അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര XUV700 ഇതിനോടകം തന്നെ എസ്‌യുവി സെഗ്മെന്റിൽ പല മാറ്റങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ നിർമാണവും മഹീന്ദ്രയുടെ ചകാൻ പ്ലാന്റിൽ കമ്പനി ആരംഭിച്ചിട്ടുണ്ട്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

കിടിലൻ രൂപം, മനോഹരമായ ഇന്‍റീരിയറുകള്‍, അസാധാരണമായ യാത്രാ സുഖം എന്നീ സവിശേഷതകളുമായി എത്തുന്ന XUV700 എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വിലയും മറ്റ് ആക്‌സസറി വിശദാംശങ്ങളും പ്രതീക്ഷിക്കുന്ന പോലെയാണെങ്കിൽ വാഹനത്തിനായി ആളുകൾ ഇരച്ചുകയറുമെന്ന് നിസംശയം പറയാം.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

മഹീന്ദ്രയിൽ നിന്നുള്ള ആക്സസറീസ് പാക്കേജ് XUV700 എസ്‌യുവിയുടെ എക്സ്റ്റീരിയറിനും ഇന്റീരിയറിനുമുള്ള മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ക്രോമിന്റെ ചില അധിക ക്രോം അലങ്കാരങ്ങൾ വാഹനത്തിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് സാറ്റിൻ ക്രോം കിറ്റ് തെരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഒരുക്കുന്നുണ്ട്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

ഈ കിറ്റിൽ ഗ്രിൽ അപ്പർ ആപ്ലിക്കേഷൻ, ഫ്രണ്ട് ബമ്പർ ആപ്ലിക്ക്, ഒആർവിഎം ആപ്ലിക്ക്, ബോഡിസൈഡ് മോൾഡിംഗ് എന്നിവയും അതിലേറെയും പോലുള്ള ക്രോം അലങ്കാരങ്ങളാണ് ഉൾപ്പെടുന്നത്. ഈ പാക്കേജുകളുടെ സവിശേഷതകളും ഗുണങ്ങളും നേട്ടങ്ങളും മഹീന്ദ്ര വിവരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

മഡ് ഫ്ലാപ്പ് സെറ്റ്, സൈഡ് സ്റ്റെപ്പ് സെറ്റ്, ഇന്റഗ്രേറ്റഡ് റൂഫ് കാരിയർ, ഇന്റഗ്രേറ്റഡ് റൂഫ് കാരിയർ, റൂഫ് ബാർ സെറ്റ്, റിയർ ബമ്പർ പ്രൊട്ടക്ടർ എന്നിവയാണ് മറ്റ് ആക്സസറി പാക്കേജുകളിൽ ഉൾപ്പെടുന്നത്. രണ്ടാമത്തേത് ഒന്നിലധികം ഡിസൈൻ ഓപ്ഷനുകളിൽ വരുമെന്നതും സ്വീകാര്യമാണ്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

17 ഇഞ്ച് ഗ്രേ, 17 ബ്ലാക്ക്, 18 ഇഞ്ച് ഗ്രേ എന്നീ മൂന്ന് അലോയ് വീൽ ഡിസൈനുകളുടെ ഓപ്ഷനുകളും മഹീന്ദ്ര പുതിയ XUV700 എസ്‌യുവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം വീൽ ഹബുകളിൽ ഘടിപ്പിക്കാനായി ഗ്രേ, പിയാനോ ബ്ലാക്ക് കളർ ഓപ്ഷനിലുള്ള രണ്ട് കിങ് ഹബ്‌കാപ്‌സും തെരഞ്ഞെടുക്കാനാവും.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

ഇന്റീരിയർ മെച്ചപ്പെടുത്തലുകൾക്കായി മഹീന്ദ്ര ഉപഭോക്താക്കൾക്ക് മോഷണ വിരുദ്ധ ബോൾട്ടുകളും ബോൾട്ട് കീകളും ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. ബേസ് വേരിയന്റുകൾക്ക് ആക്സസറി പാക്കേജിൽ നിന്ന് വീൽ കവറുകൾ തെരഞ്ഞെടുക്കാം. കൂടാതെ എസ്‌യുവിക്കായി സിൽവർ, സ്പോർട്ടി, പ്രീമിയം. എന്നീ മൂന്ന് തരം ബോഡി കവറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

