മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

കാര്യമായ ആധുനികത അവകാശപ്പെടാൻ ഇല്ലെങ്കിലും ബി സെഗ്മെന്റ് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ രാജാവാണ് മാരുതി സുസുക്കി ബലേനോ. അടുത്തിടെ എതിരാളികളെല്ലാം പുത്തൻ കാലത്തിലേക്ക് കടന്നപ്പോഴും ബലേനോ മാറ്റമില്ലാതെ തന്നെ മുന്നോട്ടു പോയി.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

എന്നാൽ കിടിലൻ മേയ്ക്കോവറുമായി ഹ്യുണ്ടായി i20, ആൾട്രോസ് മോഡലുകൾ വിപണിയിൽ ഇടംപിടിക്കുകയും ചെയ്‌തു. അതിനാൽ തന്നെ ഈ രൂപത്തിൽ അധിക കാലം പിടിച്ചുനിൽക്കാൻ ബലേനോയ്ക്ക് സാധിക്കില്ല. അതിനാൽ അടുത്ത വർഷം മുഖംമിനുക്കി ചില പരിഷ്ക്കാരങ്ങളുമായി വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. അതിന്റെ അണിയറ പ്രവർത്തനങ്ങളും പരീക്ഷണയോട്ടവും മാരുതി നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

പുതിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം. ഒന്നാമതായി കാറിന് പുതുക്കിയ മുൻവശം ലഭിക്കും. അതിൽ ഒരു പുതിയ ഗ്രിൽ, ഒരു പുതിയ ബമ്പർ, പരിഷ്ക്കരിച്ച ഹെഡ്‌ലാമ്പുകൾ എന്നിവയായിരിക്കും ഇടംപിടിക്കുക. പിൻവശത്തേക്ക് വന്നാൽ പുതിയ ടെയിൽ ലൈറ്റുകളും ഒരു റിയർ ബമ്പറും ഉൾക്കൊള്ളിച്ച് പുതുരൂപം മാരുതി സുസുക്കി സമ്മാനിക്കും.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

അലോയ് വീലുകൾക്ക് വ്യത്യസ്തമായ ഡിസൈൻ ഉണ്ടെങ്കിലും വാഹനത്തിന്റെ വശക്കാഴ്ച്ചയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാകാൻ സാധ്യതയുമില്ല. സ്റ്റൈലിംഗിലെ മാറ്റങ്ങൾ ബലേനോയ്ക്ക് ഒരു പുതിയ ഊർജമായിരിക്കും വിപണിയിൽ നിന്നും നേടികൊടുക്കുക. കൂടാതെ മികച്ച റോഡ് സാന്നിധ്യവും കൈവരിക്കാൻ ഈ പരിഷ്ക്കാരങ്ങൾ പ്രീമിയം ഹാച്ച്ബാക്കിനെ സഹായിക്കും.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

എന്നാൽ വലിപ്പത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. ബലേനോയുടെ 3,995 മില്ലീമീറ്റർ നീളവും 1,745 മില്ലീമീറ്റർ വീതിയും 1,510 മില്ലീമീറ്റർ ഉയരവും, 2,520 മില്ലീമീറ്റർ വീൽബേസും അതേപടി കമ്പനി നിലനിർത്തുകയും ചെയ്യും.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

തലമുറ മാറ്റമല്ലാത്തതിനാൽ തന്നെ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമായിരിക്കും ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുക. കാറിന്റെ ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിൽ എന്തെങ്കിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നിരുന്നാലും നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റീരിയർ ചില പ്രധാന നവീകരണങ്ങൾക്ക് വിധേയമാകും.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

വലിയ ടച്ച്‌സ്‌ക്രീനുള്ള പുതിയ ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന രീതിയിലായിരിക്കും പുതിയ മോഡലിന്റെ ഡാഷ്‌ബോർഡ് മാരുതി പുനർരൂപകൽപ്പന ചെയ്യുക. എസി വെന്റുകളുടെ രൂപകൽപ്പനയും HVAC കൺട്രോൾ പാനലിനൊപ്പം (ഇലുമിനേറ്റഡ് ബട്ടണുകൾക്കൊപ്പം) വ്യത്യസ്തമായി തോന്നിയേക്കാം. സ്റ്റിയറിംഗ് വീൽ ഒരു ഫ്ലാറ്റ്-ബോട്ടം യൂണിറ്റ് ആയിരിക്കാനാണ് സാധ്യത.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

