ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് നെക്‌സോൺ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് നെക്‌സോൺ ഇവി. ഈ രണ്ടു കാര്യങ്ങൾ മാത്രം മതിയല്ലോ കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റിയുടെ സ്വീകാര്യത മനസിലാക്കാൻ.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

തങ്ങളുടെ കാറുകൾക്ക് പതിവായി ഡിസൈൻ പരിഷ്ക്കാരങ്ങൾ നൽകുന്നതിൽ വിജയം കണ്ടിട്ടുള്ളവരാണ് ടാറ്റ മോട്ടോർസ്. എന്നാൽ മെക്കാനിക്കൽ നവീകരണങ്ങൾ താരതമ്യേന അപൂർവമാണ്.എന്നാൽ ഇതിനൊരു മാറ്റം കൊണ്ടുവരികയാണ് പുതിയ നെക്സോൺ ഇവി മാക്‌സിലൂടെ.

11-ാം തീയതി നെക്സോൺ ഇവി മാക്‌സ് എന്ന പേരിൽ ഇലക്‌ട്രിക് എസ്‌യുവിയുടെ പുതിയ വേരിയന്റ് ടാറ്റ മോട്ടോർസ് അവതരിപ്പിക്കുകയാണ്. 127 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 30 kWh ബാറ്ററി പായ്ക്കിലാണ് നിലവിലുള്ള നെക്സോൺ ഇവി വരുന്നത്. ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

യഥാർഥ റോഡ് ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ 200 മുതൽ 250 കിലോമീറ്റർ വരെയാണ്. ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി ടാറ്റ മോട്ടോർസ് നെക്സോൺ ഇവി മാക്‌സിന്റെ പുതിയ ടീസർ വീഡിയോകൾ പുറത്തുവിട്ടികൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

പുതിയ മാക്‌സ് വേരിയന്റിനൊപ്പം ടാറ്റ നെക്‌സോൺ ഇവിക്ക് 40 kWh ബാറ്ററി പായ്ക്കായിരിക്കും കമ്പനി സമ്മാനിക്കുക. അതോടൊപ്പം 136 bhp കരുത്ത് പകരുന്ന കൂടുതൽ ശക്തമായ മോട്ടോറും ഇടംപിടിക്കുന്നതോടെ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവി കൂടുതൽ മികവ് നേടുകയാണ്. ഒറ്റ ചാർജിൽ നിന്ന് 400 കിലോമീറ്റർ റേഞ്ച് ഇവ ഒരുമിച്ച് നൽകാനാണ് സാധ്യത.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

ഏറ്റവും പുതിയ ടീസർ വീഡിയോയിൽ ടാറ്റ മോട്ടോർസ് സ്ഥിരീകരിക്കുന്നത് നെക്‌സോൺ ഇവി മാക്‌സിന് പൂർണ ചാർജിൽ മുംബൈയിൽ നിന്ന് പൂനെയിലേക്കും അവിടുന്ന് തിരിച്ചും ഒരു യാത്ര ചെയ്യാൻ കഴിയുമെന്നാണ്. ഇതെല്ലാം എല്ലാം ഒറ്റ ചാർജിൽ നേടുമ്പോൾ ഇലക്‌ട്രിക് കാർ വിപണിയിൽ കൂടുതൽ കരുത്ത് നേടാൻ കമ്പനിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെയും അവിടുന്ന് തിരിച്ചും യാത്ര ചെയ്യാൻ മതിയാവുന്നത്ര റേഞ്ചാണ് വാഹനം നൽകുക. ഡൽഹിയിൽ നിന്ന് കുരുക്ഷേത്രയിലേക്കും ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്കും ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരിയിലേക്കും ഗാന്ധിനഗറിൽ നിന്ന് വഡോദരയിലേക്കും റാഞ്ചിയിൽ നിന്ന് ധൻബാദിലേക്കും മടക്കയാത്രയ്ക്കും പുതിയ നെക്സോൺ ഇവി മാക്‌സ് പ്രാപ്‌തമാണെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

