70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

പുതിയ ലാൻഡ് ക്രൂയിസർ 300 വിപണിയിൽ തരംഗമായി ഓടിക്കൊണ്ടിരിക്കുമ്പോൾ ഐതിഹാസിക ഓഫ്-റോഡർ എസ്‌യുവിയുടെ ഒരു സ്പെഷ്യൽ എഡിഷൻ മോഡലിനെ കൂടി വിപണിയിലേക്ക് എത്തിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

എസ്‌യുവികളുടെ വല്യേട്ടൻ എന്നറിയപ്പെടുന്ന ലാൻഡ് ക്രൂയിസർ വിപണിയിലെത്തി 70 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം പങ്കുവെക്കാനാണ് സ്പെഷ്യൽ എഡിഷൻ ശ്രേണി പുറത്തിറക്കിയിരിക്കുന്നത്. പരുക്കൻ ശൈലി സ്വീകരിക്കുന്ന റെട്രോ-സ്റ്റൈൽ ലാൻഡ് ക്രൂസർ 70 സീരീസ് എന്നാണ് ഇവ അറിയപ്പെടുക.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

1984 ൽ ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ ചില വിപണികളിൽ ആരംഭിച്ച ലാൻഡ് ക്രൂയിസർ 70 സീരീസിനെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്‌സറി എഡിഷൻ മോഡൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. അതേ ഡിസൈൻ ഭാഷ്യത്തോടെയാണ് പുതിയ 70 സീരീസ് പതിപ്പുകളെയും നിരത്തിലെത്തിച്ചിരിക്കുന്നത്.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

ടൊയോട്ട ലാൻഡ് ക്രൂയിസർ 70 ആനിവേഴ്‌സറി എഡിഷൻ മുൻനിര GXL വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫ്രഞ്ച് വാനില, മെർലോട്ട് റെഡ്, സാനി ടൗപ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്. ഈ സ്പെഷ്യൽ എഡിഷൻ മോഡലുകളുടെ വെറും 600 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി നിർമിക്കുക.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

അതിൽ തന്നെ 320 ഇരട്ട ക്യാബുകൾ, 200 സിംഗിൾ ക്യാബുകൾ, 80 വാഗണുകൾ എന്നിങ്ങനെ ടൊയോട്ട വേർതിരിച്ചിട്ടുമുണ്ട്. സ്റ്റാൻഡേർഡ് 70 സീരീസ് ലാൻഡ് ക്രൂയിസറുമായി താരതമ്യപ്പെടുത്തുമ്പോൾ ആനിവേഴ്സറി എഡിഷന് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു. മുൻ ബമ്പർ, വീൽ ആർച്ചുകൾക്ക് മുകളിലുള്ള ക്ലാഡിംഗ് എന്നിവയും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

അതിനൊത്തിണങ്ങിയ പുതിയ ഡാർക്ക് 16 ഇഞ്ച് അലോയ് വീലുകളും മനോഹരമാണ്. അതേസമയം ഡി‌എൽ‌ആറുകളും ഫോഗ് ലൈറ്റുകളും എൽഇഡി യൂണിറ്റുകളായി പരിഷ്ക്കരിച്ചു. അകത്ത് സീറ്റുകൾക്കായി പ്രീമിയം ബ്ലാക്ക് അപ്ഹോൾസ്റ്ററിയാണ് ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

അതോടൊപ്പം ഹിലക്സ്-ഡെറിവേഡ് ലെതർ-റാപ്ഡ് സ്റ്റിയറിംഗ് വീൽ, ലെതർ-റാപ്ഡ് ഗിയർ ഷിഫ്റ്റ് ലിവർ എന്നിവയും വാഹനത്തിലുണ്ട്. ഡാഷ്‌ബോർഡിന് കറുപ്പും വെള്ളിയും നിറത്തിലുള്ള ആക്സന്റുകളുള്ള ഒരു ഫാക്സ് വുഡ് ട്രിം കൊണ്ട് അലങ്കരിച്ചിരിക്കുന്നതും ശ്രദ്ധേയമായിട്ടുണ്ട്.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

രണ്ട് അധിക ടൈപ്പ്-എ യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, സെന്റർ കൺസോളിൽ രണ്ട് കപ്പ് ഹോൾഡറുകൾ, നാല് പവർ വിൻഡോകൾ എന്നിങ്ങനെയുള്ള ചില മികച്ച സവിശേഷതകളും ടൊയോട്ട ചേർത്തിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ചില വേരിയന്റുകളിൽ അഞ്ച് എയർബാഗുകളാണ് ലാൻഡ് ക്രൂയിസർ 70 സീരീസ് പതിപ്പുകൾ വഹിക്കുന്നത്.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

202 bhp കരുത്തിൽ 430 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4.5 ലിറ്റർ, ടർബോചാർജ്ഡ് V8 ഡീസൽ എഞ്ചിനാണ് ലാൻഡ് ക്രൂയിസർ 70 ആനിവേഴ്സറി എഡിഷന് തുടിപ്പേകുന്നത്. അഞ്ച് സ്‌‌പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ എഞ്ചിനിൽ ഫോർവീൽ ഡ്രൈവ് സംവിധാനവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

ബോഡി ഓൺ ഫ്രെയിം എസ്‌യുവി എന്ന നിലയിലാണ് ലാൻഡ് ക്രൂയിസർ വ്യക്തിത്വമുണ്ടാക്കിയിരിക്കുന്നത്. അതിനാൽ തന്നെ എല്ലാ വേരിയന്റുകൾക്കും ഫോർ വീൽ ഡ്രൈവ് ഗിയർ, ലോ-റേഞ്ച് ട്രാൻസ്ഫർ കേസ്, ഫ്രണ്ട്, റിയർ ലോക്കിംഗ് ഡിഫറൻഷ്യലുകൾ, 3,500 കിലോഗ്രാം ടോവിംഗ് ശേഷി, സ്നോർക്കൽ, 130 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷി എന്നിവയുൾപ്പെടെ ലഭിക്കും.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

സമീപഭാവിയിൽ ഇന്ത്യയിൽ മാരുതി സിയാസിനെ അടിസ്ഥാനമാക്കി ഒരു പുതിയ സെഡാനും എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ഒരു എംപിവിയും അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.

70-ാം വാർഷികം ആഘോഷമാക്കാൻ ലാൻഡ് ക്രൂയിസർ; പഴയ രൂപത്തിൽ ഒരുങ്ങി സ്പെഷ്യൽ എഡിഷൻ മോഡലുകൾ

പുതിയ ലാൻഡ് ക്രൂയിസറിനെ സംബന്ധിച്ചിടത്തോളം പുതുതലമുറ മോഡൽ ഈ വർഷം അവസാനത്തോടെ എത്തുമെങ്കിലും 70 സീരീസ് ആനിവേഴ്‌സറി എഡിഷൻ ആഭ്യന്തര വിപണിയിൽ എത്താൻ സാധ്യതില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota unveiled the land cruiser 70 series anniversary edition models
Story first published: Monday, August 9, 2021, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X