ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

നീണ്ട 15 വർഷങ്ങൾക്ക് ശേഷം തണ്ട്ര പിക്കപ്പ് ട്രക്കിനെ പരിഷ്ക്കരിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഏതെങ്കിലും തരത്തിലുള്ള ഒരു നവീകരണവും ഇതുവരെ ഈ ലൈഫ്-സ്റ്റൈൽ വാഹനത്തിന് കമ്പനി നൽകിയിരുന്നില്ല.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

ഇപ്പോൾ ഏറെ പുതുമകളുമായാണ് 2022 ടൊയോട്ട തണ്ട്ര വിപണിയിലേക്ക് എത്തുന്നത്. അതിൽ പുത്തൻ എഞ്ചിന്റെ സാന്നിധ്യമാണ് വാഹനത്തെ ഏറെ ശ്രദ്ധേയമാക്കുന്നതും. അതോടൊപ്പം ഒരു പുതിയ പ്ലാറ്റ്ഫോമിന്റെയും സസ്‌പെൻഷൻ സജ്ജീകരണത്തിന്റെയും കാര്യത്തിലും വാഹനത്തിന് പരിഷ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

തണ്ട്ര പിക്കപ്പ് ട്രക്കിനെ അകത്തും പുറത്തും പുതിയ സാങ്കേതികവിദ്യകളും കൂട്ടിച്ചേർക്കാൻ ജാപ്പനീസ് ബ്രാൻഡ് മറന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. നവംബർ മുതൽ ടൊയോട്ടയുടെ സാൻ അന്റോണിയോ ടെക്സാസ് പ്ലാന്റിൽ വാഹനത്തിനായുള്ള ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. SR, SR5, ലിമിറ്റഡ്, പ്ലാറ്റിനം, 1794, TRD പ്രോ പതിപ്പുകളിൽ 2022 തണ്ട്ര വിപണിയിലെത്തുകയും ചെയ്യും.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

ആന്തരികമായി F1 ഫീച്ചറുകൾ എന്ന് വിളിക്കപ്പെടുന്ന പ്ലാറ്റ്ഫോം ഉയർന്ന കരുത്തുള്ള ബോക്സി, സ്റ്റീൽ-ലാഡർ നിർമാണം, കൂടാതെ വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ അലുമിനിയം ഘടകങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് പുതുതലമുറ തണ്ട്രയെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്നിരുന്നാലും വാഹനത്തിന്റെ കാഠിന്യവും ഓഫ്-റോഡ് ശേഷിയും മുൻ മോഡലിനേക്കാൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും ടൊയോട്ട അവകാശപ്പെടുന്നു.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

മുൻ മോഡലിന് ശക്തി പകർന്നിരുന്ന വിശ്വസ്ത V8 എഞ്ചിനെ ടൊയോട്ട ഉപേക്ഷിച്ചു. പകരം 2022 തണ്ട്ര പിക്കപ്പ് ട്രക്കിൽ ജാപ്പനീസ് ബ്രാൻഡ് രണ്ട് 3.5 ലിറ്റർ ഇരട്ട ടർബോ V6 എഞ്ചിനുകൾ ചേർക്കുകയാണ് ചെയ്‌തത്. അതിലൊന്ന് ഹൈബ്രിഡ് ആണെന്നതും സ്വീകാര്യത കൂട്ടാൻ കമ്പനിയെ സഹായിക്കുമെന്നും ഉറപ്പാണ്.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

കുറഞ്ഞ ശേഷിയുള്ള എഞ്ചിനിലേക്ക് പോകുമ്പോഴും പുതിയ പ്ലാറ്റ്ഫോം കാരണം തണ്ട്രയ്ക്ക് കുറഞ്ഞ ഭാരം പ്രയോജനപ്പെടുകയും റോഡിൽ കൂടുതൽ ശക്തമായ പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. മുൻഗാമിയിലെ 5.7 ലിറ്റർ V8 എഞ്ചിനുമായി പുതിയ IC V6 താരതമ്യം ചെയ്‌താൽ നിലവില എഞ്ചിൻ പരമാവധി 389 bhp കരുത്തിൽ 650 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

ഹൈബ്രിഡ് എഞ്ചിനെ ഇലക്ട്രിക് മോട്ടോറും 288 വോൾട്ട് 1.5 കിലോവാട്ട് മണിക്കൂർ ബാറ്ററിയും കരുത്തേകാൻ സഹായിക്കുന്നുണ്ട്. 437 bhp പവറും 790 Nm പരമാവധി ടോർഖും സൃഷ്ടിക്കാൻ ഇതിന് കഴിയും. ഹൈബ്രിഡ് യൂണിറ്റിന് 30 കിലോമീറ്റർ വേഗതയിൽ ഓടിച്ചാൽ തണ്ട്രയെ പൂർണമായും ഇലക്ട്രിക്കിൽ വാഹനമാക്കി മാറ്റാൻ കഴിയും.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

