7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

മുഖംമിനുക്കി ബലേനോ വിപണിയിൽ എത്തിയതിനു പിന്നാലെ റീബാഡ്‌ജ് പതിപ്പായ ടൊയോട്ട ഗ്ലാൻസയും ഇതേപാത പിന്തുടർന്ന് വിൽപ്പനയ്ക്ക് സജ്ജമായി കഴിഞ്ഞു. പുതിയ മാറ്റങ്ങളോടെ പ്രീമിയം ഹാച്ച്ബാക്ക് മാർച്ച് 15-ന് അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

അതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ പുത്തൻ ഗ്ലാൻസയ്ക്കായുള്ള അനൗദ്യോഗിക ബുക്കിംഗുകളും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. 2022 ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ് ഏഴ് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും വാഗ്‌ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

E, G, S, കൂടാതെ ടോപ്പ് എൻഡ് V, E, S എന്നിങ്ങനെ നാല് വകഭേദങ്ങളിൽ 2022 ടൊയോട്ട ഗ്ലാൻസ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാൻ സാധിക്കും. അവസാനത്തെ മൂന്നു വേരിയന്റുകൾ പുതിയ കൂട്ടിച്ചേർക്കലാണെന്നും കമ്പനി പറയുന്നു. ഈ വേരിയന്റുകൾ ബലേനോയുടെ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ പതിപ്പുകൾക്ക് തുല്യമാണെന്നാണ് അനുമാനം.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

ബേസ് E മോഡലിൽ ഒഴികെ എല്ലാ വേരിയന്റുകളും ബലേനോയെ പോലെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും വാഗ്ദാനം ചെയ്യും. കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ, ഗെയിമിംഗ് ഗ്രേ, സ്പോർട്ടിംഗ് റെഡ്, ഇൻസ്റ്റാ ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാവും ടൊയോട്ട ഗ്ലാൻസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിരത്തിലെത്തുക.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

ബലേനോയ്‌ക്കൊപ്പം മാരുതി വാഗ്ദാനം ചെയ്യുന്നതു പോലെയായിരിക്കണം ഇത്. പുതിയ ലക്‌സ് ബീജ് ഷേഡ് ബലേനോയ്ക്ക് മാത്രമായിരിക്കും ലഭിക്കുക. ഫീച്ചറുകളിലേക്ക്. വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അലക്‌സാ സപ്പോർട്ടോടുകൂടിയ അർക്കാമിസ് ട്യൂൺ ചെയ്‌ത സൗണ്ട് സിസ്റ്റം (ടെലിമാറ്റിക്‌സ് മാത്രം), 360-ഡിഗ്രി ക്യാമറ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ എല്ലാ പുതിയ കൂട്ടിച്ചേർക്കലുകളും ഗ്ലാൻസയ്ക്ക് ബലേനോയിൽ നിന്ന് ലഭിക്കും.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നീ സംവിധാനങ്ങളും വരാനിരിക്കുന്ന ഗ്ലാൻസയുടെ ഭാഗമാവും. ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പഴയ ഗ്ലാൻസയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയത് കൂടുതൽ ഷാർപ്പ് ഡിസൈനും പരിഷ്ക്കരിച്ച ബോഡി പാനലുകളുമായാണ് വരുന്നത്.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

പരിഷ്ക്കരിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും. പുതുക്കിയ ഫ്രണ്ട് ബമ്പറിന് സി ആകൃതിയിലുള്ള ക്രോം ഫോഗ് ലാമ്പ് ഹൗസിംഗും വിശാലമായ എയർ ഇൻടേക്കിൽ ഷഡ്ഭുജാകൃതിയിലുള്ള ഗ്രിൽ മെഷും ഉണ്ട്.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ബലേനോയ്ക്ക് സമാനമായ മസ്‌കുലർ ബോണറ്റ്, ട്വീക്ക് ചെയ്‌ത ടെയിൽഗേറ്റിലേക്ക് നീളുന്ന റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, റീസ്റ്റൈൽ ചെയ്‌ത പിൻ ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്‌ത 16 ഇഞ്ച് അലോയ് വീലുകൾ (ബലേനോയിൽ നിന്ന് അൽപ്പം വ്യത്യസ്തം), വീതിയിൽ പ്രവർത്തിക്കുന്ന കട്ടിയുള്ള ക്രോം ട്രിം, ഗ്ലാൻസ ബാഡ്ജിംഗ്, ക്രോം ചെയ്ത വിൻഡോ ലൈൻ എന്നിവയാണ് മോഡലിലെ മറ്റ് ഹൈലൈറ്റുകൾ.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

പുതിയ ബലേനോയിലെ സിൽവർ ട്രിമ്മിൽ നിന്ന് വ്യത്യസ്തമായി ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് പിയാനോ ബ്ലാക്ക് ഫിനിഷുള്ള ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് തീമായിരിക്കും 2022 ടൊയോട്ട ഗ്ലാൻസയുടെ ഇന്റീരിയറിൽ കാണാനാവുക. മുകളിലെ ഡാഷിന് ബ്ലാക്ക് ഫിനിഷും താഴത്തെ ഭാഗത്തിന് ബീജ് ഫിനിഷുമുണ്ട്. സ്റ്റിയറിംഗ് വീൽ, എസി വെന്റുകൾ, ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ മാരുതി ബലേനോയ്ക്ക് സമാനമാണ്.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പ്രീമിയം ഹാച്ച്ബാക്കിന്റെ ഭാഗമാവും.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

ബലേനോയ്ക്ക് മുകളിൽ പുതിയ ഗ്ലാൻസയെ ടൊയോട്ട നിലനിർത്താൻ സാധ്യതയുണ്ട്. ബലേനോയിൽ കാണുന്നതിനേക്കാൾ മികച്ച വാറണ്ടി കവറേജ് ടൊയോട്ട ഇതിന് നൽകും. മാത്രമല്ല മാരുതിയുടെ നിലവിലെ മോഡലിനേക്കാൾ വിലയും അൽപം കൂടുതലായിരിക്കും. ഏകദേശം 7.49 9.45 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കും വില നിശ്ചയിക്കുക.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

89 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ തന്നെയായിരിക്കും 2022 ടൊയോട്ട ഗ്ലാൻസ വിപണിയിലേക്ക് എത്തുക. , 5 സ്പീഡ് മാനുവൽ, ഓപ്ഷണൽ എഎംടി ഗിയർബോക്‌സ് എന്നിവയുമായാകും ഈ പെട്രോൾ എഞ്ചിൻ ജോടിയാക്കുക.

7 വേരിയന്റും 5 കളർ ഓപ്ഷനുകളും, പുത്തൻ Toyota Glanza പ്രീമിയം ഹാച്ച്ബാക്കിലെ മാറ്റങ്ങൾ അറിയാം

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോ പരിഷ്കരിച്ച CVT ഓപ്ഷനോ ഇത്തവണ ഗ്ലാൻസയിലും ഉണ്ടാകില്ല. ഇന്ധന സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിന് ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യ വാഹനത്തിൽ ഉണ്ടായിരിക്കും. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ് എന്നിവയ്‌ക്കൊപ്പം പുതിയ ഗ്ലാൻസ മാറ്റുരയ്ക്കും.

More from DriveSpark

Article Published On: Monday, March 7, 2022, 10:40 [IST]
English summary
2022 toyota glanza facelift model to offer in 7 new variants and 5 colour options
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X