പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

Honda City അരങ്ങുവാഴുന്ന പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണി കൈയടക്കാൻ ഏറെനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ Volkswagen. എന്നാൽ നിലവിലുള്ള വെന്റോയുമായി ഇക്കാര്യം നടപ്പിലാകില്ലെന്ന് മനസിലാക്കിയ കമ്പനി ഒരു പുതുപുത്തൻ മോഡലുമായി പരീക്ഷണത്തിനിറങ്ങുകയാണ്.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെന്റോയുടെ പിൻഗാമി Virtus എന്നറിയപ്പെടുന്ന മോഡാലായിരിക്കുമെന്ന് Volkswagen അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ വർഷം വാഹനത്തെ നിരത്തിൽ പ്രതീക്ഷിക്കേണ്ട. ഇത് അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കും വിപണിയിലെത്തുകയെന്നാണ് പുതിയ വാർത്ത.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

തുടർന്ന് Volkswagen Virtus സെഡാനായുള്ള വില 2022 ഏപ്രിലിലും പ്രഖ്യാപിക്കും. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന 2022 ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ജർമൻ ബ്രാൻഡ് പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും കൊവിഡ്-19 രണ്ടാം തരംഗത്തെ തുടർന്ന് ഓട്ടോ എക്സ്പോ മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

എന്നിരുന്നാലും വാഹനം അവതരിപ്പിക്കാനുള്ള പദ്ധതിയിൽ Volkswagen ഇന്ത്യ ഉറച്ചുനിൽക്കുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. അതിനാൽ 2022 ഫെബ്രുവരിയോടെ Virtus വിപണിയിൽ എത്തുമെന്ന് അനുമാനിക്കാം.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തോടെ കാറിന്റെ ഉത്പാദനം ആരംഭിക്കുമെന്നും ഏപ്രിൽ അവസാനത്തോടെ വിൽപ്പനയ്ക്ക് സജ്ജമാക്കുമെന്നും ഒരു സ്വകാര്യ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ Volkswagen പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‌തയും വ്യക്തമാക്കിയിട്ടുണ്ട്.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

Volkswagen-Skoda ഗ്രൂപ്പിന്റെ മോഡുലാർ MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ Virtus സി-സെഗ്മെന്റ് സെഡാനും നിർമിക്കുക. ഇത് വരാനിരിക്കുന്ന ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിക്കും അടിത്തറ നൽകും. പുതിയ വാഹനത്തിന്റെ അളവുകൾ ആഗോള വിപണിയിലുള്ള മോഡലിന് സമാനമായിരിക്കും.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

അതായത് സെഡാന് 4,482 മില്ലീമീറ്റർ നീളവും 1,751 മില്ലീമീറ്റർ വീതിയും 1,472 മില്ലീമീറ്റർ ഉയരവും ഉണ്ടാകുമെന്ന് സാരം. പുതിയ സെഡാൻ വെന്റോയെക്കാൾ 92 മില്ലീമീറ്റർ നീളവും 52 മില്ലീമീറ്റർ വീതിയും 5 മില്ലീമീറ്റർ ഉയരവും കൂടുതലുള്ളതായിരിക്കും. 2,651 മില്ലീമീറ്റർ വീൽബേസിലായിരിക്കും Virtus ഒരുങ്ങുക.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

ഇത് വെന്റോയുടെ 2,553 മില്ലിമീറ്ററിനേക്കാൾ 98 മില്ലീമീറ്റർ അധിക നീളത്തിലേക്കാണ് വിവർത്തനം ചെയ്യുന്നത്. അതിനാൽ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ സമ്പന്നനായിരിക്കും പുതിയ സെഡാൻ എന്ന് അനുമാനിക്കാം.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് Skoda ഒരു പുതിയ മിഡ്-സൈസ് സെഡാനും പുറത്തിറക്കും. പുതിയ മോഡൽ Virtus ന്റെ MQB AO In പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് രൂപംകൊള്ളുക. VW Virtus ഇതിനകം ഇന്ത്യയിൽ പരീക്ഷണയോട്ടത്തിന് വിധേയമായിട്ടുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരായാണ് ഇത് മാറ്റുരയ്ക്കുക.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ സാന്നിധ്യമായിരിക്കും Volkswagen Virtus നെ വ്യത്യസ്‌തമാക്കുക. ഇത് സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലായി മാറ്റാനും കമ്പനിയെ സഹായിക്കും. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കുകയും ചെയ്യും.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

ഇതോടൊപ്പം തന്നെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. ഈ യൂണിറ്റ് പരമാവധി 108 bhp പവറും 175 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ശേഷി കുറഞ്ഞ എഞ്ചിനിലെ ഗിയർബോക്സ് ഓപ്ഷനുകൾ.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

പുതിയ സെഡാൻ Taigun എസ്‌യുവിക്ക് തുല്യമായ സവിശേഷതകളെല്ലാം വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ് എന്നിവയെല്ലാം Virtus സെഡാനിൽ ഇടംപിടിക്കുമെന്ന് കരുതാം.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

അതേസമയം മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള സവിശേഷതകൾ നിലവിലുള്ളതുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ട്. സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ കമ്പനികൾ വാഗ്‌ദാനം ചെയ്‌തേക്കാം.

പ്രീമിയം സെഡാൻ ശ്രേണി പിടിക്കാൻ Volkswagen Virtus; അവതരണം അടുത്ത വർഷം ഫെബ്രുവരിയോടെ

വരാനിരിക്കുന്ന പുതിയ കാറിന് Vento മോഡലിനേക്കാൾ വില കൂടുതലായിരിക്കും. ഏകദേശം 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില പരിധിയിലായിരിക്കും Volkswagen Virtus സെഡാനെ അവതരിപ്പിക്കുക. കൂടുതൽ താങ്ങാനാവുന്ന ബദലായി നിലവിലുള്ള വെന്റോ വിൽക്കാനും ജർമൻ ബ്രാൻഡിന് സാധിക്കും എന്നതും ശ്രദ്ധേയമാകും.

Most Read Articles

Malayalam
English summary
Volkswagen vento successor virtus sedan will launch in india by 2022 february
Story first published: Thursday, August 19, 2021, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X