ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ഈ വർഷം ഒക്ടോബറിലാണ് പഞ്ച് മൈക്രോ എസ്‌യുവിയെ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വിപണിയിൽ എത്തുന്നതിനു മുമ്പേ തന്നെ ഹിറ്റായ വാഹനം ഇന്ന് ബജറ്റ് കാർ നിരയിലെ ജനപ്രിയ മോഡുകളിൽ ഒന്നാണ്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

പല കാരണങ്ങളാലും ശ്രദ്ധനേടി മുന്നേറുന്ന ഈ മിനി എസ്‌യുവിക്ക് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമേയുള്ളൂ എന്നതാണ് പല ഉപഭോക്താക്കളും പറയുന്ന ഒരു പോരായ്‌മ. ടാറ്റയുടെ ചെറുകാറുകളിൽ കണ്ടുപരിചിതമായ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ് പഞ്ചിന്റെ ഹൃദയം.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ഈ പെട്രോൾ യൂണിറ്റ് പരമാവധി 86 bhp കരുത്തിൽ 113 Nm toruqe വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌കമാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ 5 സ്പീഡ് മാനുവലോ എഎംടി ഓട്ടോമാറ്റിക്കോ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനും സാധിക്കും.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ഭാവിയിൽ പഞ്ചിന്റെ ഇലക്‌ട്രിക്, സിഎൻജി, ടർബോ പെട്രോൾ വേരിയന്റുകൾ കൂടി എത്തുമെന്ന വാർത്തകളുണ്ടെങ്കിലും എന്നു വിപണിയിൽ അവതരിപ്പിക്കുമെന്ന കൃത്യമായ കണക്കുകളൊന്നും തന്നെ ലഭ്യമല്ല. അടുത്ത കാലത്തായി പെട്രോൾ, ഡീസൽ വിലകൾ വർധിച്ചതോടെ ഇന്ത്യൻ കാർ വിപണിയിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന കാറുകൾ ഏറെ പ്രചാരം നേടിയിട്ടുണ്ട്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

അതിനാൽ തന്നെ ടാറ്റ മോട്ടോർസ് ടിയാഗോ, ടിഗോർ കാറുകളുടെ സിഎൻജി പതിപ്പുകൾ ഉടൻ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുമുണ്ട്. എന്നാൽ അത് യാഥാർഥ്യമാവുന്നതു വരെ ആളുകൾക്ക് ആഫ്റ്റർ മാർക്കറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. പഞ്ച് മൈക്രോ എസ്‌യുവിയെയും അത്തരത്തിൽ ഒരുക്കിയിരിക്കുകയാണ് ഒരു ഉപഭോക്താവ്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ലൊവാറ്റോ സിഎൻജി കിറ്റ് ഘടിപ്പിച്ച ടാറ്റ പഞ്ചിന്റെ വിശദാംശങ്ങളും ചിത്രങ്ങളുമാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. കാറിന്റെ ഉടമയായ അഹിഷ് സെൻഗർ ആണ് ഇൻസ്റ്റാൾ ചെയ്ത സിഎൻജി കിറ്റിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചിരിക്കുന്നത്. ഒമ്പത് കിലോ സിഎൻജി ടാങ്ക് ബൂട്ടിലാണ് സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഒരു സ്പെയർ വീൽ സൂക്ഷിക്കാൻ മതിയായ ഇടം ഇതിൽ ലഭ്യമാണ്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ഒപ്പം കുറച്ച് ലഗേജുകൾക്കും സ്ഥലം കണ്ടെത്താനും സാധിച്ചു. എന്നിരുന്നാലും ബൂട്ടിലെ പരന്ന നിലയുടെ അഭാവം കാര്യങ്ങൾ സങ്കീർണമാക്കുന്നുണ്ട്. പിൻസീറ്റുകൾ മടക്കിവെക്കുന്നത് ഒരാൾ പ്രതീക്ഷിക്കുന്നത്ര പ്രായോഗികമായിരിക്കില്ല.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

