ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ഒരു ആമുഖവും വേണ്ടാത്ത വാഹനമാണ് ടൊയോട്ട ഇന്നോവ. ജാപ്പനീസ് ബ്രാൻഡിനെ കിരീടം വെക്കാത്ത രാജാക്കൻമാരാക്കിയതും ഈ എംപിവി മോഡൽ തന്നെയാണ്. ഇതുവരെ ആർക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടങ്ങൾ സ്വന്തമാക്കി കുതിക്കുകയാണ് ഇന്നോവ അന്നും ഇന്നും.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ഇന്ത്യയിലെ വാഹന വ്യവസായം നിലവിൽ വലിയ മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോൾ കഴിഞ്ഞ മാസം മിക്ക കമ്പനികളുടെയും വിൽപ്പന ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലെയുള്ള ചില വാഹനങ്ങൾക്ക് ഇപ്പോഴും നല്ല വിൽപ്പന വളർച്ച രേഖപ്പെടുത്തി കുതിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

2021 നവംബറിൽ എംപിവിയെ മൊത്തം 6,300 യൂണിറ്റുകളാണ് ടൊയോട്ട ഇന്ത്യയിൽ മാത്രം വിറ്റഴിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ ടൊയോട്ടയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുകയും ചെയ്‌തു. 2020 നവംബറിൽ വിറ്റ 2,192 യൂണിറ്റുകളെ അപേക്ഷിച്ച് 187.41 ശതമാനം വാർഷിക വിൽപ്പന വളർച്ചയാണ് വാഹനം സ്വന്തംപേരിൽ നേടികൊടുത്തിരിക്കുന്നത്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

2021 ഒക്ടോബറിൽ, ടൊയോട്ട ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ 6,096 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് പ്രതിമാസ വിൽപ്പനയിൽ 3.35 ശതമാനത്തിന്റെ വളർച്ചയിലേക്കാണ് വിവർത്തനം ചെയ്യപ്പെടുന്നത്. ഒരു സ്വകാര്യ വാഹനമെന്ന നിലയിലും വാണിജ്യ വാഹന വിഭാഗത്തിലും വളരെ ജനപ്രിയമായ എംപിവിയാണ് ആദ്യ കാലങ്ങളിലെ ടൊയോട്ട ഇന്നോവയും ഇപ്പോഴത്തെ ഇന്നോവ ക്രിസ്റ്റയും.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

നിലവിൽ മാരുതിയുടെ റീബാഡ്‌ജ് മോഡലുകളെ അവതരിപ്പിക്കുന്നതിലൂടെ ചില ചീത്തപേരുകൾ കമ്പനി കേൾക്കുന്നുണ്ടെങ്കിലും ഇന്നോവയുടെ പ്രൗഢിക്ക് ഇതുവരെ കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. വിശ്വാസ്യതയും സുഖപ്രദമായ യാത്രയും പ്രതിധാനം ചെയ്യുന്നതാണ് വാങ്ങുന്നവർക്കിടയിൽ ഈ എംപിവിയെ ഇത്രയും ജനപ്രിയമാക്കുന്നത്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

2005-ൽ ക്വാളിസിന്റെ പകരക്കാരനായി ജൈത്യയാത്ര ആരംഭിച്ച ഇന്നോവയുടെ രണ്ടാം തലമുറ മോഡൽ ഇന്നോവ ക്രിസ്റ്റ എന്ന പേരിൽ 2016-ലാണ് അരങ്ങേറ്റം കുറിക്കുന്നത്. എല്ലാ തരത്തിലും മുൻഗാമിയേക്കാൾ പ്രീമിയമായിരുന്നു ക്രിസ്റ്റ. പുതിയ വിപണിയിൽ എന്നതിനേക്കാൾ കൂടുതൽ ആവശ്യക്കാരാണ് വാഹനത്തിനായി സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ എത്തുന്നത്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ആദ്യത്തേത് 2.7 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്. ഇത് പരമാവധി 166 bhp പവറിൽ 245 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്. രണ്ടാമത്തെ ഓപ്ഷൻ 2.4 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ഇത് യഥാക്രമം 150 bhp കരുത്തും 360 Nm torque ഉം ആണ് നൽകുന്നത്. ഇന്നോവ ക്രിസ്റ്റയുടെ മാനുവൽ വേരിയന്റുകളിൽ ടോർഖ് 343 Nm ആയി കുറയും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമാണ് അടങ്ങിയിരിക്കുന്നത്. ഈ രണ്ട് കോമ്പിനേഷനും എസ്‌യുവിയുടെ രണ്ട് എഞ്ചിനുകളിലും ലഭ്യമാണ്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