ഇന്റീരിയറുകൾ അലങ്കരിക്കുന്നതിനും വിവിധ തരത്തിലുള്ള സീറ്റ് കവറുകൾ ഉൾപ്പെടുന്നതിനും ആക്സസറി പാക്കേജുകൾ ലഭ്യമാണ്. XUV700 എസ്‌യുവിയിൽ പെർഫൊറേറ്റഡ്, ഡെക്കോ സ്റ്റിച്ച്, എംബോസ്ഡ് എന്നീ മൂന്ന് സീറ്റ് കവർ ഡിസൈനുകളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

നെക്ക് പില്ലോ, സീറ്റ് പില്ലോകൾ, സ്റ്റിയറിംഗ് കവർ, ഗിയർ ലിവർ കവർ എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ സീറ്റ് കവർ ഓപ്ഷനുകൾക്കൊപ്പം ഒരു അധിക കംഫർട്ട് കിറ്റും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ആക്സസറി പാക്കേജുകളിൽ വിശാലമായ ഫ്ലോർ മാറ്റുകൾ, കാർപെറ്റ് മാറ്റുകൾ, ബൂട്ട് മാറ്റുകൾ എന്നിവയും മഹീന്ദ്ര വാഗ്ദാനം ചെയ്യാൻ മറന്നിട്ടില്ല. ഇലുമിനേറ്റഡ് സ്കഫ് പ്ലേറ്റുകളും സ്കഫ് പ്ലേറ്റ് പ്രൊട്ടക്ടറുകളും വാങ്ങുന്നവർക്ക് യഥേഷ്‌ടം സ്വന്തമാക്കാം.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

രണ്ട് സെറ്റ് പെഡൽ കവറുകളും ഈ ഓഫറിൽ ഉണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയന്റുകൾക്ക് ലൈൻ ഡിസൈനും ഹെക്സ് ഡിസൈനും കമ്പനി വാഗ്‌ദാനം ചെയ്യും. XUV700 മോഡലിന്റെ മിഡ്-സ്പെക്ക് വേരിയന്റുകളിലുള്ള ഓപ്ഷണൽ ഫോഗ് ലാമ്പുകൾ ബേസ് വേരിയന്റുകളിലേക്കും ആക്‌സസറി പാക്കേജിലൂടെ ഉപഭോക്താക്കൾക്ക് എത്തിക്കാം.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഷാർക്ക് ഫിൻ ആന്റിന, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് കിറ്റ്, ലോഗോ പ്രൊജക്ടർ ലാമ്പ് സെറ്റ്, വയർലെസ് ചാർജർ, സൺഷെയ്ഡുകൾ എന്നിവയും അതിലേറെയും സംവിധാനങ്ങൾ ഈ ആക്സസറി പാക്കേജിൽ നിന്നുള്ള മറ്റ് ആകർഷകമായ ഫീച്ചർ കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നു. ഈ ആക്‌സസറികളിൽ ഭൂരിഭാഗത്തിനും ഒരു വർഷത്തെ വാറണ്ടിയും മഹീന്ദ്ര നൽകുന്നുണ്ട്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

ഇതിനു പുറമെ ടി-ഷർട്ടുകൾ, ഷർട്ടുകൾ, ബോംബർ ജാക്കറ്റുകൾ, വസ്ത്രങ്ങൾ, വൈവിധ്യമാർന്ന തൊപ്പികൾ, ബാക്ക്‌പാക്കുകൾ, ഡഫിൾ ബാഗ് തുടങ്ങിയ നിരവധി ലൈഫ്-സ്റ്റൈൽ ഓപ്ഷനുകളും മഹീന്ദ്ര എസ്‌യുവിക്കൊപ്പം വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

MX, AX3, AX5, AX7 എന്നിങ്ങനെ നാല് വകഭേദങ്ങളിലായി 34 വേരിയന്റുകളാണ് മിഡ്-സൈസ് എസ്‌യുവിയിൽ മഹീന്ദ്ര അണിനിരത്തുക. മിഡ്-സൈസ് എസ്‌യുവി അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിലാകും വിപണിയിൽ എത്തുക. നേരത്തെ വെളിപ്പെടുത്തിയതുപോലെ ഏഴ് കളർ ഓപ്ഷനുകളിലും XUV700 തെരഞ്ഞെടുക്കാം.

അകം പുറം മോടിയാക്കാൻ ധാരാളം ആക്‌സസറി പാക്കേജുകളും, XUV700 എസ്‌യുവി ഉടൻ നിരത്തുകളിലേക്ക്

എസ്‌യുവിക്കായി 11.99 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്നാണ് സൂചന. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും XUV700 അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming mahindra xuv700 suv accessory package details are out
Story first published: Monday, September 27, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X