പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

വാഹനങ്ങളുടെ ഉയർന്ന നിർമാണ നിലവാരത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയവരാണ് ജർമൻ വാഹന കമ്പനിയായ ഫോക്‌സ്‌വാഗണ്‍. ഇന്ത്യൻ വിപണിയിൽ കൂടുതൽ വിൽപ്പന സ്വന്തമാക്കുന്നതിനായി ഓഗസ്റ്റ് മാസം കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

തെരഞ്ഞെടുത്ത മോഡലുകൾക്കാണ് ഫോക്‌സ്‌വാഗണ്‍ ഓഫർ വാഗ്‌ദാനം ചെയ്യുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിൽപ്പന വർധിപ്പിക്കുന്നതിനും കമ്പനി തങ്ങളുടെ എക്കാലത്തേയും ജനപ്രിയ വാഹനങ്ങളായ പോളോ ഹാച്ച്ബാക്കിനും വെന്റോ സെഡാനും പ്രത്യേക കിഴിവാണ് ഒരുക്കിയിരിക്കുന്നത്.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

പോളോയുടെ ട്രെൻഡ്‌ലൈൻ വേരിയന്റ് പ്രത്യേക ആനുകൂല്യങ്ങളോടെയാണ് ഈ മാസം സ്വന്തമാക്കാനാവുക. അതായത് 5.84 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില മതിയാകും ഹാച്ച്ബാക്കിന്റെ ഈ വകഭേദം സ്വന്തമാക്കാനെന്ന് ചുരുക്കം. കാറിന്റെ കംഫർട്ട്‌ലൈൻ എംപിഐ പതിപ്പിന് ഡിസ്കൗണ്ടുകളോടെ 6.99 ലക്ഷം രൂപയ്ക്കും സ്വന്തമാക്കാം.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

പോളോ കംഫർട്ട് ലൈൻ ടിഎസ്ഐ വേരിയന്റിന്റെ മാനുവൽ മോഡലിന് 7.36 ലക്ഷം രൂപയുടം ഓട്ടോമാറ്റിക് പതിപ്പിന് 8.34 ലക്ഷം രൂപയുമാണ് ഓഗസ്റ്റ് മാസത്തെ പ്രത്യേക വിലയായി നിശ്ചയിച്ചിരിക്കുന്നത്.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

പ്രീമിയം ഹാച്ച്ബാക്കിന്റെ ഹൈലൈൻ പ്ലസിന്റെ മാനുവൽ ഗിയർബോക്‌സ് മോഡലിന് 8.34 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റിന് 9.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതേസമയം പോളോ ജിടി ടിഎസ്ഐ മോഡലും ഡിസ്കൗണ്ട് ആനുകൂല്യങ്ങളോടെ തന്നെ ഈ മാസം വീട്ടിലെത്തിക്കാം.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ജിടി ടിഎസ്ഐ വകഭേദത്തിന് 9.79 ലക്ഷം രൂപയാണ് പുതുക്കിയ വില. അതിനുപുറമേ എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ബോണസായി 10,000 രൂപയും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യം പോളോയുടെ മോഡൽ നിരയിലാകെ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

വെന്റോ പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ കംഫർട്ട്ലൈൻ ടിഎസ്ഐ മോഡലിന് ഡിസ്കൗണ്ട് ഓഫറുകൾ ഉപയോഗപ്പെടുത്തി 8.69 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. അതേസമയം കാറിന്റെ ഹൈലൈൻ ടിഎസ്ഐ മാനുവൽ പതിപ്പിനായി 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതിയാകും.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ഹൈലൈൻ ടിഎസ്ഐ ഓട്ടോമാറ്റിക് വേരിയന്റിന് 11.69 ലക്ഷം രൂപയാണ് വില. ഇത് ഹൈലൈൻ പ്ലസ് ടോപ്പ് എൻഡിലേക്ക് എത്തുമ്പോൾ സെഡാന്റെ മാനുവൽ വകഭേദത്തിന് 11.19 ലക്ഷം രൂപയും ഓട്ടോമാറ്റിക്ക് 13.19 ലക്ഷം രൂപയുമാണ് ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ കിഴിച്ചുള്ള വില.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