അതായത് നിങ്ങൾക്ക് പ്രവർത്തന ചെലവ് കുറയ്ക്കുക എന്നതാണ് പ്രധാന അജണ്ഡയെങ്കിൽ ഈ സിഎൻജി കിറ്റ് മികച്ചതാണ്. കൂടാതെ ഈ സിഎൻജി ഘടിപ്പിച്ച ടാറ്റ പഞ്ച് ഒരു കിലോയ്ക്ക് 29 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. കിറ്റിനെ സംബന്ധിച്ചിടത്തോളം ഇതിനായി ഏകദേശം 62,000 രൂപയാണ് വാഹനത്തിന്റെ ഉടമയ്ക്ക് ചെലവായിരിക്കുന്നത്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

നിങ്ങളുടെ ദൈനംദിന യാത്രകൾ ദൈർഘ്യമേറിയതാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ നഗരങ്ങളിൽ ധാരാളം യാത്രചെയ്യുന്നയാളാണെങ്കിൽ നിങ്ങളുടെ വാഹനത്തിൽ ഒരു സിഎൻജി കിറ്റ് ചേർക്കുന്നത് മികച്ച തെരഞ്ഞെടുപ്പു തന്നെയായിരിക്കും.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

മുകളിൽ സൂചിപ്പിച്ച പോലെ തന്നെ 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 1.5 ലിറ്റർ ടർബോ ഡീസൽ യൂണിറ്റും ഉൾപ്പെടെ കുറച്ച് എഞ്ചിൻ ഓപ്ഷനുകൾ ഭാവിയിൽ ടാറ്റ പഞ്ചിന് ലഭിക്കുമെന്നാണ് ശ്രദ്ധേയം. പഞ്ച് ഡീസൽ അടുത്തിടെ പരീക്ഷണണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ പുതിയ എഞ്ചിൻ ഓപ്ഷനുകൾ 2022-ൽ എപ്പോഴെങ്കിലും അതിന്റെ ശ്രേണിയിലേക്ക് ചേർക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 5.48 ലക്ഷം രൂപ മുതൽ 9.08 ലക്ഷം രപ വരെയാണ്. മാരുതി സ്വിഫ്റ്റ്, മാരുതി വാഗൺആർ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ മിഡ് ലെവൽ ഹാച്ച്ബാക്കുകൾക്കൊപ്പം മാരുതി ഇഗ്നിസും മഹീന്ദ്ര KUV100 NXT മോഡലുമാണ് ഇന്ത്യൻ വിപണിയിൽ പഞ്ചിന്റെ എതിരാളികൾ.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

നിലവിൽ ടാറ്റയുടെ നിരയിൽ നിന്നും നെക്സോണിന് ശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് പഞ്ച് മൈക്രോ എസ്‌യുവി. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് ശേഷം കമ്പനിയുടെ ആൽഫാ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. സുരക്ഷയുടെ കാര്യത്തിൽ 5 സ്റ്റാർ റേറ്റിംഗും എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ബജറ്റ് കാർ നിരയിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്നാണ് ടാറ്റ പഞ്ചിനെ വിശേഷിപ്പിക്കുന്നത്. അതോടൊപ്പം ആധുനിക ഫീച്ചർ സവിശേഷതകളും മിനി എസ്‌യുവിക്ക് സമ്മാനിക്കാനും കമ്പനി മറന്നില്ല. iRA കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയുള്ള മൈക്രോ എസ്‌യുവി ഓപ്ഷണല്‍ ആക്‌സസറി പായ്ക്കേജായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ധന ചെലവ് കുറയ്ക്കാം, സിഎൻജി കിറ്റിലും പഞ്ച് മൈക്രോ എസ്‌യുവി ഹിറ്റ്

ടാറ്റ മോട്ടോർസും തങ്ങളുടെ പാസഞ്ചർ കാർ നിരയിലാകെ വില വർധനവ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിപണിയിലുള്ള തങ്ങളുടെ എല്ലാ മോഡലുകളുടെയും വില 2022 ജമുനരി മുതൽ വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് പുതുവർഷം മുതൽ പഞ്ച് മൈക്രോ എസ്‌യുവിക്കും അധികം മുടക്കേണ്ടി വരുമെന്ന് ചുരുക്കം.

Image Courtesy: Ahish Sengar

Most Read Articles

Malayalam
English summary
You can reduce running cost of tata punch with a lovato cng kit details
Story first published: Tuesday, December 21, 2021, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X