ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കൾക്കായി 'വിക്ടോറിയസ് ഒക്ടോബർ' എന്ന പദ്ധതിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ദീപാവലി സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭത്തിന് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

വിക്ടോറിയസ് ഒക്ടോബർ പദ്ധതി പ്രകാരം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് 2021 ഒക്ടോബർ 31 വരെ എല്ലാ ടൊയോട്ട മോഡലുകൾക്കും പ്രത്യേക കിഴിവുകളും ആനുകൂല്യങ്ങളും സ്കീമുകളും വാഗ്ദാനം ചെയ്യുമെന്നതാണ് പ്രത്യേകത.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ഇതിൽ കാറിന്റെ ഓൺ റോഡ് വിലയ്ക്ക് 90 ശതമാനം വരെ ഫണ്ടിംഗ്, ബൈ നൗ പേയ് ഇൻ ഫെബ്രുവരി 2022, ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകൾക്കായുള്ള ഉറപ്പായ ബൈബാക്ക് സ്കീം, ഗ്ലാൻസയ്ക്കും അർബൻ ക്രൂയിസറിനും ആകർഷകമായ പ്രത്യേക ഓഫറുകൾ, ഈ രണ്ട് വാഹനങ്ങൾക്കായുള്ള അധിക പദ്ധതി-സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള ഓഫറുകൾ എന്നിവയാണ് വിക്ടോറിയസ് ഒക്ടോബർ പദ്ധതി വഴി ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ഇന്ത്യയിലെ സെൽഫ് ചാർജ്ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് (SHEV) ബാറ്ററി വാറണ്ടി വിപുലീകരണവും പുതിയ പദ്ധതിക്ക് കീഴിൽ ടൊയോട്ട വാഗ്ദാനം ചെയ്തിട്ടുണ്ട്. ടൊയോട്ട കാമ്രി, വെൽഫയർ മോഡലുകൾക്കുള്ള വാറണ്ടി 2021 ഓഗസ്റ്റ് 1 മുതൽ വിൽക്കുന്നത് മൂന്ന് വർഷം അല്ലെങ്കിൽ 100,000 കിലോമീറ്റർ മുതൽ എട്ട് വർഷം വരെ അല്ലെങ്കിൽ 160,000 കിലോമീറ്റർ വരെ ഉപഭോക്താക്കൾക്ക് നീട്ടാം.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് ഈ ആവേശകരമായ ഓഫറുകളും സ്കീമുകളും ലഭിക്കും. ദീപാവലി സീസൺ ഓഫറിനു കീഴിൽ കമ്പനി ഗ്ലാൻസയും അർബൻ ക്രൂയിസറും മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്‌ടോബർ ഓഫറിൽ പ്രീമിയം ഹാച്ച്ബാക്കിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 5,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 2,000 രൂപയുടെ കോർപ്പറേറ്റ് കിഴവ് എന്നിവ ഉപയോഗപ്പെടുത്തി 22,000 രൂപ വരെ ലാഭിക്കാം.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

