XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൾട്ടി പർപ്പസ് വാഹനമാണ് മാരുതി സുസുക്കി എർട്ടിഗ. ഈ മാസം അവസാനത്തോടെ മുഖം മിനുക്കിയെത്താനും മോഡൽ തയാറെടുത്തു കഴിഞ്ഞു.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

എർട്ടിഗയുടെ പ്രീമിയം വകഭേദമായ XL6 മോഡലിനും ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഒരുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. പുതുക്കിയ എർട്ടിഗയ്ക്കൊപ്പം വിപണിയിൽ എത്താനിരിക്കുന്ന XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ വീഡിയോയും കമ്പനി പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

എംപിവി സെഗ്മെന്റിലെ കിയ കാരെൻസ് പോലുള്ള പുതിയ എതിരാളികൾക്കെതിരെ കട്ടയ്ക്ക് നിൽക്കാൻ XL6-നെ പ്രാപ്‌തമാക്കുകയാണ് മാരുതിയുടെ ലക്ഷ്യം. അതാനായി മികച്ച കഴിവുകളോടെയാകും മുഖംമിനുക്കിയ വാഹനം വിപണിയിലെത്തുക. നിലവിൽ വിപണിയിൽ എത്തി 25 ദിവസത്തിനുള്ളിൽ 50,000 ബുക്കിംഗുകൾ രേഖപ്പെടുത്തി കാരെൻസ് മുന്നേറുന്ന സാഹചര്യത്തിലാണ് മാരുതി സുസുക്കിയുടെ ഈ കരുനീക്കം.

മാരുതി ഇതിനകം തന്നെ പുതുക്കിയ എർട്ടിഗയുടെ ടീസർ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ എംപിവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ബ്രാൻഡ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നെക്‌സ പ്രീമിയം ഡീലർഷിലൂടെ വിൽക്കുന്ന XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസറും കമ്പനി പങ്കുവെച്ചിരിക്കുന്നത്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

11,000 രൂപ ടോക്കൺ തുകയിൽ 2022 XL6 ഫെസ്‌ലിഫ്റ്റിനായുള്ള ബുക്കിംഗും മാരുതി സുസുക്കി നെസ്‌സയിലൂടെ ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ എർട്ടിഗ, XL6 എംപിവികളുടെ ഏറ്റവും വലിയ പരിഷ്ക്കാരം പുതിയ 1.5 ലിറ്റർ K15C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യം ആയിരിക്കും. K15B 1.5 ലിറ്റർ പെട്രോൾ യൂണിറ്റാണ് നിലവിലുള്ള മോഡലുകൾക്ക് കരുത്ത് പകരുന്നത്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ 105 bhp കരുത്തുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിലെ പുതിയ എഞ്ചിൻ 10 bhp കൂടുതൽ പവർ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. പുതിയ എഞ്ചിൻ എംപികളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

എർട്ടിഗ, XL6 ഫെസ്‌ലിഫ്റ്റ് മോഡലുകളുടെ പുതിയ എഞ്ചിന് 5 സ്പീഡ് മാനുവലും പുതിയ 6 സ്പീഡ് ടോർഖ്ക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഉണ്ടാകും. ഈ എഞ്ചിൻ ഓപ്ഷനുകൾ പിന്നീട് വരാനിരിക്കുന്ന പുതുതലമുറ ബ്രെസയിലും അവതരിപ്പിക്കും. 2022 മധ്യത്തോടെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

ശക്തമായ എസ്‌യുവി പോലുള്ള രൂപകൽപ്പനയും വിശാലമായ 6 സീറ്റുള്ള എംപിവിയുടെ സൗകര്യവും തികച്ചും വിവാഹം ചെയ്യുന്ന ഒരു സവിശേഷമായ ഒരു നിർദ്ദേശമാണ് XL6 എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. സ്‌റ്റൈൽ, സുഖസൗകര്യങ്ങൾ, പെർഫോമൻസ്, റിഫൈൻമെന്റ് എന്നിവയുടെ സമ്പൂർണ മിശ്രണം തേടുന്ന ഉപഭോക്താക്കൾക്കുള്ള ഉത്തമ തെരഞ്ഞെടുപ്പായിരിക്കും ഈ മോഡലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

