പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

ഇന്ത്യക്കാരുടെ ജനപ്രിയ ജർമൻ കാർ നിർമാതാക്കളായ Volkswagan ന്റെ ഓരോ നീക്കത്തെയും വളരെ പ്രതീക്ഷയോടെയാണ് വാഹന പ്രേമികൾ ഉറ്റുനോക്കുന്നത്. കനത്ത പ്രാദേശികവത്ക്കരണത്തോടെ മുന്നോട്ടു നീങ്ങുന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണവും.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

അതുകൊണ്ടാണ് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന Taigun ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതും. പുതിയ എസ്‌യുവി വിപണിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. volkswagen ഇന്ത്യ 2021 സെപ്റ്റംബർ 23-ന് തങ്ങളുടെ മോഡലിനായുള്ള വിലയും പ്രഖ്യാപിക്കും.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുപ്പിച്ച Volkswagen Taigun എസ്‌യുവിക്കായുള്ള നിർമാണവും ആരംഭിച്ചിരുന്നു. വിപണിയിൽ എത്തുന്നതിനു മുന്നോടായായി വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പിലൂടെയോ Taigun പ്രീ-ബുക്ക് ചെയ്യാം.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

Hyundai Creta, Kia Seltos, പുതുതായി പുറത്തിറക്കിയ Skoda Kushaq തുടങ്ങിയ വമ്പൻമാരുമായാണ് Taigun പോരടിക്കാൻ ഒരുങ്ങുന്നത്. സെപ്റ്റംബറിൽ വിൽപ്പനയ്ക്ക് സജ്ജമാകുന്ന വാഹനത്തിനായുള്ള നിർമാണവും പൂനെയിലെ ചകാൻ ആസ്ഥാനമായുള്ള പ്ലാന്റിൽ ജർമൻ ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

Volkswagen എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 10.50 ലക്ഷം രൂപയായിരിക്കും പ്രാരംഭ വിലയായി നിശ്ചയിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 18 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

എസ്‌യുവിക്കായുള്ള വിതരണവും 2021 സെപ്റ്റംബറോടെ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. Kushaq എസ്‌യുവിയുമായി പ്ലാറ്റ്ഫോം പങ്കിടുന്നതിനു പുറമെ Volkswagen Taigun ബ്രാൻഡിന്റെ സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങളുമായി വ്യത്യസ്തമായി നിലനിൽക്കുമെന്നും ജർമൻ ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

മുൻവശത്ത് എസ്‌യുവി ടു സ്ലാറ്റ് ക്രോം ഗ്രില്ലും താഴത്തെ ഭാഗത്ത് ക്രോം ഇൻസെർട്ടുകളുള്ള ബമ്പറുമാണ് വഹിക്കുന്നത്. അതോടൊപ്പം സ്ക്വയർ-ഇഷ് എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ശ്രദ്ധേയ ഘടകങ്ങളാണ്.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

ടെയിൽഗേറ്റിന്റെ വീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന ടെയിൽലാമ്പ് ക്ലസ്റ്ററും പിൻ ബമ്പറിൽ ധാരാളം ക്രോം ഗാർണിഷും Skoda Kushaq എസ്‌യുവിയിൽ നിന്നും അതിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. വശക്കാഴ്ച്ചയിൽ 17 ഇഞ്ച് 'മനില' ഡ്യുവൽ-ടോൺ, ഡയമണ്ട് കട്ട് അലോയ് വീലുകളുടെ സാന്നിധ്യമാണ് ആദ്യം കണ്ണിൽപെടുക.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

വരാനിരിക്കുന്ന Taigun ഇന്റീരിയർ ലേഔട്ടും സവിശേഷതകളും Skoda മോഡലിനേക്കാൾ അല്പം പ്രീമിയമായിരിക്കും. Kushaqന് കുറഞ്ഞ ഇന്റീരിയർ തീം ഉണ്ട് കൂടാതെ ഡാഷ്‌ബോർഡ് സംയോജിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത എസി വെന്റുകളും ഡാഷ്‌ബോർഡ് സെറ്റപ്പുമാണ് ജർമൻ കാറിനെ കൂടുതൽ മെച്ചപ്പെടുത്തുന്നത്.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

10. ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, മൈ Volkswagen കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ തുടങ്ങിയ സവിശേഷതകൾക്കൊപ്പമായിരിക്കും എസ്‌യുവിയെ കമ്പനി അണിയിച്ചൊരുക്കുക. മാത്രമല്ല Volkswagen Taigun-ൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരു പ്രീമിയം സാന്നിധ്യമാകും.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

നിർമാണ നിലവാരത്തിൽ ഒരുവിട്ടുവീഴ്ച്ചക്കും തയാറാവാത്ത Volkswagen മികച്ച സുരക്ഷാ സവിശേഷതകളും Taigun-ൽ ഒരുക്കും. എസ്‌യുവിക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) വരെ ലഭിക്കും. കൂടാതെ എയർബാഗുകൾ, ടയർ പ്രഷർ ഡിഫ്ലേഷൻ മുന്നറിയിപ്പ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും അതിലേറെയും സംവിധാനങ്ങളും ബ്രാൻഡ് വാഗ്‌ദാനം ചെയ്യും.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

ആഗോളതലത്തിൽ പ്രശസ്‌തി നേടിയ ടിഎസ്ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാകും Volkswagen Taigun എസ്‌യുവിയിൽ അണിനിരക്കുക. എങ്കിലും ഈ എഞ്ചിൻ സജ്ജീകരണം Skoda Kushaq എസ്‌യുവിക്ക് സമാനമായിരിക്കും എന്നകാര്യവും കൗതുകമുണർത്തിയേക്കാം.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ, 1.5 ലിറ്റർ, 4 സിലിണ്ടർ ടർബോ എന്നീ രണ്ട് പെട്രോൾ എഞ്ചിനുകളാണ് Taigun-ൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ആദ്യത്തെ കുഞ്ഞൻ യൂണിറ്റ് 115 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇതിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മോഡൽ ലൈനപ്പിൽ ഉടനീളം സ്റ്റാൻഡേർഡ് ആയിരിക്കും.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

അതോടൊപ്പം തന്നെ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കും. രണ്ടാമത്തെ 1.5 ലിറ്റർ പതിപ്പ് 150 bhp പവറാണ് വാഗ്‌ദാനം ചെയ്യുക. ഈ ടിഎസ്ഐ പെട്രോൾ മോഡലുകൾക്ക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനും സമ്മാനിക്കും.

പ്രതീക്ഷകൾ ഏറെ; Taigun എസ്‌യുവി സെപ്റ്റംബർ 23-ന് അവതരിപ്പിക്കും; വില പ്രഖ്യാപനവും അന്നേ ദിവസം

Volksvagen Taigun മോഡലിന് 4221 മില്ലീമീറ്റർ നീളവും, 1760 മില്ലീമീറ്റർ വീതിയും, 1612 മില്ലീമീറ്റർ ഉയരവും 2651 മില്ലീമീറ്റർ വീൽബേസുമാണ് നൽകിയിരിക്കുന്നത്. Skoda Kushaq എസ്‌യുവിക്ക് സമാനമായി ജർമൻ കാറിനും ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ വീൽബേസാണുള്ളത്. ഇതിനായി കനത്ത പ്രാദേശികവൽക്കരത്തോടെയുള്ള MQB A0 IN പ്ലാറ്റ്ഫോമാണ് സഹായകരമായത്.

Most Read Articles

Malayalam
English summary
Volkswagen will launch the new taigun suv on 2021 september 23 details
Story first published: Wednesday, August 25, 2021, 12:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X