ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

എസ്‌യുവി മോഡലുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. അതിനാൽ ഹ്യുണ്ടായി ഒരു കുഞ്ഞൻ മൈക്രോ എസ്‌യുവിയുടെ അണിയറയിലാണ് നിലവിൽ. X1 എന്ന രഹസ്യനാമമുള്ള മോഡലിനെ നിലവിൽ ആഭ്യന്തര തലത്തിലും യൂറോപ്പിലും സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

ഈ വർഷാവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സബ്-4 മീറ്റർ എസ്‌യുവി കാസ്‌പർ എന്നായിരിക്കും അറിയപ്പെടുകയെന്നാണ് പുതിയ വാർത്ത. ട്രഷറർ എന്ന അർഥമുള്ള അറമൈക്കിൽ നിന്ന് ഉരുത്തിരിഞ്ഞ പേരാണ് ഇത്.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വെന്യു കോംപാക്‌ട് എസ്‌യുവിയേക്കാൾ താഴെയാണ് ഹ്യുണ്ടായി കാസ്‌പർ സ്ഥാനം പിടിക്കുക. വരാനിരിക്കുന്ന ടാറ്റ HBX ഉൾപ്പെടെയുള്ള മോഡലുകൾ അണിനിരക്കുന്നതോടെ മൈക്രോ എസ്‌യുവി സെഗ്‌മെന്റ് വരും മാസങ്ങളിൽ കൂടുതൽ ശ്രദ്ധേയമാകുമെന്ന് ഉറപ്പാണ്.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

എന്നാൽ ഹ്യുണ്ടായി അടുത്ത വർഷം തുടക്കത്തോടെയാകും ഈ മത്സരത്തിലേക്ക് എത്തുക. അടുത്തിടെ ഇന്റർനെറ്റിൽ പ്രചരിച്ച കാസ്‌പറിന്റെ സ്പൈ ചിത്രങ്ങൾ വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കുന്നുണ്ട്.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്ലാംഷെൽ ആകൃതിയിലുള്ള ബോണറ്റ്, പുരികം പോലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ചതുരാകൃതിയിലുള്ള റിയർ വ്യൂ മിററുകൾ, സ്‌പോർട്ടി അലോയ് വീൽ ഡിസൈൻ തുടങ്ങിയവയാകും കുഞ്ഞൻ എസ്‌യുവിയുടെ പ്രത്യേകതകൾ.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

അതോടൊപ്പം പില്ലർ ഘടിപ്പിച്ച പിൻ ഡോർ ഹാൻഡിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഗ്രേ മേൽക്കൂര റെയിലുകൾ, യൂണീക് ബമ്പർ ഘടിപ്പിച്ച ലൈറ്റിംഗ് യൂണിറ്റ്, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് തുടങ്ങിയ വിശദാംശങ്ങളും വാഹനത്തിന്റെ രൂപഭംഗി വർധിപ്പിക്കും.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

കാസ്‌പറിന്റെ ടോപ്പ് വേരിയന്റുകളിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി, മൗണ്ട്ഡ് കൺട്രോളുകളുള്ള ഒരു സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയും സജ്ജീകരിച്ചിരിക്കും.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

AX1 എന്ന രഹസ്യനാമമുള്ള ഈ മൈക്രോ എസ്‌യുവി കമ്പനിയുടെ ആഭ്യന്തര നിരയിൽ സാൻട്രോയ്ക്ക് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. ഗ്രാൻഡ് i10 നിയോസിന്റെ K1 ആർക്കിടെക്ചറിൽ നിർമിക്കുന്ന ഈ വാഹനം 1.1 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും വാഗ്‌ദാനം ചെയ്യും.

ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി 'കാസ്‌പർ' എന്നറിയപ്പെട്ടേക്കും

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഉപയോഗിച്ചാകും എഞ്ചിൻ ജോടിയാക്കുക. മഹീന്ദ്ര KUV NXT, മാരുതി സുസുക്കി ഇഗ്നിസ്, വരാനിരിക്കുന്ന ടാറ്റ HBX എന്നിവയ്‌ക്കെതിരെയാകും ഹ്യുണ്ടായി കാസ്‌പർ ഇന്ത്യയിൽ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Upcoming Hyundai Micro SUV Could Be Known As Crisper. Read in Malayalam
Story first published: Saturday, July 17, 2021, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X