ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ വർഷം മാർച്ചിൽ തലമുറ മാറ്റം ലഭിച്ചതു മുതൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായി മാറിയ വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ. എന്നാൽ ദേ ഇപ്പോൾ കൊറിയൻ ബ്രാൻഡിന്റെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ആഗോളതലത്തിൽ ഒരു മുഖംമിനുക്കൽ ലഭിക്കുകയാണ്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

നവംബർ 11നും 15നും ഇടയിൽ നടക്കാനിരിക്കുന്ന 2021 ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) ഹ്യുണ്ടായി ക്രെറ്റയുടെ ഫെയ്‌സ്‌ലി‌ഫ്റ്റ് പതിപ്പിനെ ആദ്യമായി കമ്പനി അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി ജനപ്രിയമായ എസ്‌യുവിയുടെ പുത്തൻ ടീസർ ചിത്രങ്ങളുമായി കളംനിറയുകയാണ് ബ്രാൻഡ്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുന്നോടിയായി വരാനിരിക്കുന്ന എസ്‌യുവിയുടെ പരീക്ഷണയോട്ടം ഹ്യുണ്ടായി തകൃതിയായി തുടരുകയാണ്. ടീസർ ചിത്രത്തിൽ വരാനിരിക്കുന്ന പുത്തൻ മോഡലിന്റെ മുൻവശക്കാഴ്ച്ചയും പിൻവശവുമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

സ്‌റ്റൈലിങ്ങിന്റെ കാര്യത്തിൽ 2022 ക്രെറ്റയ്ക്ക് ഒരു വലിയ പരിഷ്ക്കാരം തന്നെയാണ് കമ്പനി സമ്മാനിക്കുന്നത്. പുതിയ ക്രെറ്റ ബ്രാൻഡിന്റെ പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ഇത് ഇതിനകം തന്നെ പുതുതലമുറ ട്യൂസോണിൽ കണ്ടതിന് സമാനമാണ്. ഇരുവശത്തുമുള്ള എൽഇഡി ഡിആർഎല്ലുകളിലേക്ക് സുഗമമായി സംയോജിപ്പിക്കുന്ന പാരാമെട്രിക് ജ്വൽ പാറ്റേണോടുകൂടിയ പൂർണമായും പുതുക്കിയ ഫ്രണ്ട് ഗ്രില്ലിൽ ഡിസൈനിലെ പ്രചോദനം വ്യക്തമായി പ്രകടമാണ്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റ ഇപ്പോൾ ലംബമായി വിന്യസിച്ചിരിക്കുന്ന പ്രൊജക്ടർ എൽഇഡി യൂണിറ്റുകളുള്ള സി ആകൃതിയിലുള്ള ചതുരത്തിലുള്ള ഹെഡ്‌ലാമ്പുകളുമായാണ് വരുന്നത്. പുതിയ ഫോഗ് ലാമ്പ് അസംബ്ലിയും സിൽവർ നിറത്തിലുള്ള ഫോക്സ് സ്കിഡ് പ്ലേറ്റും കൂടാതെ മെലിഞ്ഞ എയർ ഇൻലെറ്റും ഉൾക്കൊള്ളുന്ന ഒരു പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