അതോടൊപ്പം തന്നെ സ്റ്റിയറിംഗ്-മൗണ്ടഡ് ബട്ടണുകളും ക്രൂയിസ് കൺട്രോളും മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന് നൽകാമെന്ന് സൂചന നൽകുന്നു. സിൽവർ, ബ്ലാക്ക് ഫിനിഷോടെയുള്ള ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ് തികച്ചും പ്രീമിയം ഫീലായിരിക്കും നൽകുക. ക്യാബിന് ചുറ്റും ധാരാളം ക്രോം ഉൾപ്പെടുത്തലുകൾ ചേർക്കാനും സുസുക്കി പ്രത്യേകം ശ്രദ്ധിക്കും.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

ഇത് മൊത്തത്തിലുള്ള പ്രീമിയം അനുഭവം മെച്ചപ്പെടുത്താനാകും സഹായിക്കുക. ഇതിനു പുറമെ പുതിയ ഫെയ്‌സ്‌ലിറ്റിന്റെ മറ്റ് സവിശേഷതകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇൻസ്ട്രുമെന്റ് കൺസോളിലെ ഒരു ചെറിയ എംഐഡി, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് മുതലായ സവിശേഷതകൾ തുടർന്നും നൽകും.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

എഞ്ചിൻ ഓപ്ഷനിലും ഒരു പുതുമയും കൊണ്ടുവരാൻ മാരുതി സുസുക്കി തയാറാകില്ല. ബലേനോയ്ക്ക് നിലവിൽ 1.2 ലിറ്റർ കെ-സീരീസ് എഞ്ചിനാണ് തുടിപ്പേകുന്നത്. രണ്ട് വ്യത്യസ്‌ത ട്യൂണിംഗിലാണ് ഇവ ഒരുക്കിയിരിക്കുന്നതും. SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള വേരിയന്റ് പരമാവധി 90 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

അതേസമയം ഹൈബ്രിഡ് ഇതര എഞ്ചിൻ 83 bhp പവറിൽ 113 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് മാരുതി അണിയിച്ചൊരുക്കുന്നത്.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് നിരകളിലായി ആകെ ഒമ്പത് വേരിയന്റുകളില്‍ ഇന്ത്യയിൽ എത്തുന്ന ബലേനോയ്ക്ക് നിലവിൽ 5.99 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തുന്നതോടെ വില അൽപം വർധിക്കും.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

നെക്‌സ ബ്ലൂ, മെറ്റാലിക് പ്രീമിയം സിൽവർ, പേൾ ഫീനിക്സ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മെറ്റാലിക് മാഗ്മ ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് മാരുതി സുസുക്കി ബലോനോയിൽ വിപണിയിൽ എത്തുന്നത്.

മുഖംമിനുക്കി Maruti Baleno എത്തുന്നു, എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം

മാത്രമല്ല പുതുക്കിയ പതിപ്പ് എത്തുമ്പോൾ മാരുതി അരീന ഡീലർഷിപ്പിലേക്ക് എത്തിക്കാനുള്ള പദ്ധതികളും കമ്പനി പറഞ്ഞുവെച്ചിട്ടുണ്ട്. നിലവിൽ ബ്രാൻഡിന്റെ പ്രീമിയം നെക്‌സ ഡീലർഷിപ്പിലൂടെ മാത്രമാണ് ബലേനോ വിൽക്കുന്നത്. എന്നാൽ ഈ പുതിയ നീക്കത്തിലൂടെ ബലേനോയെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Most Read Articles

Malayalam
English summary
What to expect from the upcoming new maruti suzuki baleno facelift
Story first published: Friday, October 22, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X