പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

പണ്ട് വാഹനങ്ങളിൽ സാധാരണയായി കണ്ടുവരുന്നത് അനലോഗ് ക്ലസ്റ്ററുകളായിരുന്നു. അക്കാലത്ത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾ ഉയർന്ന നിലവാരമുള്ള കാറുകളിൽ മാത്രമാണ് നാം കണ്ടുവന്നിരുന്നത്. എന്നാൽ ഡിജിറ്റൽ യുഗം വന്നതോടെ കാര്യങ്ങളെല്ലാം മാറി.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

ആധുനിക കാലത്തെ ബജറ്റ് കാറുകളുടെ ഭാഗമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾ മാറികഴിഞ്ഞു. മുമ്പെങ്ങുമില്ലാത്തവിധം ആഡംബര പൂർണമായ അനുഭവമാണ് ഇവ നൽകുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളുള്ള 12 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള കുറച്ചു കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

റെനോ ക്വിഡ്

ചെറുകാർ സെഗ്മെന്റിൽ വിപ്ലവം തീർത്ത മോഡലാണ് റെനോ ക്വിഡ്. ആധുനിക ഇന്റീരിയർ ആകട്ടെ, അല്ലെങ്കിൽ അസാധാരണമായ രൂപഭാവം ആകട്ടെ എല്ലാംകൊണ്ടും എൻട്രി ലെവൽ സെഗ്മെന്റിൽ തന്റേതായ വ്യക്തി പ്രഭാവം നേടിയെടുത്തവനാണ് ഈ ഇത്തിരി കുഞ്ഞൻ.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

ഈ സെഗ്മെന്റിൽ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച മോഡലും റെനോ ക്വിഡാണ്. സ്‌പോർട്ടി ഗ്രാഫിക്‌സും എൽഇഡി ലൈറ്റിംഗും ഒപ്പം ഷിഫ്റ്റ് ഇൻഡിക്കേറ്ററുകളുള്ള ഡിജി-ടാക്കോമീറ്ററും സഹിതം വരുന്ന ഈ യൂണിറ്റ് മനസിനെ ത്രസിപ്പിക്കുന്ന ഒന്നാണ്. 4.50 മുതൽ 5.83 ലക്ഷം വരെയാണ് ക്വിഡിന്റെ വില.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

മാരുതി സുസുക്കി എസ്-പ്രെസോ

മൈക്രോ എസ്‌യുവി രൂപംകൊണ്ട് ഏറെ ശ്രദ്ധനേടിയ മോഡലാണ് മാരുതി സുസുക്കി എസ്-പ്രെസോ. ഡാർഷ്ബോർഡിന്റെ കേന്ദ്രീകൃതമായി സ്ഥാപിച്ചിരിക്കുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് എസ്-പ്രെസോയുടെ അകത്തളത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

എസ്-പ്രെസോയിലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അടിസ്ഥാനപരമാണെങ്കിലും സ്പീഡ്, ഗിയർ ഷിഫ്റ്റ്, റേഞ്ച്, ഫ്യുവൽ, ടാക്കോമീറ്റർ, ഓഡോമീറ്റർ തുടങ്ങിയ സുപ്രധാന കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു സ്‌ക്രീനാണിത്. 4.00 ലക്ഷം മുതൽ 5.64 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

ടാറ്റ ടിയാഗോ/ടിഗോർ

ഈ സെഗ്മെന്റിൽ ടാറ്റ ടിയാഗോയെയും ടിഗോറിനെയും പരിചയപ്പെടുത്താനാവാതെ പോവാനാവില്ല. രണ്ട് കാറുകളിലെയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളിൽ ഫ്യുവൽ, ടാക്കോമീറ്റർ, ടെംപ്രേച്ചർ എന്നിവയ്ക്കായുള്ള ബാർ അധിഷ്‌ഠിത ഡിജിറ്റൽ മീറ്റർ സവിശേഷതയാണ് എടുത്തു പറയേണ്ട കാര്യം.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, സമയം, ഓഡോ തുടങ്ങിയ സുപ്രധാന വിവരങ്ങൾ കാണിക്കുന്ന ഒരു ഡിജിറ്റൽ TFT ഡിസ്‌പ്ലേയെ മീറ്ററുകൾക്ക് ചുറ്റുമായി രൂപപ്പെടുത്തിയിരിക്കുകയാണ് ടാറ്റ ചെയ്‌തിരിക്കുന്നത്. ടിയാഗോയുടെ വില 5.38 ലക്ഷം മുതൽ 7.80 ലക്ഷം രൂപവരെയാകുമ്പോൾ ടിഗോർ വിൽക്കുന്നത് 5.98 - 8.57 ലക്ഷം രൂപ ശ്രേണിയിലാണ്.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

