എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

എസ്‌യുവികളെക്കുറിച്ചുള്ള ചിന്തയിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇതുവരെ വിറ്റാര ബ്രെസയിലൂടെ മാത്രം നിറഞ്ഞുനിന്ന മാരുതി ഇപ്പോൾ ഗ്രാൻഡ് വിറ്റാരയിലൂടെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ മറ്റ് തലങ്ങൾ തേടുകയാണ്.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

വിപണിയിലെ ട്രെൻഡുകൾ നോക്കുമ്പോൾ എസ്‌യുവികളാണ് നിലവിൽ ഡിമാൻഡിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ളത്. പ്രത്യേകിച്ച് മിഡ്-സൈസ് വിഭാഗം. ഇവിടെ ക്രോസ്ഓവർ ശൈലിയുള്ള എസ്-ക്രോസുമായി ഇത്രയും കാലം പയറ്റിയിരുന്നിടത്തേക്കാണ് ഗ്രാൻഡ് വിറ്റാരയുമായുള്ള മാരുതി സുസുക്കിയുടെ വരവ്.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ ബജറ്റ് ഉൽപ്പന്നങ്ങൾ നിലവിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ നിരയിൽ എസ്‌യുവിയായ ടാറ്റ നെക്‌സോണാണ് ഇപ്പോഴത്തെ താരം. ഹാച്ച്ബാക്കുകളുടെ വിപണിയിടിയുന്ന സാഹചര്യത്തിൽ നെക്സോൺ, ക്രെറ്റ പോലുള്ള മോഡലുകളുടെ വിൽപ്പന പതിൻമടങ്ങ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഗ്രാൻഡ് വിറ്റാര പോലുള്ള ഒരു മോഡലുമായി കടന്നുവരുന്നത് തീർത്തും അർഥവത്തായ കാര്യമാണ്.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി എസ്‌യുവികളുടെ ഈ തരംഗത്തെ പരമാവധി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതാണ് കമ്പനിയുടെ ഭാവി പദ്ധതികൾ. അതിനാൽ ബ്രെസയും ഗ്രാൻഡ് വിറ്റാരയും വരാനിരിക്കുന്ന ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡർ ജിംനിയുമെല്ലാം ഇനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിരയുടെ തലപ്പത്ത് എത്തുമെന്ന് ഉറപ്പാണ്.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന സി-സെഗ്‌മെന്റ് എസ്‌യുവികളിലേക്ക് വരുമ്പോൾ മാരുതി സുസുക്കി അടുത്തിടെ നിർത്തലാക്കിയ എസ്-ക്രോസുമായാണ് ഇത്രയും കാലം ഭാഗ്യപരീക്ഷണം നടത്തിയത്. യഥാർഥ എസ്‍‌യുവി സ്വഭാവവും രൂപവുമുള്ള സിംഹക്കുട്ടികൾക്കിടയിൽ പെട്ടുപോയൊരു പേടമാനായാണ് എസ്-ക്രോസിനെ പലരും കണ്ടത്. ഒരു ക്രോസ്ഓവർ സ്റ്റൈൽ മോഡലുമായി ഒന്നും ചെയ്യാനാവില്ലെന്ന് മനസിലാക്കിയെടുക്കാൻ കമ്പനിക്ക് കുറച്ചുകാലങ്ങൾ വേണ്ടിവന്നുവെന്ന് മാത്രം.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

എസ്-ക്രോസിന് 2017-ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകി ഒന്നുകൂടി പരീക്ഷണത്തിന് കച്ചകെട്ടാൻ മാരുതി സുസുക്കി തീരുമാനിച്ചു. ബിഎംഡബ്ല്യു പ്രചോദിതമായ ഗ്രിൽ ഉൾപ്പടെയുള്ള ആകർഷകമായ കാര്യങ്ങൾ അവതരിപ്പിച്ചുവെങ്കിലും യഥാർഥ എസ്‌യുവികളുടെ ഒരു ഭാവവും ഇല്ലാതിരുന്നത് വീണ്ടും തിരിച്ചടിയാവുകയായിരുന്നു.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

ബിഎസ്-VI പരിഷ്ക്കാരത്തിനു ശേഷം ഇതിന് ഒരു പെട്രോൾ ഓപ്ഷൻ മാത്രമേ ലഭിച്ചുള്ളൂ. അതാണ് 1.5 ലിറ്റർ K15B യൂണിറ്റായി എസ്-ക്രോസിന് പകരക്കാരനായ ഗ്രാൻഡ് വിറ്റാരയിലും കാണാനാവുന്നത്. എസ്-ക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാൻഡ് വിറ്റാര എല്ലാ വശങ്ങളിലും മികച്ചതാണ്. രണ്ട് എസ്‌യുവികൾക്കും കരുത്തേകുന്നത് ഒരേ പെട്രോൾ എഞ്ചിനാണെന്നതും കൗതുകകരമാണ്.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

