ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ലോകമെമ്പാടും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങളാൽ ഡീസൽ വിരുദ്ധ വികാരം പൊതുവെ നിലനിൽക്കുന്നുണ്ടെങ്കിലും ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കാൻ തയാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജർമൻ വാഹന ഭീമനായ ഫോക്‌സ്‌വാഗൺ.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

എന്നിരുന്നാലും ഉയർന്ന കണികാ പുറന്തള്ളലും മലിനീകരണ ആശങ്കകളും ലഘൂകരിക്കാനായി തങ്ങളുടെ ഭാവി തലമുറ ഡീസൽ എഞ്ചിനുകൾക്കായി ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കമ്പനി.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

അത് പാരഫിനിക് ഇന്ധനങ്ങളിലും പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ശ്രദ്ധേയമാകുന്ന കാര്യം. പുതിയ തലമുറയിലെ നാല് സിലിണ്ടർ ഡീസൽ എഞ്ചിനുകൾക്ക് പാരഫിനിക് ഇന്ധനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് ഫോക്‌സ്‌വാഗണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ബയോ ഘടകങ്ങൾ ഉൾക്കൊള്ളുന്ന പുതുതായി വികസിപ്പിച്ച ഡീസൽ നാല് സിലിണ്ടർ ഡീസൽ യൂണിറ്റുകളിൽ പാരഫിനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് കാർബൺ പുറന്തള്ളിൽ ഗണ്യമായ കുറവ് ഉറപ്പാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പാരഫിനിക് ഇന്ധനങ്ങൾ ജൈവ അവശിഷ്ടങ്ങളിൽ നിന്നും ഹൈഡ്രോട്രീറ്റഡ് വെജിറ്റബിൾ ഓയിൽ (HVO) പോലുള്ള പാഴ് വസ്തുക്കളിൽ നിന്നുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

HVO പോലെയുള്ള ഈ ജൈവ ഇന്ധനങ്ങൾ ഇതിനകം വിപണിയിൽ ലഭ്യമാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ യൂറോപ്യൻ ഊർജ വിപണിയിൽ ഹൈഡ്രോട്രീറ്റഡ് വെജിറ്റബിൾ ഓയിലിന്റെ വിഹിതം 20 മുതൽ 30 ശതമാനം വരെ വർധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ജർമൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നതു പോലെ പരമ്പരാഗത ഡീസൽ യൂണിറ്റുകളെ അപേക്ഷിച്ച് ഈ എഞ്ചിനുകളിൽ നിന്നുള്ള മലിനീകരണത്തിൽ ഏകദേശം 70-95 ശതമാനം കുറവുണ്ടാകും. ഫോക്‌സ്‌വാഗൺ ഈ വർഷം ജൂൺ മുതൽ ഈ പുതിയ തലമുറ നാല് സിലിണ്ടർ ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് കാറുകൾ സജ്ജമാക്കാൻ തുടങ്ങിയിട്ടുണ്ട്.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ഈ എഞ്ചിൻ ഘടിപ്പിച്ച ഫോക്‌സ്‌വാഗൺ കാറുകളിൽ ടിഗുവാൻ ടിഡിഐ, ഗോൾഫ് ജിടിഡി എന്നിവയാണ് മുൻനിരയിൽ നിൽക്കുന്നത്. ഡീസൽഗേറ്റ് അഴിമതിയുടെ പ്രഹരം അനുഭവിക്കുന്ന ജർമൻ കമ്പനിയിൽ നിന്നുള്ള സുപ്രധാന നീക്കമെന്ന നിലയിലാണ് ഈ വികസനം.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗണും അതിന്റെ അനുബന്ധ കമ്പനികളായ ഔഡിയും പോർഷയും അവരുടെ ടിഡിഐ ഡീസൽ മോട്ടോറുകൾക്കായി മലിനീകരണ ചീറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുവെന്നാണ് കേസ്. ഈ അഴിമതിയുടെ ഫലമായി വാഹന കമ്പനി ലോകമെമ്പാടുമുള്ള വ്യവഹാരങ്ങളുടെ ഒരു നിരയെ അഭിമുഖീകരിക്കുന്നു.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വാഹന നിർമാതാക്കളെ ഈ അഴിമതി പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നു. 2025 -ഓടെ 20 പുതിയ ഇലക്ട്രിക് മോഡലുകൾ വിപണിയിലെത്തിക്കാനും 2020 -നും 2024 -നും ഇടയിൽ പതിനൊന്ന് ബില്യൺ യൂറോയിലധികം ഇലക്‌ട്രിക് മൊബിലിറ്റിയിൽ നിക്ഷേപിക്കാനുമാണ് ഫോക്‌സ്‌വാഗണിന്റെ പദ്ധതി.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ഇന്ധനം പ്രാദേശികമായി ലഭ്യമായാൽ ഉടൻ അംഗീകൃത ഫോക്‌സ്‌വാഗൺ മോഡലുകളിൽ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, യൂറോപ്പിലുടനീളമുള്ള ഉപഭോക്താക്കൾക്ക് അവരുടെ വാഹനം പുറന്തള്ളുന്ന CO2 മലിനീകരണം ഗണ്യമായി കുറയ്ക്കാൻ കമ്പനി സാധ്യമാക്കുന്നുവെന്ന് പുതിയ ഡീസൽ എഞ്ചിനെ കുറിച്ച് സംസാരിച്ച ഫോക്‌സ്‌വാഗന്റെ പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ മേധാവി തോമസ് ഗാർബെ പറഞ്ഞു.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