മേൽപ്പറഞ്ഞ ഓഫറുകൾ ഗ്ലാൻസയുടെ ടോപ്പ് എൻഡ് V മാനുവൽ ഗിയർബോക്‌സ് വേരിയന്റിന് മാത്രമാണ് ലഭ്യമാവുക. എന്നാൽ ബേസ് G മാനുവൽ പതിപ്പാണ് വാങ്ങുന്നതെങ്കിൽ ടൊയോട്ട അതേ കോർപ്പറേറ്റ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ക്യാഷ് ഡിസ്കൗണ്ട് 5,000 രൂപ കുറയുമ്പോൾ എക്സ്ചേഞ്ച് ബോണസ് അതേ മാർജിനിൽ ഉയരും.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ഗ്ലാൻസയുടെ ശേഷിക്കുന്ന വേരിയന്റുകൾക്ക് 8,000 രൂപയുടെ എക്സ്ചേഞ്ച് ബോണസാണ് ഒക്‌ടോബർ മാസത്തിൽ ഉപയോഗപ്പെടുത്താനാവുക. അതേസമയം ക്യാഷ്, കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും G മാനുവലിൽ വാഗ്ദാനം ചെയ്യുന്നതുപോലെ തന്നെ തുടരും. നിലവിൽ 7.49 ലക്ഷം രൂപ മുതൽ 9.45 ലക്ഷം രൂപ വരെയാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ഇനി അർബൻ ക്രൂയിസറിന്റെ ഓഫറിലേക്ക് നോക്കിയാൽ ടൊയോട്ട 15,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ് മാത്രമാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ അർബൻ ക്രൂയിസർ എസ്‌യുവിക്ക് 8.73 ലക്ഷം മുതൽ 11.41 ലക്ഷം രൂപ വരെയാണ് ആഭ്യന്തര വിപണിയിൽ മുടക്കേണ്ടത്.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ടൊയോട്ടയുടെ മറ്റ് വാഹനങ്ങളായ ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, കാമ്രി, വെൽഫയർ എന്നിവയിൽ ഔദ്യോഗിക ഡീലുകളോ കിഴിവുകളോ ഒന്നും തന്നെ കമ്പനി അവതരിപ്പിച്ചിട്ടില്ല. അടുത്തിടെ കമ്പനി പ്രഖ്യാപിച്ച വില വർധനവ് ഒരു പരിധി വരെ പിടിച്ചുനിർത്താൻ ഈ ഓഫറും ആനുകൂല്യങ്ങളും ഉപഭോക്താക്കളെ സഹായിക്കും.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

അടുത്തിടെ ഫോർച്യൂണർ ശ്രേണിയിലേക്ക് ഒരു പുതിയ വകഭേദത്തെ കമ്പനി ചേർത്തു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ലെജൻഡർ 4×4 പതിപ്പിന് 42.33 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ടൊയോട്ട അടുത്തിടെ അതിന്റെ മിഡ്-സൈസ് സി-സെഗ്മെന്റ് സെഡാനായ യാരിസിനെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ഇതിനു പകരക്കാരനായി മാരുതി സിയാസിന്റെ പുനർനിർമിത പതിപ്പായ ബെൽറ്റയെ ജാപ്പനീസ് ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് വിവരം. ഇതിനുശേഷം എർട്ടിഗയുടെ റിബാഡ്‌ജ് മോഡലും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ എർട്ടിഗയുടെ പുനർനിർമിത മോഡലിനെ ടൊയോട്ട വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. റൂമിയോൺ എന്നുപേരിട്ടിരിക്കുന്ന എംപിവി കാര്യമായൊരു പരിഷ്ക്കാരങ്ങളുമില്ലാതെയാണ് നിരത്തിലേക്ക് എത്തിയിരിക്കുന്നത്. മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ/സിഎൻജി എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

എർട്ടിഗയുടെ ഈ പുനർനിർമിത പതിപ്പായ റൂമിയോൺ എന്ന പേരിനായി ടൊയോട്ട ഇന്ത്യയിൽ ട്രേഡ്മാർക്ക് നേടുകയും ചെയ്തിട്ടുണ്ട്. ടൊയോട്ടയുടെ ഇന്ത്യയിലെ പുതിയ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വർഷത്തോടെ രാജ്യത്ത് ചില പുതിയ മോഡലുകളെ പരിചയപ്പെടുത്താനും ജാപ്പീസ് ബ്രാൻഡ് പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദീപാവലി പൊടിപൊടിക്കാൻ 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട

സുസുക്കിയുടെ പങ്കാളിത്തത്തിൽ വികസിപ്പിക്കുന്ന ഒരു മിഡ്-സൈസ് എസ്‌യുവിയിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം എന്നറിയപ്പെടുന്ന ADAS, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുമായി ഈ മോഡൽ വരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota started new victorious october campaign for south india customers
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X