പോളോ ഹാച്ച്ബാക്കിൽ എന്നപോലെ തന്നെ വെന്റോയ്ക്കും 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 15,000 രൂപയുടെ ലോയൽറ്റി ബോണസും ഉപഭോക്താക്കൾക്കായി ഫോക്‌സ്‌വാഗണ്‍ ഒരുക്കിയിട്ടുണ്ട്. ഇത് പ്രീമിയം സെഡാന്റെ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

മറ്റ് ഫോക്‌സ്‌വാഗൺ മോഡലുകളായ ടി-റോക്ക്, ടിഗുവാൻ ഓൾസ്‌പേസ് എന്നിവയിൽ നിലവിൽ ഔദ്യോഗിക ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ഈ ആനുകൂല്യങ്ങൾ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ഇതോടൊപ്പം എസ്‌യുവി മോഡലുകൾക്ക് പിന്നാലെ പായുന്ന ഇന്ത്യയെ ലക്ഷ്യമാക്കി പുതിയൊരു മിഡ്-സൈസ് എസ്‌യുവിയെ ഉടൻ തന്നെ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ഫോക്‌സ്‌വാഗൺ. അടുത്തിടെ വിപണിയിൽ എത്തിയ സ്കോഡ കുഷാഖിന്റെ ഇരട്ട സഹോദരനായ ടൈഗൂണാണ് ആ താരം.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ടൈഗൂണിനായുള്ള പ്രീ-ലോഞ്ച് ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ വരാനിരിക്കുന്ന എസ്‌യുവി അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കനത്ത പോരാട്ടം നടക്കുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങീ ശക്തരായ എതിരാളികൾക്കെതിരെയാണ് ഫോക്‌സ്‌വാഗൺ എസ്‌യുവി മാറ്റുരയ്ക്കുന്നത്.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

സ്‌കോഡ കുഷാഖിന്റെ അതേ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടൈഗൂണും നിര്‍മിക്കുന്നത്. കനത്ത പ്രാദേശികവത്ക്കരണത്തോടെ വില പിടിച്ചുനിർത്താനാണ് ഈ ശ്രമം. കുഷാഖിന് ശേഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള അടുത്ത മോഡലായിരിക്കും ടൈഗൂൺ എന്നും വിശേഷിപ്പിക്കാം.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ക്രെറ്റയേക്കാളും സെൽറ്റോസിനേക്കാളും ചെറുതായിരിക്കുമെങ്കിലും മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും വലിയ വീൽബേസായിരിക്കും ടൈഗൂണിന് ഉണ്ടായിരിക്കുക. കാഴ്ച്ചയിൽ തികച്ചും യൂറോപ്യൻ സൗന്ദര്യമാകും ഫോക്‌സ്‌വാഗണ്‍ എസ്‌യുവിയിലേക്ക് പ്രധാനമായും ആകർഷിക്കുക.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

പുറംമോടി പോലെ തന്നെ വാഹനത്തിന്റെ അകത്തളവും മികച്ച സവിശേഷതകളോടെയാണ് അണിയിച്ചൊരുക്കുക. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മൈ ഫോക്‌സ്‌വാഗൺ കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ് എന്നിവയും അതിലേറെയും ഉള്ള 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം കമ്പനി ലഭ്യമാക്കും.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

സെപ്റ്റംബറിൽ അരങ്ങേറ്റം കുറിക്കുന്നതിനോടൊപ്പം തന്നെ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ സൂചന നൽകിയിട്ടുണ്ട്. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാകും പുതിയ എസ്‌യുവി അണിനിരക്കുക.

പോളോ, വെന്റോ മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ഗിയർബോക്‌സ് ഓപ്ഷനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവയും ജർമൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യും. വിപണിയിൽ എത്തുമ്പോൾ 10.50 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാകും ടൈഗൂണിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Volkswagen announced special discount offers for polo hatchback and vento sedan
Story first published: Monday, August 16, 2021, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X