ഏറ്റവും പുതിയ XL6 ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ ബോൾഡ് സ്‌റ്റൈലിംഗ്, നൂതനവും സവിശേഷവുമായ സാങ്കേതിക വിദ്യകളുടെ ആതിഥേയത്വത്തോടൊപ്പം മെച്ചപ്പെടുത്തിയ സുരക്ഷയും വാഗ്‌ദാനം ചെയ്യുമെന്ന ഉറപ്പും ശശാങ്ക് ശ്രീവാസ്തവ നൽകിയിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണികളിൽ വിറ്റാര കോംപാക്‌ട് എസ്‌യുവിയോടെയാണ് പുതിയ K15C എഞ്ചിൻ ആദ്യം അവതരിപ്പിച്ചത്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

ഒരു ഹൈബ്രിഡ് സജ്ജീകരണത്തിന്റെ ഭാഗമായാണ് എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നത്. 33 bhp കരുത്ത് നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായാണ് പുത്തൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. എന്നിരുന്നാലും ഇന്ത്യയിൽ K15C എഞ്ചിൻ ഹൈബ്രിഡ് ഫോർമാറ്റിൽ നൽകില്ല. പകരം, ഇതിന് ഇതിനകം ഇവിടെ ലഭ്യമായ സാധാരണ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ്, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ എന്നീ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

എർട്ടിഗയുടെയും XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെയും ഡിസൈൻ പരിഷ്ക്കാരങ്ങളിൽ പുതുക്കിയ ഫ്രണ്ട് ഗ്രില്ലും റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറും കാണാനാവും. വലിയ അലോയ് വീലുകൾ പോലുള്ള ചില അധിക നവീകരണങ്ങളും ഈ എംപിവി മോഡലുകളിലേക്ക് കമ്പനി കൂട്ടിച്ചേർക്കും. ഈ മാറ്റങ്ങളെല്ലാം എംപിവിക്ക് കൂടുതൽ ആധിപത്യമുള്ള റോഡ് സാന്നിധ്യം ഉറപ്പാക്കും. ഇന്തോനേഷ്യൻ വിപണിയിലെ പുതിയ സുസുക്കി XL7-ൽ സമാനമായ ശൈലി ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

വാഹനത്തിലേക്ക് ചില പുതിയ കളർ ഓപ്ഷനുകളും മാരുതി സുസുക്കി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അകത്ത് എർട്ടിഗ, XL6 ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് പുതുപുത്തൻ ഡാഷ്‌ബോർഡായിരിക്കും കമ്പനി സമ്മാനിക്കുക എന്നതും കാഴ്ച്ചയിൽ ശ്രദ്ധനേടും. അപ്ഹോൾസ്റ്ററിയും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഡാഷിലെ വുഡൻ ഫിനിഷ്, ക്രോം ആക്‌സന്റുകൾ, ഫ്ലാറ്റ് ബോട്ടം ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

എംപിവികൾക്ക് വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയിലും പാക്ക് ചെയ്യാം. സുസുക്കി കണക്ട് പ്ലാറ്റ്‌ഫോം വഴി ചില പുതിയ കണക്റ്റിവിറ്റി ഫീച്ചറുകൾ മാരുതി സുസുക്കി നൽകാൻ സാധ്യതയുണ്ട്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

എർട്ടിഗയും XL6 ഫെസ്‌ലിഫ്റ്റ് പതിപ്പിലൂടെ മാരുതിക്ക് മെച്ചപ്പെടാൻ കഴിയുന്ന മറ്റൊരു മേഖലയാണ് സുരക്ഷായുടേത്. ഇതിന്റെ ഭാഗമായി 6 എയർബാഗുകൾ മോഡലുകളിൽ അവതരിപ്പിച്ചേക്കാം. ഇത് പ്രധാന എതിരാളിയായ കാരെൻസിലും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന ഒന്നാണ്.

XL6 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്, ബുക്കിംഗും ആരംഭിച്ച് Maruti Suzuki

ഇബിഡി ഉള്ള എബിഎസ്, എഞ്ചിൻ ഇമ്മൊബിലൈസർ, ഹിൽ ഹോൾഡുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്സ് പാർക്കിംഗ് ക്യാമറയും സെൻസറുകളും, ഹൈ സ്പീഡ് അലർട്ട് സിസ്റ്റം എന്നിവയും മറ്റ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും. ഈ പരിഷ്ക്കാരങ്ങളുടെ ഭാഗമായി എർട്ടിഗയും XL6 ഫെസ്‌ലിഫ്റ്റുകളുടെ വിലയിൽ നേരിയ വർധനവുണ്ടാവും.

More from DriveSpark

Article Published On: Monday, April 11, 2022, 13:51 [IST]
English summary
2022 maruti suzuki xl6 facelift model teased ahead of launch bookings open
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X