കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

കിയയുടെ ഇന്ത്യയിലെ നാലാമത്തെ മോഡൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. സെൽറ്റോസിനും കാർണിവലിനും ഇടയിൽ സ്ഥാനം പിടിക്കുന്ന വാഹനം ഒരു എംപിവി മോഡലായിരിക്കുമെന്നതാണ് ശ്രദ്ധേയം.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

ഇന്ത്യയിൽ ആഗോള അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി കാരെൻസ് എന്നുവിളിക്കുന്ന എംപിവിയെ ഔദ്യോഗിക രേഖാചിത്രങ്ങളിലൂടെ കിയ പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു. ഒരു എംപിവി വാഹനമായിരിക്കുമെന്ന് കിയ ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും അടുത്തിടെ പുറത്തുവിട്ട ചിത്രങ്ങളിൽ എസ്‌യുവി പോലെയുള്ള ഒരു ക്രോസ്ഓവർ ശൈലിയാണ് വരാനിരിക്കുന്ന ഏഴ് സീറ്റർ മോഡൽ സ്വീകരിച്ചിരിക്കുന്നത്.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

ബ്രാൻഡിന്റെ പുതിയ ഡിസൈൻ തത്ത്വചിന്തയായ "ഓപ്പോസിറ്റ്സ് യുണൈറ്റഡ്" പിന്തുടരുന്ന ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ മോഡലാകും കാരെൻസ് എന്നതും ശ്രദ്ധേയമാണ്. അതിനാൽ പുതിയ സ്പോർട്ടേജ് പോലുള്ള ആന്തരിക മോഡലുകളെ എംപിവി അനുസ്മരിപ്പിച്ചേക്കാം.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

"വിനോദ വാഹനം" എന്ന് ബ്രാൻഡ് ചെയ്തുകൊണ്ട് കാരെൻസ് ഒരു സിഗ്നേച്ചർ 'ടൈഗർ നോസ്' ഡിസൈൻ മുൻ‌കൂട്ടി കാണിക്കുന്നുമുണ്ട്. ഫാസിയയ്ക്ക് ഫ്ലാറ്റ് ബോണറ്റ് ഡിസൈനാണ് ലഭിക്കുന്നതും. നിവർന്നുനിൽക്കുന്ന മുൻഭാഗം, ശ്രദ്ധേയമായി ഹൈലൈറ്റ് ചെയ്‌ത ഇൻടേക്ക് ഗ്രില്ലും ഇരുവശത്തും റാപ്പറൗണ്ട് ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട മുൻവശമാണ് ആകർഷണങ്ങളിൽ ഒന്ന്.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

Y-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ മൊത്തത്തിലുള്ള രൂപത്തിന് പ്രീമിയം ആകർഷണം നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ചങ്കി ഫ്രണ്ട് ബമ്പർ മുകളിലും താഴെയുള്ള എയർ ഇൻടേക്കിനുമിടയിൽ ശക്തമായ സെപ്പറേറ്റർ ലൈനായി പ്രവർത്തിക്കുന്നു. '

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

ബോൾഡ് ഫോർ നേച്ചർ' തീമിനെ അടിസ്ഥാനമാക്കിയാണ് കാരെൻസിന്റെ രൂപകൽപ്പനയെന്നും ബ്രാൻഡിന്റെ പുതിയ ഡിസൈൻ ദിശയുമായി ബന്ധിപ്പിക്കുമ്പോൾ പ്രകൃതിയുടെ പൂർണതയ്ക്കും ലാളിത്യത്തിനെയും ഓർമപ്പെടുത്തുമെന്നും കിയ പറയുന്നു.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

