധേയമാണ്.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

എന്നാൽ മാരുതി സുസുക്കി, ടൊയോട്ട കൂട്ടുകെട്ടിൽ ജനപ്രിയ മോഡലായിരുന്ന സിയാസിന്റെ റീബാഡ്‌ജ് മോഡൽ ഒരുങ്ങുന്നുവെന്ന വാർത്തകളും കുറച്ചുകാലമായി എയറിലുണ്ട്. എന്നാൽ ഇത് അധികം വൈകാതെ യാഥാർഥ്യമാവാൻ പോവുകയാണെന്നാണ് സൂചന.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹരിയാനയിലെ മനേസറിലെ മാരുതി സുസുക്കിയുടെ നിർമാണ ശാലയിൽ ടൊയോട്ട ബെൽറ്റയുടെ ഉത്പാദനം ആരംഭിച്ചതായി ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഉത്പാദനം തുടക്കത്തിൽ കയറ്റുമതി വിപണികൾക്കായി മാത്രമായിരിരിക്കും എന്നതാണ് അതിൽ കൗതുകമുണർത്തുന്ന വേറൊരു വസ്‌തുത.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ടൊയോട്ട ബെൽറ്റ എന്നുപേരിട്ടിരിക്കുന്ന സിയാസിന്റെ പുനർനിർമിത പതിപ്പ് ദക്ഷിണാഫ്രിക്ക പോലുള്ള വിപണികൾക്ക് ആദ്യം ലഭിക്കുന്നതിനാൽ ഇരുപതിലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ വാഹനത്തെ കമ്പനിക്ക് അവതരിപ്പിക്കാനാകും. തുടർന്നാകും ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നാണ് സൂചന.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

മാരുതി സുസുക്കി സിയാസിന്റെ ബാഡ്ജ് എൻജിനീയറിംഗ് പതിപ്പാണ് ബെൽറ്റ എന്നുള്ളതിൽ ഒരു സംശയവും വേണ്ട. അതായത് കാര്യമായ ഒരു പരിഷ്ക്കാരവും സി-സെഗ്മെന്റ് സെഡാന് ലഭിക്കില്ലെന്ന് സാരം. ഇതിനകം തന്നെ റീബാഡ് ചെയ്ത ടൊയോട്ട ഗ്ലാൻസയും ടൊയോട്ട അർബൻ ക്രൂയിസറും വിൽപ്പനയ്‌ക്കെത്തിയതിനു സമാനമായ പദ്ധതി തന്നെയാണ് ഇതും.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

പ്രീമിയം ഹാച്ച്ബാക്കും കോംപാക്‌ട് എസ്‌യുവിയും ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയ്‌ക്കൊപ്പം ഓരോ മാസവും ബ്രാൻഡിന്റെ വിൽപ്പന കണക്കുകളിലേക്ക് ഗണ്യമായ സംഭാവനയാണ് നൽകുന്നത് എന്നതും ആശ്ചര്യപ്പെടുത്തിയേക്കാം. ആയതിനാൽ തന്നെ ഒരു പുതിയ റീബാഡ്ഡ് മോഡൽ കൊണ്ടുവരുന്നത് തീർച്ചയായും ടൊയോട്ടയ്ക്ക് സഹായകരമാകും.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ടൊയോട്ടയായി വിൽക്കുന്ന ബാഡ്ജ് സ്വാപ്പ് പോലുള്ള ചെറിയ മാറ്റങ്ങളാണ് ബെൽറ്റയിൽ ഉണ്ടാവുക. വലിയ സൗന്ദര്യവർദ്ധക, ആന്തരിക മാറ്റങ്ങളൊന്നും സെഡാന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ടൊയോട്ട ബെൽറ്റയ്ക്ക് പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും അധിക വേരിയന്റ് ബാഡ്ജുകളും ലഭിക്കും.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗൺ വെന്റോ തുടങ്ങിയ മിഡ് സൈസ് സെഡാനുകളുമായകും ടൊയോട്ട ബെൽറ്റ മാറ്റുരയ്ക്കുക. സിയാസിന്റെ പുനർനിർമിച്ച പതിപ്പുമായി ടൊയോട്ട എത്തുമ്പോൾ നിലവിൽ ഒട്ടും ജനപ്രീതിയില്ലാത്ത യാരിസിനെ വിപണിയിൽ നിന്നും പിൻവലിക്കുമെന്നും റിപ്പോർട്ടുകൾ പറഞ്ഞുവെക്കുന്നുണ്ട്.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ഇതുവരെ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ടൊയോട്ടയുടെ യാരിസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടില്ല. ഭാഗമായി യാരിസിന്റെ ഉത്പാദനം ഏതാനും മാസങ്ങൾക്കുള്ളിൽ കമ്പനി നിർത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. സിയാസിൽ നിലവിലുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ K15B മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാകും ബെൽറ്റയ്ക്കും തുടിപ്പേകുക.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ഇത് 6,000 rpm-ൽ പരമാവധി 104.7 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌ുമായാകും സ്റ്റാൻഡേർഡായി ജോടിയാക്കുക. എന്നാൽ ഓട്ടോമാറ്റിക് പ്രേമികൾക്കായി നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും സിയാസിന് സമാനമായി വാഹനത്തിലേക്ക് എത്തിയേക്കും.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മാരുതി സുസുക്കി സിയാസിന്റെ ടൊയോട്ട ആവർത്തനം ഒരു പരിഷ്ക്കരിച്ച മുൻവശം മാത്രം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഒരു പുതുക്കിയ ബമ്പറും ഗ്രില്ലിൽ ടൊയോട്ട ബാഡ്‌ജിംഗും ഉൾപ്പെടാനും സാധ്യതയുണ്ട്.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ നവീകരിച്ച അപ്ഹോൾസ്റ്ററിയിലേക്ക് മാത്രമായി പരിമിതപ്പെട്ടേക്കാം. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, മൾട്ടി-കൺട്രോളുകളുള്ള ഒരു മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയും ബെൽറ്റയുടെ ഭാഗമാകും.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, എഞ്ചിൻ ഇമ്മോബിലൈസർ, ഹൈ-സ്പീഡ് മുന്നറിയിപ്പ് മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും സിയാസിലെ പോലെ തന്നെ ടൊയോട്ട വാഗ്‌ദാനം ചെയ്യും. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള മികച്ച സ്റ്റാൻഡേർഡ് വാറണ്ടിയും വാഹനത്തിൽ പ്രതീക്ഷിക്കാം.

Toyota ബാഡ്‌ജിൽ Ciaz ഒരുങ്ങി; ആദ്യം എത്തുക ദക്ഷിണാഫ്രിക്കയിൽ

ഇന്ത്യൻ വിപണിയിൽ ഇരു ജാപ്പനീസ് ബ്രാൻഡുകളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് മാരുതി സുസുക്കി കാറുകളെ പുനർനിർമിച്ച പതിപ്പുകളായി ടൊയോട്ട വിൽക്കുന്നത്. ഉത്പാദന, വികസന ചെലവുകൾ ഒന്നും തന്നെയില്ലാതെ ഇന്ത്യയിലെ വിൽപ്പന മുന്നോട്ടു കൊണ്ടുപോവാനാണ് ടൊയോട്ടയെ ഇത് സഹായിക്കുക. സിയാസിന് പുറമെ എർട്ടിഗയുടെ പുനർനിർമിത മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to introduce the rebadged ciaz sedan in south africa first details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X