ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

ഉപഭോക്താക്കളുടെ ഡീലർഷിപ്പ് അനുഭവം മികച്ചതാക്കാനും മറ്റുമായി ഡിജിറ്റലൈസേഷനും കണക്റ്റിവിറ്റിയും വർധിപ്പിച്ച് തങ്ങളുടെ ഡീലർഷിപ്പുകൾ നവീകരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

2021 ഓഗസ്റ്റിൽ ഷോറൂമുകളിൽ എത്താൻ പോകുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിയുടെ വരവോടെ ജർമൻ ബ്രാൻഡ് പുതിയ ലോഗോയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

ബ്രാൻഡിന്റെ പുതിയ ലോഗോയ്ക്ക് ആഴത്തിലുള്ള ബ്ലൂ ഷേഡുള്ള ഫ്ലാറ്റ് ഡിസൈനാണുള്ളത്. ഇത് ഫോക്‌സ്‌വാഗന്റെ പുതിയതും കൂടുതൽ വ്യക്തിഗതമാക്കിയതും കൂടുതൽ ഡാറ്റാധിഷ്ടിതവും കണക്റ്റഡ് വ്യക്തിത്വത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

കമ്പനി ഇതിനകം തന്നെ 30 ടച്ച്‌പോയിന്റുകളിൽ പുതിയ രൂപകൽപ്പനയും ലോഗോയും നടപ്പാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവി ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന MQB-AO IN പ്ലാറ്റ്ഫോമിലാണ് നിർമിക്കുക.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

ഇതേ വാസ്തുവിദ്യയാണ് പുതുതായി ആരംഭിച്ച സ്കോഡ കുഷാഖിനും അടിവരയിടുന്നത്. പ്ലാറ്റ്‌ഫോമും നിരവധി ഘടകങ്ങളും പങ്കിട്ടിട്ടും രണ്ട് എസ്‌യുവികളും വ്യത്യസ്‌തമായി കാണപ്പെടുന്നതു തന്നെയാണ് യൂറോപ്യൻ ബ്രാൻഡുകളുടെ മികവ് വെളിപ്പെടുത്തുന്നത്.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‌യുവി രണ്ട് സ്ലാറ്റ് ക്രോം ഗ്രിൽ, സിംഗിൾ പീസ് ഹെഡ്‌ലാമ്പുകൾ, ക്രോം ഇൻസേർട്ടോടുകൂടിയ ഫ്രണ്ട്, റിയർ ബമ്പറുകളും ടെയിൽ‌ഗേറ്റിന്റെ വീതിയിലുടനീളം പ്രവർത്തിക്കുന്ന വ്യത്യസ്ത രൂപകൽപ്പന ചെയ്ത ടെയ്‌ലാമ്പ് ക്ലസ്റ്ററുമാണ് വഹിക്കുന്നത്.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

ടൈഗൂണിന്റെ ഇന്റീരിയറും സ്‌കോഡ കുഷാഖിൽ നിന്ന് വ്യത്യസ്തമാണ്. കുഷാഖിന്റെ പോലുള്ള ഫ്രീ ഫ്ലോട്ടിംഗ് യൂണിറ്റിന് പകരം 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള ഡാഷ്‌ബോർഡാകും ഫോക്‌സ്‌വാഗൺ മോഡൽ പരിചയപ്പെടുത്തുക.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മൈ ഫോക്‌സ്‌വാഗൺ കണക്‌ട് ആപ്പ് എന്നിവ പിന്തുണയ്ക്കുന്നു. വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും അതിലേറെയും സവിശേഷതകൾ അവതരിപ്പിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

സുരക്ഷാ സംവിധാനങ്ങളിൽ പുതിയ ഫോക്സ്‍വാഗൺ എസ്‌യുവി 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യും.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

സ്കോഡ കുഷാഖിന് സമാനമായി രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഫോക്‌സ്‌വാഗൺ ടൈഗൂൺ ലഭ്യമാകും. എസ്‌യുവിയുടെ എല്ലാ വകഭേദങ്ങൾക്കും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കും.

ലോഗോ പുതുക്കി ഫോക്‌സ്‌വാഗൺ; ആദ്യമെത്തുക പുതിയ ടൈഗൂൺ എസ്‌യുവിയിൽ

ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനായി കരുതിവെക്കുമ്പോൾ ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റ് 1.5 ലിറ്റർ ടിഎസ്ഐ പതിപ്പിൽ മാത്രം ലഭ്യമാകും.

Article Published On: Wednesday, July 21, 2021, 10:52 [IST]
English summary
Volkswagen Will Introduce The Brand New Logo With Taigun Mid-Size SUV. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X