സ്റ്റെല്ലാന്റിസിന്റെ കീഴിലെ ആദ്യ Alfa Romeo, ഏറ്റവും പുതിയ Tonale എസ്‌യുവി വിപണിയിൽ
പുതിയ ഉടമ സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള ഇറ്റാലിയൻ ബ്രാൻഡായ ആൽഫ റോമിയോയുടെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ ടോണാലെ എസ്‌യുവി വിപണിയിൽ എത്തി. സമൂലമായ പരിഷ്ക്കരണങ്ങളോടെയാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ഔഡി Q3, വോൾവോ XC40 എന്നീ വമ്പൻമാരുടെ എതിരാളിയായ പുതിയ എസ്‌യുവി ആൽഫ റോമിയോയ്‌ക്കായി ഈ പുതിയ യുഗത്തിൽ പുറത്തിറക്കുന്ന ആദ്യത്തെ മോഡൽ മാത്രമല്ല, വൈദ്യുതീകരണത്തിലേക്കുള്ള അതിന്റെ ചുവടുവെപ്പ് കൂടിയാണെന്നതും ശ്രദ്ധേയമാകും.

2027 മുതൽ ഇലക്ട്രിക് കാറുകൾ മാത്രം പുറത്തിറക്കുമെന്ന കമ്പനിയുടെ ദൃഢ നിശ്ചയത്തിന് അടിവരയിടുന്നതാണ് ആൽഫ റോമിയോ ടോണാലെ എസ്‌യുവിയുടെ വരവ്. ഈ വർഷം ടോണാലെ അവതരിപ്പിച്ചതിന് ശേഷം 2030 വരെ ബ്രാൻഡ് എല്ലാ വർഷവും ഒരു പുതിയ കാർ പുറത്തിറക്കുമെന്ന് സിഇഒ ജീൻ-ഫിലിപ്പ് ഇംപരാറ്റോ പറഞ്ഞു.

പ്രസിദ്ധമായ ഇറ്റാലിയൻ പർവത പാതയുടെ പേരിലാണ് സ്റ്റെൽവിയോ പോലെ ടോണാലെ എസ്‌യുവിക്കും പേര് നൽകിയിരിക്കുന്നത്, എന്നിരുന്നാലും അതിന്റെ വലിയ എസ്‌യുവി മോഡലുകളേക്കാൾ താഴ്ന്നതാണ്. ബ്രാൻഡിന്റെ പൈതൃകത്തോടുള്ള വ്യത്യസ്തമായ അംഗീകാരങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ യുവ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനാണ് ആൽഫ ടോണാലെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

8C Competizione മോഡലിൽ കാണുന്നത് പോലെ പിൻഭാഗത്ത് നിന്ന് ഹെഡ്‌ലൈറ്റുകളിലേക്ക് പ്രവർത്തിക്കുന്ന 'GT ലൈൻ' എന്ന് വിളിക്കപ്പെടുന്നവയും 1989 SZ-നെ പ്രതിഫലിപ്പിക്കുന്ന 3+3 ഹെഡ്‌ലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത് ഐക്കണിക് 'ട്രൈലോബോ' നോസും വ്യതിരിക്തമായ 'സ്‌കുഡെറ്റോ' ഷീൽഡും എസ്‌യുവിക്ക് വ്യത്യസ്‌തമാർന്ന രൂപമാണ് സമ്മാനിച്ചിരിക്കുന്നത്.

അലോയ് വീലുകൾ 1960-കളിൽ 33 സ്ട്രാഡേൽ പോലുള്ള മോഡലുകളിൽ ആരംഭിച്ച ടെലിഫോൺ-ഡയൽ രൂപകല്പനയുടെ ആധുനിക രൂപമാണ്. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ഒരു പ്രീമിയം എസ്‌യുവിയിൽ പ്രതീക്ഷിക്കുന്ന എല്ലാ സാങ്കേതിക വിദ്യകളും ടോണാലെയിലുണ്ട്.

ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കസ്റ്റമൈസ് ചെയ്യാവുന്ന ഹോം സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ അനുയോജ്യത, ഓവർ-ദി എയർ ( OTA) അപ്‌ഡേറ്റുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റൻസ് എന്നിവയുൾപ്പെടെ ഡ്രൈവർ സഹായ സംവിധാനങ്ങളുടെ ഒരു ഹോസ്റ്റും എസ്‌യുവിയുടെ അകത്തളത്തെ തികച്ചും മനോഹരമാക്കുന്നുണ്ട്.

ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റുമായി കാറിനെ ബന്ധിപ്പിക്കുന്ന നോൺ-ഫംഗബിൾ ടോക്കൺ (NFT) ഉള്ള ലോകത്തിലെ ആദ്യത്തെ കാർ കൂടിയാണ് ആൽഫ റോമിയോ ടോണാലെ എസ്‌യുവി. ഉപഭോക്താവിന്റെ സമ്മതത്തോടെ അത് ഒരു കാറിന്റെ ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളുടെ രഹസ്യാത്മകവും പരിഷ്‌ക്കരിക്കാനാവാത്തതുമായ റെക്കോർഡ് സൃഷ്ടിക്കുന്ന സജ്ജീകരണമാണ്.

ഇത് കാർ ശരിയായി പരിപാലിക്കപ്പെടുന്നു എന്നതിന്റെ ഗ്യാരണ്ടിയായി പ്രവർത്തിക്കുന്നു. അതുവഴി ശേഷിക്കുന്ന മൂല്യം മെച്ചപ്പെടുത്താനാകും ശ്രമിക്കുക. ബിൽറ്റ്-ഇൻ ആമസോൺ അലക്‌സ വോയ്‌സ് അസിസ്റ്റന്റും ഉടമ റിമോട്ട് വഴി അൺലോക്ക് ചെയ്‌താൽ ആമസോണിന് പാഴ്‌സലുകൾ നേരിട്ട് കാറിലേക്ക് എത്തിക്കാനുള്ള കഴിവും കാറിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇപ്പോൾ കോർ ടോണാലെ ശ്രേണി രണ്ട് വൈദ്യുതീകരിച്ച വേരിയന്റുകളാൽ നിർമിതമാണ്. 130hp അല്ലെങ്കിൽ 160hp തെരഞ്ഞെടുക്കാവുന്ന ഒരു മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ, ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എന്നിവയാണ് വാഹനത്തിന് തുടിപ്പേകുന്നത്.

രണ്ട് മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിലും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും 48V ഇലക്ട്രിക് മോട്ടോറും ജോടിയാക്കിയ നാല്-സിലിണ്ടർ 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് ടോണാലെ എസ്‌യുവി ഉപയോഗിക്കുന്നത്. ഇത് സ്റ്റാർട്ട്-അപ്പിലും ലോ-സ്പീഡ് ഡ്രൈവിംഗിലും ഇലക്ട്രിക് മോഡിൽ ക്രൂയിസിംഗിലും സജീവമാണ്.

ലൈനപ്പിലെ ഏറ്റവും ശക്തമായ മോഡൽ പ്ലഗ്-ഇൻ ഹൈബ്രിഡ് ആണ്. ഇത് ഫിയറ്റ് 500-ന്റെ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ജോടിയാക്കുന്നത്. മുൻ വീലുകൾക്ക് ശക്തി പകരുന്ന രീതിയിൽ പിന്നിൽ ഒരു ഇലക്ട്രിക് മോട്ടോറും ആൽഫാ റോമിയോ ടോണാലെ എസ്‌യുവിയിൽ ബന്ധിപ്പിച്ചിരിക്കുന്നു.

15.5kWh ബാറ്ററി ഉപയോഗിച്ച് മൊത്തം 275 bhp കരുത്താണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഈ സജ്ജീകരണം 6.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും എസ്‌യുവിയെ സഹായിക്കുന്നു. PHEV മോഡൽ 60 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ ഇലക്ട്രിക്-ഒൺലി റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഭാവി മോഡലുകൾ സ്റ്റെല്ലാന്റിസിന്റെ ആഗോള പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നതിന് മുമ്പ് മുൻ മാതൃ കമ്പനിയായ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് (എഫ്‌സിഎ) വികസിപ്പിച്ച . ജീപ്പ് റെനഗേഡുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന അവസാന ആൽഫ വാഹനമായിരിക്കും ഇത്. പ്ലാറ്റ്‌ഫോമിന് ആവശ്യമുണ്ടെങ്കിൽ പൂർണമായും ഇലക്ട്രിക് ടോണലിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു.

4.53 മീറ്റർ നീളവും 1.84മീറ്റർ വീതിയും 1.6മീറ്റർ ഉയരവുമുള്ള ഈ കാറിന് അൽപ്പം നീളമുണ്ടെങ്കിലും ഔഡി Q3 എസ്‌യുവിയുടെയുടെ വലിപ്പത്തിന് ഏതാണ്ട് സമാനമാണ് ടോണാലി. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സിനായി 50:50 ഭാരം വിതരണം ചെയ്യുന്നതിനായി ആൽഫ ടോണാലെയെ സജ്ജമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








