വിപണിയിൽ എത്തും മുമ്പേ ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ മത്സരം പിടിമുറുക്കുകയാണ്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന സെഗ്മെന്റിൽ സ്കോഡ കുഷാഖ് എത്തിയതോടെ വിപണി കൂടുതൽ ഉണർന്നിരിക്കുകയാണ്. എന്നാൽ ഇവിടേക്ക് പുതിയൊരു അതിഥി കൂടി വരവിനൊരുങ്ങി കഴിഞ്ഞു.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ തന്നെയാണ് ആ താരം. 2021 സെപ്റ്റംബർ 23-ന് ഇന്ത്യയിൽ വാഹനത്തെ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ജർമൻ ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. കനത്ത പ്രാദേശികവത്ക്കരണത്തോടെ ഒരുങ്ങുന്നതിനാൽ തന്നെയാണ് ഇത്രയും ആകാംക്ഷയോടെ എസ്‌യുവി കാത്തിരിക്കുന്നത്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് ടൈഗൂൺ എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീ-ബുക്കിംഗ് ആരംഭിച്ച് ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 10,000 ബുക്കിംഗുകൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഒരു സ്വകാര്യ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ഫോക്‌സ്‌വാഗണ്‍ ബ്രാൻഡിന്റെ സെയിൽസ്, മാർക്കറ്റിംഗ്, ആഫ്റ്റർ സെയിൽസ് എന്നിവയുടെ ബോർഡ് അംഗം ക്ലൗസ് സെൽമറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

ഉത്പാദനം പൂർണ തോതിൽ എത്തിയാൽ ഇന്ത്യയിൽ എല്ലാ മാസവും ഏകദേശം 5,000 മുതൽ 6,000 യൂണിറ്റ് ടൈഗൂൺ എസ്‌യുവി വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നുവെന്നും സെൽമർ പറഞ്ഞു. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പിലൂടെയോ Taigun പ്രീ-ബുക്ക് ചെയ്യാം.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

ജർമൻ വാഹന നിർമാതാക്കളുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ പുതിയ MQB-A0-IN പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ മോഡലാണ് ഇതെന്നതും ശ്രദ്ധേയമാണ്. വിൽപ്പനയ്ക്ക് സജ്ജമാകുന്ന വാഹനത്തിനായുള്ള നിർമാണവും പൂനെയിലെ ചകാൻ ആസ്ഥാനമായുള്ള പ്ലാന്റിൽ ഫോക്‌സ്‌വാഗണ്‍ ആരംഭിച്ചിട്ടുണ്ട്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

നിലവിൽ ഇന്ത്യയിൽ മികച്ച നിർമാണ നിലവാരമുള്ള വാഹനങ്ങൾ വിൽക്കുന്നതിൽ പേരെടുത്തവരാണ് ഫോക്‌സ്‌വാഗണ്‍. ബ്രാൻഡിന് എന്നും ഒരു പ്രത്യേക പരിഗണനയും ഇന്ത്യക്കാർ കൊടുക്കാറുമുണ്ട്. ശരിക്കും ഫോക്‌സ്‌വാഗൺ ടൈൂഗൺ, സ്കോഡ കുഷാഖ് എന്നിവ ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

അടുത്തിടെ പുതുക്കിയ ബ്രാൻഡിന്റെ പുതിയ ലോഗോയുടെ അരങ്ങേറ്റവും ടൈഗൂൺ അടയാളപ്പെടുത്തും. ഇന്ത്യയിലെ ഫോക്‌സ്‌വാഗന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലായിരിക്കും ഇനി മുതൽ ടൈഗൂൺ. വളരെയധികം പ്രാദേശികവൽക്കരിച്ച് ഇന്ത്യൻ വിപണിയിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ 95 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ തുടങ്ങിയ എല്ലാവിധ നൂതന സൗകര്യങ്ങളുമായാണ് ടൈഗൂൺ ഒരുങ്ങുന്നത്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ടൈഗൂണിന്റെ മുൻവശത്ത് ടു സ്ലാറ്റ് ക്രോം ഗ്രില്ലാണ് കമ്പനി നൽകിയിരിക്കുന്നത്. താഴത്തെ ഭാഗത്ത് ക്രോം ഇൻസെർട്ടുകളുള്ള ബമ്പറും മനോഹരമായി തന്നെ അണിഞ്ഞൊരുങ്ങിയുട്ടുമുണ്ട്. അതോടൊപ്പം സ്ക്വയർ-ഇഷ് എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ശ്രദ്ധേയ ഘടകങ്ങളാകും.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

വശക്കാഴ്ച്ചയിൽ 17 ഇഞ്ച് 'മനില' ഡ്യുവൽ-ടോൺ, ഡയമണ്ട് കട്ട് അലോയ് വീലുകളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. ടെയിൽഗേറ്റിന്റെ വീതിയിൽ നൽകിയിരിക്കുന്ന ടെയിൽലാമ്പ് ക്ലസ്റ്ററും പിൻ ബമ്പറിലെ ക്രോം ഗാർണിഷും പ്രീമിയം ഫീൽ നൽകാനും ഏറെ സഹായകരമായിട്ടുണ്ട്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

അതോടൊപ്പം അകത്തളത്തിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ വാഗ്‌ദാനം ചെയ്യുന്നത്. വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത എസി വെന്റുകളും ഡാഷ്‌ബോർഡ് സെറ്റപ്പുമാണ് ജർമൻ കാറിനെ കൂടുതൽ മെച്ചപ്പെടുത്തുന്നത്.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

അതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, മൈ Volkswagen കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ തുടങ്ങിയ സവിശേഷതകളും നൽകാൻ കമ്പനി മറന്നിട്ടുമില്ല. നിർമാണ നിലവാരത്തിൽ ഒരുവിട്ടുവീഴ്ച്ചക്കും തയാറാവാത്ത ജർമൻ ബ്രാൻഡിന്റെ എല്ലാ മേൻമകളും എസ്‌യുവിയിൽ കാണാനുമാകും.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ എല്ലാ യാത്രക്കാർക്കും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ്, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ടൈഗൂണിൽ വാഗ്‌ദാനം ചെയ്യും.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാകും ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് തുടിപ്പേകുക. ആദ്യത്തെ 1.0 ലിറ്റർ ടിഎസ്ഐ പതിപ്പ് 113 bhp കരുത്തിൽ 175 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാകും ഇതിൽ ലഭ്യമാവുക.

വിപണിയിൽ എത്തും മുമ്പേ 10,000 ബുക്കിംഗുകൾ വാരികൂട്ടി Volkswagen Taigun

അതേസമയം മറുവശത്ത്1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ 148 bhp പവറിൽ 250 Nm torque നൽകാൻ പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് യൂണിറ്റുമാകും തെരഞ്ഞെടുക്കാനാവുക. പുതിയ ടൈഗൂണിന് 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടിവരിക.

Most Read Articles

Malayalam
English summary
Volkswagen received more than 10 000 pre bookings for the upcoming taigun suv
Story first published: Saturday, September 18, 2021, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X