2020 ഏപ്രിൽ മുതൽ ബിഎസ്-VI മലിനീകരണ നിരോധന ചട്ടം നിലവിൽ വന്നതോടെയാണ് ഇന്ത്യൻ വാഹന വിപണിയിൽ നിന്നും ജനപ്രിയമായ ഡീസൽ എഞ്ചിനുകളെ ഫോക്‌സ്‌വാഗൺ പിൻവലിക്കുന്നത്. പുതിയ നിയമപ്രകാരം ഭാവിയിൽ ഫോക്സ്‍വാഗൺ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഉത്പ്പന്നങ്ങൾ പുറത്തിറക്കുന്നത് തുടരുമ്പോൾ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ കമ്പനി പ്രേരിതരായി.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കമ്പനി ടിഎസ്ഐ പെട്രോൾ എഞ്ചിനുകളാണ് ഫോക്‌സ്‌വാഗൺ ഇപ്പോൾ തങ്ങളുടെ മോഡലുകൾക്കെല്ലാം നൽകുന്നത്. എന്നാൽ പുതുതായി വികസിപ്പിച്ച ഡീസൽ നാല് സിലിണ്ടർ ഡീസൽ യൂണിറ്റുകളിൽ പാരഫിനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന എഞ്ചിനുകൾ കമ്പനി ഇന്ത്യയിലേക്ക് അവതരിപ്പിച്ചേക്കില്ല.

ഡീസൽ ഉപേക്ഷിക്കില്ല, TDI എഞ്ചിനുകൾക്ക് പുത്തൻ സാങ്കേതികവിദ്യയുമായി ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ പെട്രോൾ എഞ്ചിൻ മോഡലുകളിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബ്രാൻഡിന് താത്പര്യം. അടുത്തിടെ ഇറങ്ങിയ ടൈഗൂൺ എസ്‌യുവിയിൽ വരെ ഈ ടർബോ ചാർജ്‌ഡ് യൂണിറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. സ്കോഡ കാറുകളിലൂടെ ശ്രദ്ധേയമായ ഈ എഞ്ചിനുകൾ ഇന്ന് ഏറെ ജനപ്രിയമായ എഞ്ചിൻ ഓപ്ഷനുകളാണ്.

Most Read Articles

Malayalam
English summary
Volkswagen is not ready to give up on diesel engines
Story first published: Friday, December 17, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X