ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

ജനപ്രിയ ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവിയുടെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രാഡോയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി ടൊയോട്ട. ഐതിഹാസിക മോഡലിന്റെ പുതുതലമുറ ആവര്‍ത്തനത്തിലേക്ക് കടക്കുന്നതിന് മുന്നെയാണ് ഇപ്പോള്‍ പ്രത്യേക പതിപ്പുമായി കമ്പനി രംഗത്തെത്തുന്നത്.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ 70-ാം വാര്‍ഷിക പതിപ്പ് എന്ന് ഇതിനെ വിളിക്കുന്ന ഈ മോഡല്‍, L പാക്കേജ് വേരിയന്റില്‍ ലഭിക്കുന്ന എല്ലാ ആഢംബര കംഫര്‍ട്ട് സവിശേഷതകളും ചില കോസ്‌മെറ്റിക് അപ്ഡേറ്റുകളും ഉള്‍ക്കൊള്ളുന്നു.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

പുറത്ത്, പ്രാഡോ 70-ാം വാര്‍ഷിക പതിപ്പിന് ഗ്രില്ലില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ ലഭിക്കുന്നു. ഹെഡ്‌ലൈറ്റ് ട്രിം, ഫോഗ് ലൈറ്റ് ചുറ്റുപാടുകള്‍, മിറര്‍ ക്യാപ്‌സ്, റൂഫ് റെയിലുകള്‍, റിയര്‍ ഹാച്ച് ട്രിം എന്നിവടങ്ങളിലാണ് ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ ലഭിക്കുന്നത്.

MOST READ: ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

ബ്ലാക്ക്‌ഫിനിഷുള്ള 12-സ്പോക്ക് 18 ഇഞ്ച് ടയറുകളും മറ്റൊരു സവിശേഷതയാണ്. അകത്തളത്തിലും അപ്ഡേറ്റുകള്‍ വളരെ സൂക്ഷ്മമാണ്. സീറ്റുകള്‍, സെന്റര്‍ കണ്‍സോള്‍, കാല്‍മുട്ട് പാഡുകള്‍, വാതില്‍ പാനലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സാഡില്‍ ടോംഗ് ഇളം ബ്രൗണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഉണ്ട്.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

ഡാഷ്ബോര്‍ഡിന്റെ പാസഞ്ചര്‍ ഭാഗത്ത് ബ്രഷ്-ഫിനിഷ്, സില്‍വര്‍ നിറമുള്ള ട്രിം എന്നിവയും ഇതിന് ലഭിക്കും. ആക്‌സസറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ക്കാന്‍ കുറച്ച് ചെറിയ ഓപ്ഷനുകള്‍ ഉണ്ട്. പ്രത്യേക പതിപ്പിന്റെ ലോഗോ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 70-ാം വാര്‍ഷിക ബാഡ്ജും ഫ്‌ലോര്‍ മാറ്റുകളും ലഭിക്കും.

MOST READ: മടക്കാവുന്ന ഇ-ബൈക്കുകള്‍ അവതരിപ്പിച്ച് കോപ്പര്‍നിക്കസ്; ക്യുബിറ്റ് മോഡലിനെ പരിചയപ്പെടാം

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ 70-ാം വാര്‍ഷിക ലിമിറ്റഡ് പതിപ്പ് വൈറ്റ് പേള്‍ ക്രിസ്റ്റല്‍, ബ്ലാക്ക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, റെഡ് മൈക്ക, അവന്റേ-ഗാര്‍ഡ് വെങ്കലം എന്നിവയില്‍ വാഗ്ദാനം ചെയ്യുന്നു.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

കൂടാതെ വാങ്ങുന്നവര്‍ക്ക് അഞ്ചോ ഏഴോ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അതേസമയം എഞ്ചിനില്‍ ഇത് മാറ്റമില്ലാതെ തുടരുന്നു. 2.8 ലിറ്റര്‍ ഡീസല്‍ അല്ലെങ്കില്‍ 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍ LC300, 2021 ജൂണ്‍ 9 ന് ആഗോളതലത്തില്‍ അരങ്ങേറുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. TNGA പ്ലാറ്റ്‌ഫോമിലാകും പുതിയ പതിപ്പ് ഒരുങ്ങുന്നത്. 3.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍, 3.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവ ഉപയോഗിച്ച് പുതിയ വാഹനം വിപണിയില്‍ ലഭ്യമാകും.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

പുതിയ 3.3 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍ 4,000 rpm-ല്‍ 302 bhp കരുത്തും 1,600-2,600 rpm-ല്‍ 700 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍ 5,400 rpm-ല്‍ 409 bhp കരുത്തും 2,000-3,600 rom-ല്‍ 650 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ 70-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി ടൊയോട്ട

അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ എത്തിയാല്‍ ഈ മോഡല്‍ റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് GLS എന്നിവയ്‌ക്കെതിരെ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Unveiled Land Cruiser Prado 70th Anniversary Edition, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X