വില 10 ലക്ഷത്തിൽ താഴെ; ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കുമായി MG Motors എത്തുന്നു

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ വാഹനങ്ങളെ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാണ കമ്പനിയായ MG Motors എന്ന Morris Garages.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

Astor എന്ന മിഡ്-സൈസ് എസ്‌യുവിയാണ് വിസ്‌മയ തീരത്തേക്ക് എത്തുന്നതെങ്കിലും ഒരു സബ്-കോംപാക്‌ട് എസ്‌യുവിയെ കൂടി പരിചയപ്പെടുത്താനും MG Motors-ന് പദ്ധതിയുണ്ട്. തീന്നില്ല, അതോടൊപ്പം കോം‌പാക്‌ട് എം‌പി‌വി, ഹാച്ച്ബാക്ക് എന്നിവയും കമ്പനിയുടെ നിരയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

Baojun E200 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും MG കോം‌പാക്‌ട് എസ്‌യുവി, ഹാച്ച്ബാക്ക് എന്നീ രണ്ട് പുതിയ മോഡലുകളും ഉപയോഗിക്കുക. കൂടാതെ തങ്ങളുടെ ഇലക്ട്രിക് ഉൽപ്പന്ന നിര വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നിരുന്നാലും രണ്ട് കാറുകളും 2024 ന് ശേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

വരാനിരിക്കുന്ന MG ഇലക്‌ട്രിക് മോഡലുകളുടെ വില 10 ലക്ഷം രൂപയിൽ താഴെയായിരിക്കും എന്ന കാര്യമാണ് ഏറെ ശ്രദ്ധയാകഡഷിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ ചൈനീസ് വിപണിയിലുള്ള SAIC-ന്റെ Baojun E200 ആർക്കിടെക്ചറിന് ഇവികൾ അടിവരയിടും.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

ന്യൂ യൂറോപ്യൻ ഡ്രൈവിംഗ് സൈക്കിൾ (NEDC) ടെസ്റ്റ് സൈക്കിളിന് കീഴിൽ പൂർണ ചാർജിൽ 210-270 കിലോമീറ്റർ റേഞ്ചും ഇവ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കോംപാക്റ്റ് ഇലക‌്‌ട്രിക് വാഹനത്തിന് 39 bhp ഇലക്ട്രിക് മോട്ടോറാകും ഉൾപ്പെടുത്തുക.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

രണ്ട് സീറ്റർ കോംപാക്റ്റ് ഇലക്ട്രിക് കാറിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ഇത് മോട്ടോറിന്റെ രണ്ട് ഭാഗങ്ങളും റിഡ്യൂസറും ട്രാൻസ്മിഷൻ ശബ്ദത്തിനും മോട്ടോർ വൈബ്രേഷനുമായാണ് സംയോജിപ്പിക്കുന്നത്.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് Baojun E200 ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. കൂടാതെ ഉപയോക്താക്കൾക്ക് പാർക്കിംഗ് നാവിഗേഷൻ, ചാർജിംഗ്, വൈദ്യുതി വിതരണം, വാഹന പരിശോധന എന്നിവയും അതിലേറെയും സംബന്ധിച്ച വിവരങ്ങൾ നൽകുന്ന റിമോട്ട് സംവേദനാത്മക സംവിധാനവും കുഞ്ഞൻ ഇവിയിലുണ്ടാകും.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

കാർഡ് സ്ലോട്ടുകൾ, പ്രത്യേക ഹുക്കുകൾ, ആംറെസ്റ്റുകളിലെ സ്ലോട്ടുകൾ, പാസഞ്ചർ സീറ്റിൽ മറഞ്ഞിരിക്കുന്ന സ്ഥലം എന്നിവ ഉൾപ്പെടെ 11 സംഭരണ ഇടങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. വലിയ സാധനങ്ങൾക്കുള്ള ഇടം സൃഷ്ടിക്കുന്നതിന് ഒരാൾക്ക് അതിന്റെ പിൻ പാസഞ്ചർ സീറ്റ് മുന്നോട്ട് മടക്കാനും കഴിയും.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