വശക്കാഴ്ച്ചയിൽ ക്യാരക്‌ടർ ലൈനുകളും എസ്‌യുവിയുടെ രൂപഘടനയും നിലവിലെ മോഡലിൽ നിന്ന് അതേപടി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. പിൻഭാഗത്ത് ടെയിൽ ലൈറ്റ് അസംബ്ലി നിലവിലെ ക്രെറ്റയ്ക്ക് സമാനമായി തന്നെയാണ് പിന്തുടരുന്നത്. പക്ഷേ ടെയിൽഗേറ്റ് ഡിസൈൻ നവീകരിക്കാൻ ഹ്യുണ്ടായി തയാറായിട്ടുണ്ട്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, ഷാർക്ക്-ഫിൻ ആന്റിന, പുനർരൂപകൽപ്പന ചെയ്ത ബോണറ്റ് ഘടന, വീൽ ആർച്ചുകളിലും ഡോർ സിലുകളിലും കറുത്ത ക്ലാഡിംഗുകൾ, പുതിയ അലോയ് വീൽ ഡിസൈനുകൾ എന്നിവയാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ മറ്റ് സ്റ്റൈലിംഗ് ഹൈലൈറ്റുകൾ.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഫാക്‌ടറി ഫിറ്റഡ് പനോരമിക് സൺറൂഫ്, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, 10.25 ടിഎഫ്‌ടി എൽസിഡി ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ സവിശേഷതകളും 2022 ക്രെറ്റയിൽ വരും. അതോടൊപ്പം ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും എസ്‌യുവിയിലുണ്ടാകുമെന്ന് ഉറപ്പിക്കാം.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ഇത് നിരവധി സുരക്ഷയും സുഖസൗകര്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. അതിൽ വെഹിക്കിൾ ട്രാക്കിംഗ്, വെഹിക്കിൾ ഇമോബിലൈസേഷൻ, വാലറ്റ് പാർക്കിംഗ് മോഡൽ ഫീച്ചർ തുടങ്ങിയവയാണ് വിപുലമായ ഫീച്ചറുകൾ.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളിഷൻ വാണിംഗ് തുടങ്ങിയ ADAS ഫീച്ചറുകളും ഈ മിഡ്-സൈസ് എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് എത്തുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ക്രെറ്റയിലെ എഞ്ചിൻ ഓപ്ഷനുകൾ അതേപടി നിലനിൽക്കും. അതായത് നിലവിലെ മൂന്ന് എഞ്ചിനുകൾക്കൊപ്പം തന്നെയാകും എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുക. ഇതിൽ 114 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ് ആദ്യത്തേത്. രണ്ടാമത്തെ ഓപ്ഷൻ 114 bhp പവറും 250 Nm torque ഉം നൽകുന്ന 1.5 ലിറ്റർ CRDi ഡീസൽ യൂണിറ്റാണ്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ഗിയർബോക്‌സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ യൂണിറ്റുകളിൽ സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവലാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ഓട്ടോമാറ്റിക് പ്രേമികൾക്കായി യഥാക്രമം സിവിടി, 6 സ്പീഡ് ടോർഖ് കൺവെർട്ടർ എന്നിവയുയും കൊറിയൻ ബ്രാൻഡ് ഒരുക്കും. 1.4 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിനും മൂന്നാമത്തെ ഓപ്ഷനായി തെരഞ്ഞെടുക്കാം. അത് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമാണ് ലഭ്യമാവുക.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

ഈ എഞ്ചിൻ പരമാവധി 138 bhp കരുത്തിൽ 242 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അടുത്ത മാസം ആഗോളതലത്തിൽ അവതരിപ്പിച്ചതിനു ശേഷം പുതിയ ക്രെറ്റ ആദ്യം ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്തോനേഷ്യയിൽ നിർമിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി കാർ കൂടിയാണിത്.

ട്യൂസോണിന്റെ ലുക്കുമായി മുഖംമിനുക്കി പുത്തൻ ഹ്യുണ്ടായി ക്രെറ്റ; ടീസർ ചിത്രങ്ങൾ പുറത്ത്

അതിനുശേഷം അടുത്ത വർഷം ആദ്യ പാദത്തോടെ പുതിയ ക്രെറ്റ ദക്ഷിണ കൊറിയയിലേക്കും ചൈനയിലേക്കും അവതരിപ്പിക്കപ്പെടും. തുടർന്ന് രണ്ടാം പാദത്തിൽ എസ്‌യുവി ഇന്ത്യയിലും അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമ്പോൾ പുതിയ ക്രെറ്റയുടെ വിലയിൽ ചെറിയ വർധനവ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Upcoming hyundai creta facelift teaser images revealed the new changes
Story first published: Friday, October 29, 2021, 9:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X