രണ്ട് എഞ്ചിനുകളും പുതിയ 10 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഏകദേശം 5,500 കിലോഗ്രാം വരെ ടോവിംഗ് ശേഷിയും ടൊയോട്ടയുടെ ഈ പിക്കപ്പ് ട്രക്കിനുണ്ട്. അതേസമയം പരമാവധി ബോക്സ് ലോഡ് ശേഷി 880 കിലോഗ്രാം അനുവദിക്കുന്ന സ്പ്രിംഗ് റിയർ സസ്പെൻഷനും കമ്പനി ചേർത്തിട്ടുണ്ട്. വിവിധ തലത്തിൽ ക്രമീകരിക്കാവുന്ന മോഡുകളുള്ള പിൻ എയർ സസ്പെൻഷനും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

ഇപ്പോൾ പുതുതായി രൂപകൽപന ചെയ്ത ഡബിൾ വിഷ്ബോൺ സെറ്റപ്പ് ലഭിക്കുന്ന തൺട്രയുടെ മുൻഭാഗത്ത് മാത്രമാണ് പുറത്തെ മാറ്റങ്ങൾ കൂടുതലും പരിമിതപ്പെടുത്തിയിരിക്കുന്നതെങ്കിലും മിക്ക മാറ്റങ്ങളും സംഭവിച്ചത് ഇന്റീരിയറിലാണ് എന്നുതന്നെ പറയാം. പനോരമിക് റൂഫ്, ഹീറ്റ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, 14.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിൽ സ്റ്റാൻഡേർഡായാണ് ചേർത്തിരിക്കുന്നത്.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

ഓഫ്-റോഡ് സാഹസങ്ങളിൽ തണ്ട്രയെ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിനായി പല കോണുകളിൽ നിന്ന് പുറംകാഴ്ച്ച പ്രദർശിപ്പിക്കുന്ന 360 ഡിഗ്രി ക്യാമറയും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബെഡോ അല്ലെങ്കിൽ അറ്റാച്ചുചെയ്ത ട്രെയിലർ പരിശോധിക്കാനുള്ള സംവിധാനവും വാഹനത്തിലുണ്ട്.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

പവർ എക്സ്റ്റൻഡിംഗ്, ഫോൾഡിംഗ് ടോ മിററുകളും 2022 മോഡൽ തൺട്ര പിക്കപ്പിൽ ലഭ്യമാണ്. ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷൻ എന്നിവയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ചില വേരിയന്റുകളിൽ വോയ്‌സ് കമാൻഡുകളും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

2022 ടൊയോട്ട തണ്ട്ര ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് പതിപ്പ് അതിനുശേഷം താമസിയാതെ അവതരിപ്പിക്കുകയും ചെയ്യും. ഇത് ഫോർഡ് F150 അല്ലെങ്കിൽ റാം 1500 പോലുള്ള ഭീമൻമാരോടോകും മാറ്റുരയ്ക്കുക. ലോഞ്ച് തീയതിക്ക് മുമ്പായാകും വില പ്രഖ്യാപവും നടക്കുകയെന്നാണ് സൂചന.

ടൊയോട്ടയുടെ ഭീമൻ; V6 എഞ്ചിനുമായി പുതുതലമുറയിലേക്ക് ചേക്കേറി Tundra പിക്കപ്പ് ട്രക്ക്

2022 ലാൻഡ് ക്രൂയിസർ LC300 എസ്‌യുവി വിപണിയിൽ എത്തുമെന്ന് കേട്ടതു മുതൽ അന്താരാഷ്ട്ര വാഹനലോകം കേൾക്കാൻ കൊതിച്ചിരുന്ന പ്രഖ്യാപനമായിരുന്നു പുതിയ തൺട്ര പിക്കപ്പ് ട്രക്കിന്റേത്. 1999 മെയ് മുതൽ ടൊയോട്ട അമേരിക്കയിൽ നിർമിക്കുന്ന പിക്കപ്പ് ട്രക്കാണ് തണ്ട്ര. ഒരു ജാപ്പനീസ് ബ്രാൻഡ് നിർമിക്കുന്ന രണ്ടാമത്തെ ഫുൾ-സൈസ് പിക്കപ്പായിരുന്നു അക്കാലങ്ങളിൽ തണ്ട്ര.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota unveiled the new 2022 tundra pickup truck details
Story first published: Monday, September 20, 2021, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X