കോംപാക്‌ട് ഇലക്ട്രിക് കാറിൽ കുറഞ്ഞ ശബ്ദമുള്ള കംപ്രസറും കുറഞ്ഞ ശബ്ദ ഫാനും ഉള്ള എസി യൂണിറ്റ് ഉണ്ട്. MG ZS ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന താങ്ങാനാവുന്ന MG ഇലക്ട്രിക് കാറുകൾക്ക് ചെറിയ ബാറ്ററി പാക്കും കുറഞ്ഞ റേഞ്ചുമാകും ഉണ്ടായിരിക്കുക.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

ദൈനംദിന സിറ്റി യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാകും. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾ "മികച്ച പ്രകടനവും രൂപകൽപ്പനയും ഗ്രൗണ്ട് ക്ലിയറൻസും" നൽകണമെന്ന് MG Motors വിശ്വസിക്കുന്നതിനാൽ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകൾ വിപണി നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുന്നതിനായി വികസിപ്പിച്ചേക്കാം.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

നിലവിൽ ഇന്ത്യയിൽ Tata-യുടെ ഓൾ-ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി Nexon EV ഇതിനകം തന്നെ ശക്തമായ ഡിമാന്റിന് നേടിയിട്ടുണ്ട്. ഇക്കാര്യം MG തീർച്ചയായും ശ്രദ്ധിച്ചിട്ടുണ്ട്. 3,805 യൂണിറ്റുകളുടെ വിൽപ്പനയോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം ഇലക്ട്രിക് പാസഞ്ചർ വിപണിയുടെ 64 ശതമാനവും Nexon EV സ്വന്തമാക്കിയിരുന്നു.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

MG സമാനമായ രീതിയിൽ ബഹുജന വിപണന ഇലക്‌ട്രിക് വിഭാഗത്തെ കൈയ്യടക്കുകയാണ് കമ്പനിയുടെ പദ്ധതിയും. ZS ഇവിയിലൂടെ സ്വന്തമാക്കിയ ജനപ്രീതിയും വിശ്വാസീയതയും വർധിപ്പിക്കാനും ഇതിലൂടെ ചൈനീസ് ബ്രാൻഡിന് സാധിക്കും.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

ഇതോടൊപ്പം വരാനിരിക്കുന്ന പുതിയ മിഡ്-സൈസ് Astor എസ്‌യുവിയും കളംപിടിക്കുന്നതോടെ MG Motors ഇന്ത്യയിൽ കൂടുതൽ ചുവടുറപ്പിക്കും. നിലവിൽ Hector, ZS ഇലക്‌ട്രിക്, Gloster എന്നീ മോഡലുകളിലൂടെ വേരുറപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പൈതൃകമുള്ള ബ്രാൻഡ്.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

പുതുപുത്തൻ സാങ്കേതികവിദ്യകളുമായാണ് കൊറിയൻ മോഡലുകൾ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് Astor വ്യത്യസ്‌തമാവാൻ തയാറെടുക്കുന്നത്. ഇത് പുതിയ സെപ്റ്റംബർ രണ്ടാം വാരത്തിൽ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അതിനുശേഷം ഒക്ടോബർ തുടക്കത്തോടെയും വിൽപ്പനയ്ക്കുമെത്തും.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

1.5 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാകും വാഹനം കളംനിറയുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ Astor-ൽ തെരഞ്ഞെടുക്കാനും സാധിക്കും. ലെവൽ 2 ഓട്ടോണമസ് ടെക്നോളജി, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളാൽ എസ്‌യുവി സമ്പന്നമായിരിക്കും എന്നതും ശ്രദ്ധേയമാകും.

കൂടുതൽ ഇലക്‌ട്രിക് മോഡലുകളുമായി MG Motors; അണിയറയിൽ കോംപാക്‌ട് എസ്‌യുവിയും ഹാച്ച്ബാക്കും

എന്നാൽ ഐ-സ്മാർട്ട് ഹബ്ബിൽ പ്രവർത്തിക്കുന്ന വ്യക്തിഗത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം നൽകുന്ന ഇന്ത്യൻ വിപണിയിലെ ആദ്യത്തെ എസ്‌യുവിയും വരാനിരിക്കുന്ന MG Astor തന്നെയായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Upcoming mg electric compact suv hatchback details revealed
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X