ഏകദേശം 102 bhp കരുത്തിൽ 139 Nm torque ഉത്പാദിപ്പിക്കാനാവുന്ന 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ഈ 1.5 ലിറ്റർ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് എസ്-ക്രോസിന് ലഭിക്കാത്ത ഓട്ടോ, സ്നോ, സ്‌പോർട്, ലോക്ക് മോഡുകളോട് കൂടിയ ALLGRIP AWD സിസ്റ്റം ലഭിക്കുന്നുണ്ട് എന്നതാണ് കൗതുകകരമായ കാര്യം.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

ടൊയോട്ടയിൽ നിന്നുള്ള പുതിയ ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനാണ് ഗ്രാൻഡ് വിറ്റാരയുടെ മറ്റൊരു ട്രംപ് കാർഡ്. കൂടാതെ 5500 rpm-ൽ 91 bhp പവറും 3800-4800 rpm-ൽ 122 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള 1490 സിസി 3-സിലിണ്ടർ പെട്രോൾ എഞ്ചിനും വരാനിരിക്കുന്ന ഗ്രാൻഡ് വിറ്റാരയിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

79 bhp, 141 Nm torque ശേഷിയുള്ള സിൻക്രണസ് എസി മോട്ടോറുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. സംയോജിതമായി ഈ പവർട്രെയിനിന് 114 bhp നൽകാൻ കഴിയും. ഈ എഞ്ചിന് 28 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന e-CVT ഗിയർബോക്‌സ് മാത്രമേ ലഭിക്കൂവെന്നതും പ്രത്യേകം ഓർമിക്കാം.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

ഗ്രാൻഡ് വിറ്റാരയ്ക്ക് എസ്-ക്രോസിനേക്കാൾ 45 മില്ലീമീറ്റർ നീളവും 10 മില്ലീമീറ്റർ വീതിയും 50 മില്ലീമീറ്റർ അധിക ഉയരവുമുണ്ട്. അതിനാൽ എഞ്ചിന്റെയും വലിപ്പത്തിന്റെയും കാര്യത്തിൽ ഗ്രാൻഡ് വിറ്റാര എസ്-ക്രോസിനേക്കാൾ കേമനാണെന്ന് പറയാം. ഇനി മറ്റ് ഫീച്ചർ നിരകളിലേക്ക് നോക്കിയാലും മിഡ്-സൈസ് എസ്‌യുവിയുടെ കേമത്തം അറിയാൻ കഴിയും.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, HUD, 360-ഡിഗ്രി ക്യാമറ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9" ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഗ്രാൻഡ് വിറ്റാര വരുന്നത്. ഡ്രൈവർ സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 18 ഇഞ്ച് അലോയ് വീലുകൾ, വയർലെസ് ചാർജർ എന്നിവയും മറ്റു സവിശേഷതകളും വാഹനത്തിന്റെ പ്രത്യേകതകളാണ്.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

ഈ ഫീച്ചറുകളും മറ്റു ചിലതും എസ്-ക്രോസിൽ നിലവിലില്ലെന്നതാണ് മാരുതിയുടെ വിജയം. എന്നാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് ഇല്ലാത്ത ഒരു കാര്യം എസ്-ക്രോസിനുണ്ടായിരുന്നു. ഗ്രാൻഡ് വിറ്റാര മാത്രമല്ല 20 രൂപയിൽ താഴെയുള്ള മറ്റേത് കാറിനുമില്ലാത്ത സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക് സവിശേഷതയാണ് മാരുതിയുടെ പഴയ പ്രതാപിയിൽ കമ്പനി ഉപയോഗിച്ചിരുന്നത്.

എസ്-ക്രോസിന്റെ പിൻഗാമിയായി ഗ്രാൻഡ് വിറ്റാര, അത്രയ്ക്കുണ്ടോ കേമത്തം?

ഈ ഒരൊറ്റ കാര്യം മാറ്റിനിർത്തിയാൽ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ എസ്-ക്രോസിനേക്കാൾ മികച്ച ഓപ്ഷനായിരിക്കും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നതിൽ ആർക്കും ഒരു സംശയവും വേണ്ട. മുടക്കുന്ന വിലയ്ക്കൊത്ത മൂല്യം നൽകാനും പുതുപുത്തൻ വാഹനത്തിനാവും.

Article Published On: Monday, July 25, 2022, 16:34 [IST]
English summary
A worthy successor of s cross new maruti suzuki grand vitara suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X