തെരഞ്ഞെടുത്ത വേരിയന്റ് പരിഗണിക്കാതെ തന്നെ ഒരു റിയർവീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമാണ് എംപിവി വിപണിയിൽ എത്തുന്നത്. കൂടാതെ ഇന്നോവ ക്രിസ്റ്റ 7 സീറ്റർ, 8 സീറ്റർ എന്നീ ഓപ്ഷനുകളിലും ലഭ്യമാണ്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 17.18 ലക്ഷം രൂപ മുതൽ 24.99 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര XUV700, ടാറ്റ സഫാരി തുടങ്ങിയ മൂന്ന് നിര എസ്‌യുവികളെ എംപിവിയുടെ എതിരാളികളായി കണക്കാക്കാമെങ്കിലും ഇതിന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ലെന്നതാണ് മറ്റൊരു വിജയം.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

കഴിഞ്ഞ വർഷം അവസാനം ടൊയോട്ട എംപിവിക്കായി ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിച്ചു. വർധിച്ചു വരുന്ന മത്സരങ്ങളുമായി കിടപിടിക്കാൻ ഇന്നോവ ക്രിസ്റ്റയെ മെച്ചപ്പെടുത്തുകയായിരുന്നു കമ്പനി. ഇന്ത്യയിലെ തങ്ങളുടെ വാഹന നിരയിലേക്ക് രണ്ട് എംപിവി മോഡലുകളെ കൂടി ഉൾപ്പെടുത്താനാണ് ടൊയോട്ട ഇപ്പോൾ പദ്ധതിയിടുന്നത്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ഇവയിലൊന്ന് മാരുതി എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും. ഇത് റൂമിയോൺ എന്ന് പേരിലായിരിക്കും അറിയപ്പെടുക. മോഡൽ ഇതിനകം ദക്ഷിണാഫ്രിക്കയിൽ വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്. അടുത്ത വർഷം ആദ്യ പകുതിയിൽ റൂമിയോണിനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ടൊയോട്ടയും മാരുതി സുസുക്കിയും സംയുക്തമായി ഒരു മിഡ്-സൈസ് എംപിവി വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇത് മുൻ ശ്രേണിയിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയും രണ്ടാമത്തേതിൽ XL6 മോഡലിലും ഇടയിലായാകും സ്ഥാനംപിടിക്കുക.

ഒരേയൊരു രാജാവ്, ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കണ്ണുതള്ളി വാഹന ലോകം

ഇതുകൂടാതെ ഈ കൂട്ടുകെട്ടിൽ പുതിയ കോംപാക്‌ട് എസ്‌യുവി (അടുത്ത തലമുറ അർബൻ ക്രൂയിസർ), മിഡ്-സൈസ് എസ്‌യുവി, ഹിലക്സ് പിക്കപ്പ് ട്രക്ക് എന്നിവയുൾപ്പെടെ ടൊയോട്ടയ്ക്ക് മറ്റ് ചില പുതിയ മോഡലുകളും അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota recorded a total of 6 300 units sales of innova crysta mpv in november 2021
Story first published: Saturday, December 11, 2021, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X