ഇനി ഡിസൈനിലും രൂപഘടനയിലേക്കും നോക്കിയാൽ നെക്സോണിന്റെ അടിസ്ഥാന രൂപഘടന അതേപടി സംരക്ഷിക്കപ്പെടും. എന്നാൽ മാക്‌സിന് ചില സ്റ്റൈലിംഗ് മാറ്റങ്ങൾ ലഭിക്കുമെന്നത് ശ്രദ്ധേയമാകും. സ്റ്റാൻഡേർഡ് നെക്സോൺ ഇലക്‌ട്രിക്കിൽ നിന്ന് വ്യത്യസ്തമാക്കാൻ ഇതിന് ഒരു പുതിയ ബാഡ്ജും ലഭിക്കും. ഇത് നെക്‌സോൺ ഇവിയിൽ നിന്ന് മുന്നിലും പിന്നിലും ബോഡിക്കു ചുറ്റും ബ്ലൂ ഹൈലൈറ്റുകളും നിലനിർത്തും.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും നെക്‌സോൺ ഇവിക്ക് സമാനമാണ്. നെക്‌സോൺ ഇവി മാക്‌സിന് ഇപ്പോൾ കൂടുതൽ സ്റ്റൈലിഷും ആകർഷകവുമായ 5-സ്‌പോക്ക് അലോയ് വീലുകളാണ് ടാറ്റ ഒരുക്കുക. അധിക ഭാരവും ക്വിക്ക് ആക്‌സിലറേഷനുമായുള്ള പരിഷ്ക്കാരങ്ങളുമുണ്ടാവും. മാത്രമല്ല പിൻഭാഗത്ത് ഡ്രം ബ്രേക്കുകൾ ലഭിക്കുന്ന സാധാരണ നെക്‌സോൺ ഇവിയിൽ നിന്ന് വ്യത്യസ്തമായി പുതിയ മാക്‌സ് വേരിയന്റിന് പിന്നിൽ ഡിസ്‌ക് ബ്രേക്കുകളായിരിക്കും ഇടംപിടിക്കുക.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ മൊത്തത്തിലുള്ള രൂപം അതേപടി തുടരും. നെക്സോൺ ഇവി മാക്‌സിലെ ഇന്റീരിയറിന് പാർക്ക് മോഡ് ഉള്ള ഒരു ഇലുമിനേറ്റഡ് ഗിയർ സെലക്ടർ റോട്ടറി നോബ് ലഭിക്കും. ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതർ അപ്‌ഹോൾസ്റ്ററി, എയർ പ്യൂരിഫയർ, ഇഎസ്‌പി തുടങ്ങിയ പുതിയ ഫീച്ചറുകളും പുതിയ കാറിന് ലഭിച്ചേക്കാം.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ റീജനറേറ്റീവ് ബ്രേക്കിംഗ് അഡ്‌ജസ്റ്റ് ചെയ്യാവുന്നതായിരിക്കും എന്നതാണ് അടുത്ത വലിയ പ്രത്യേകത. പുതിയ വലിയ ബാറ്ററിയിൽ നിന്ന് കൂടുതൽ റേഞ്ച് വേർതിരിച്ചെടുക്കാൻ ഇത് സഹായിക്കും. നിലവിലെ മോഡലിന് ബാറ്ററികളിലേക്ക് ഗതികോർജ്ജം വീണ്ടെടുക്കാൻ നേരിയ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം മാത്രമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

എന്നിരുന്നാലും ഈ സിസ്റ്റം നെക്സോൺ ഇവിയിൽ ക്രമീകരിക്കാവുന്നതല്ല. റീജനറേറ്റീവ് ബ്രേക്കിംഗ് ക്രമീകരിക്കാൻ പുതിയ മോഡലിന് പാഡിൽ ഷിഫ്റ്ററുകളും ലഭിച്ചേക്കാം.വലിയ ബാറ്ററി ചാർജ് ചെയ്യാൻ മെച്ചപ്പെട്ട ചാർജിംഗ് സംവിധാനവും ഇലക്‌ട്രിക് എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചേക്കാം. ഏകദേശം 10 മണിക്കൂറിനുള്ളിൽ ബാറ്ററി 100 ശതമാനം ചാർജ് ചെയ്യാൻ കഴിയുന്ന 3.3 kW എസി ചാർജറുമായാണ് നെക്സോൺ ഇവി നിലവിൽ ലഭ്യമാവുന്നത്.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ, അവിടുന്ന് തിരിച്ചും! റേഞ്ചിന്റെ കാര്യത്തിൽ മിടുക്കനായി പുതിയ Nexon EV Max

വലിയ ബാറ്ററി ചാർജ് ചെയ്യാൻ 6.6 kW എസി ചാർജിംഗ് യൂണിറ്റ് മാക്സിന് ലഭിക്കും. മെയ് 11-ന് ലോഞ്ച് ചെയ്യുമ്പോൾ നെക്‌സോൺ ഇവി മാക്‌സിന് നിലവിലെ മോഡലിന് മുകളിലായിരിക്കും വില. ഏകദേശം 461 കിലോമീറ്റർ റേഞ്ച് നൽകുന്ന എംജി ZS ഇവിയുമായി കിടപിടിക്കാൻ ഏകദേശം 17 ലക്ഷം രൂപയായിരിക്കും മോഡലിന് നിശ്ചയിക്കുകയെന്നാണ് അനുമാനം.

Article Published On: Monday, May 9, 2022, 10:04 [IST]
English summary
Alappuzha to trivandrum and back tata nexon ev max range on single charge details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X