കാരെൻസിന്റെ വശക്കാഴിച്ചയിൽ അതിന്റെ മസ്ക്കുലർ സ്റ്റാൻസും ഫ്ലേർഡ് വീൽ ആർച്ചുകൾക്കും ഡോർ സിലുകൾക്കും മുകളിലുള്ള കറുത്ത ക്ലാഡിംഗുകളും അതിന്റെ എസ്‌യുവി ആകർഷണത്തിന് പ്രാധാന്യം നൽകുന്നു. ഏഴ് സീറ്റർ വാഹനത്തിന്റെ പിൻഭാഗത്ത് ടി ആകൃതിയിലുള്ള റാപ്പറൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ ഇരുവശത്തും നേർത്ത എൽഇഡി സ്ട്രിപ്പ് വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

സൈഡ് പ്രൊഫൈലിൽ ഒരു പ്രമുഖ ഷോൾഡർ ലൈൻ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, മസ്‌കുലർ റിയർ ബമ്പർ, റൂഫ് റെയിലുകൾ എന്നിവയാണ് പുറംമോടിയിലെ മറ്റ് ഡിസൈൻ വിശദാംശങ്ങൾ. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന കിയ കാറുകളിൽ നിന്ന് വ്യത്യസ്തമായി ആധുനികതയുടെയും ഭാവിയോടുള്ള ആകർഷണീയതയുടെയും സൂചനകളോടെയുള്ള കാരെൻസ് സ്‌പോർട്‌സ് മിനിമലിസത്തിന്റെ ഇന്റീരിയർ രൂപമായിരിക്കും പകർത്തുക.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

കാരെൻസിന്റെ ക്യാബിൻ വിശാലവും ആഢംബരവുമുള്ളതായിരിക്കുമെന്ന് കിയ അവകാശപ്പെടുന്നു. മൾട്ടി-ലെയർ ഡാഷ്‌ബോർഡിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നത് കണ്ണുകൾക്ക് കുളിർമയേകും. അത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുമായി പൊരുത്തപ്പെടുകയും ചെയ്യും.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

മറ്റ് സവിശേഷതകളിൽ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, 360-ഡിഗ്രി ക്യാമറ എന്നിവ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷാ ഉപകരണങ്ങളിൽ ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും വരാനിരിക്കുന്ന ഏഴ് സീറ്റർ മോഡലിൽ ഉൾപ്പെടും.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

എംപിവി വാഹനമാണെങ്കിൽ കാരെൻസ് തിളങ്ങാൻ പോവുന്നൊരു വിഭാഗമായിരിക്കും എഞ്ചിൻ ഓപ്ഷനുകളുടേത്. സെൽറ്റോസിൽ കാണുന്ന അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുമായാണ് കിയ കാരെൻസ് നിരത്തിലെത്തുക. മാനുവൽ 6 സ്പീഡിനൊപ്പം 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും കിയ കാരൻസിന് ലഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

ഈ എഞ്ചിൻ പരമാവധി 140 bhp കരുത്തിൽ 242 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഇതിന് ഡ്രൈവ് മോഡുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ട്രാക്ഷൻ മോഡുകൾ എന്നിവയും ലഭിക്കും. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും എംപിവിയിൽ വാഗ്ദാനം ചെയ്യും.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

ഇത് 115 bhp പവറും 250 Nm torque ഉം നൽകും. മാനുവൽ 6 സ്പീഡും ഓട്ടോമാറ്റിക് 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഗിയർബോക്‌സുമായിരിക്കും അവതരിപ്പിക്കുക. കിയ കാരെൻസ് 7 സീറ്റർ വാഹനത്തിന് 15 മുതൽ 20 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.

കരുത്തായി ടർബോ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനും, 7 സീറ്റർ വാഹനനിര ഇളക്കി മറിക്കാൻ കാരെൻസ്

ആഭ്യന്തര വിപണിയില്‍ ഹ്യുണ്ടായി അല്‍കസാര്‍, മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മറാസോ തുടങ്ങിയ മോഡലുകളായിരിക്കും കിയ കാരെന്‍സിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Upcoming kia carens will offer 1 4 litre turbo engine with dct automatic option
Story first published: Friday, December 10, 2021, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X