റെനോ കൈഗർ

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി വരുന്ന മറ്റൊരു മികച്ച വാഹനമാണ് റെനോയിൽ നിന്നുള്ള മനോഹരമായ ഈ കോംപാക്‌ട് എസ്‌യുവി.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

5.84 മുതൽ 10.40 ലക്ഷം രൂപ വരെ വിലയുള്ള കൈഗറിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 7 ഇഞ്ച് കളർ ഡിസ്‌പ്ലേയാണ് ലഭിക്കുന്നതെങ്കിൽ വാഹനത്തിന്റെ മറ്റ് വേരിയന്റുകൾക്ക് ക്വിഡിന്റേതു പോലെയുള്ള യൂണിറ്റാണ് ലഭിക്കുന്നത്.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

റെനോ ട്രൈബർ

ക്വിഡ്, കൈഗർ പോലെ തന്നെ റെനോ ട്രൈബറിനും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ലഭിക്കുന്നത്. ക്വിഡ് വാഗ്ദാനം ചെയ്യുന്ന യൂണിറ്റിന് സമാനമായ ഗ്രാഫിക്‌സും കാര്യങ്ങളുമാണ് കമ്പനി കോംപാക്ട് എംപിവിയിലും ഉപയോഗിച്ചിരിക്കുന്നത്.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

ട്രൈബറിന്റെ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തിന്റെ മൊത്തത്തിലുള്ള അനുഭവവുമായി നന്നായി പൊരുത്തപ്പെടുന്നുണ്ടെന്നു വേണം പറയാൻ. 5.76 മുതൽ 8.32 ലക്ഷം രൂപ വരെയാണ് ട്രൈബർ എംപിവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

നിസാൻ മാഗ്നൈറ്റ്

നിസാന് ഇന്ത്യയിൽ പുതുജീവനേകിയ മോഡലാണ് സബ-4 മീറ്റർ എസ്‌യുവിയായ മാഗ്നൈറ്റ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മോഡലിന്റെ അകത്തളത്തിലെ ആകർഷകമായ കാര്യം. എന്നിരുന്നാലും കൈഗറിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ മികച്ച യൂണിറ്റാണിത്.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

മാഗ്നൈറ്റിന്റെ XV വേരിയന്റ് മുതൽ 7 ഇഞ്ച് കളർ സ്‌ക്രീൻ ലഭ്യമാവും. മറ്റ് വേരിയന്റുകളിൽ 3.5 ഇഞ്ച് MID (മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ) ഉള്ള എൽഇഡി ഡിജിറ്റൽ യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. 5.85 മുതൽ 10.16 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റിന്റെ എക്സ്ഷോറൂം വില.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

ഹ്യുണ്ടായി i20, i20 N ലൈൻ

മൂന്നാംതലമുറ ഹ്യുണ്ടായി i20 എല്ലാ കാര്യത്തിലും ഏറെ മികച്ചൊരു കാറാണ്. ഇൻസ്ട്രു ജിന്റെ ഒരു ചെറിയ ഘടകം മാത്രമാണെന്ന് പറയാം. സ്‌പോർട്ടി ലുക്കിംഗ് ബ്ലൂ സ്പീഡോമീറ്ററും ടാക്കോമീറ്ററും ഉള്ള ക്ലസ്റ്റർ പൂർണമായും ഡിജിറ്റലാണ്.

പോക്കറ്റിന് ഇണങ്ങിയ വിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്ന ബജറ്റ് കാറുകൾ

ഡിജിറ്റൽ TFT ഡിസ്പ്ലേയാണ് i20 പ്രീമിയം ഹാച്ചിന് ലഭിക്കുന്ന കാര്യം. അത് ധാരാളം വിവരങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. വില അനുസരിച്ച് ഹ്യുണ്ടായി i20 6.98 മുതൽ 11.48 ലക്ഷം രൂപ വരെയാണ് വിൽപ്പനയ്‌ക്കെത്തുന്നത്. അതേസമയം സ്‌പോർട്ടിയർ എൻ-ലൈനിന്റെ വില 9.91 ലക്ഷത്തിനും 11.97 ലക്ഷം രൂപയ്ക്കുമിടയിലാണ്.

More from DriveSpark

Article Published On: Wednesday, May 4, 2022, 11:48 [IST]
English summary
Affordable cars with a digital instrument cluster in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X