ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

തങ്ങളുടെ ഓൾ-ഇലക്‌ട്രിക് i4 സെഡാൻ 2022 ഏപ്രിൽ 28-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഏവരുടേയും പ്രിയപ്പെട്ട ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. ആർട്ടിസ്റ്റ് ഫൈസ ഹസൻ ഡിസൈൻ ചെയ്‌ത കാറിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നത്.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ i4 ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബിഎംഡബ്ല്യു ബ്രാൻഡഡ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ആയിരിക്കുമെന്നതും ശ്രദ്ധേയമാവും. അടുത്തിടെ പുറത്തിറക്കിയ മിനി ഇലക്ട്രിക് പരിഗണിക്കുമ്പോൾ ബിഎംഡബ്ല്യു ഗ്രൂപ്പിൽ നിന്നുള്ള മൂന്നാമത്തെ ഇവിയാണെന്നും പറയാം.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ആഢംബര കാർ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സെഡാൻ കൂടിയാകും ബിഎംഡബ്ല്യു i4. 2021 ഡിസംബറിൽ ബിഎംഡബ്ല്യു ഇന്ത്യ iX ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയപ്പോൾ അടുത്ത 6 മാസത്തിനുള്ളിൽ i4 പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വാഗ്‌ദാനം നിറവേറ്റുന്ന ലക്ഷ്വറി ഇവി വിപണിയിൽ തരംഗമാവാൻ പ്രാപ്‌തമായ എല്ലാ ഘടകങ്ങളോടും ചേർന്നാണ് വരുന്നതും.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ആഗോളതലത്തിൽ, ബി‌എം‌ഡബ്ല്യു i4 eDrive40 ഗ്രാൻ കൂപ്പെ, സ്പോർട്ടിയർ M50 സെഡാൻ എന്നങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തെ മോഡലാകും ഇന്ത്യക്കായി ഒരുങ്ങുകയെന്നാണ് സൂചന. കാറിന്റെ ഇലക്ട്രിക് പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം i4 330 bhp കരുത്തിൽ 430 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 81.5 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

WLTP സൈക്കിൾ അനുസരിച്ച് ഒറ്റ ചാർജിൽ ബിഎംഡബ്ല്യു i4 സെഡാന് 483 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നും ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നു. i4 M50 മോഡലിനെ സംബന്ധിച്ചിടത്തോളം പെർഫോമൻസ് അധിഷ്ഠിത മോഡലിന് ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. അത് ഓരോ ആക്സിലിലുമായാണ് സ്ഥാനംപിടിച്ചിരിക്കുന്നതും.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ബി‌എം‌ഡബ്ല്യുവിന്റെ എക്‌സ്‌ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഇതിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ 529 bhp വർധിച്ച പവറും ഇത് വാഗ്ദാനം ചെയ്യുന്നു. ഏകദേശം 394 കിലോമീറ്റർ റേഞ്ചാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ലെവൽ 2 വാൾ-ബോക്‌സ് ഉപയോഗിച്ച് 11 കിലോവാട്ട് എസി പവർ ഉപയോഗിച്ച് ബിഎംഡബ്ല്യു i4 ചാർജ് ചെയ്യാം.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ഇത് 8 മണിക്കൂറിനുള്ളിൽ 100 ശതമാനം ബാറ്ററി ടോപ്പ് അപ്പ് ചെയ്യാൻ കഴിയും. അതേസമയം DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ആഢംബര ഇലക്ട്രിക് സെഡാന് 200 kW വരെ ചാർജ് ചെയ്യാൻ കഴിയും. ഇത് 142 കിലോമീറ്റർ റേഞ്ച് നൽകാൻ ഏകദേശം 10 മിനിറ്റ് ചാർജ് ചെയ്‌താൽ മതിയാകും.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ബിഎംഡബ്ല്യു i4 ഇലക്ട്രിക് സെഡാൻ കമ്പനിയുടെ തന്നെ പുതുതലമുറ 4 സീരീസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സമാനമായ രൂപകൽപ്പനയോടെയാണ് ബാറ്ററി മോഡലും അണിനിരക്കുന്നത്. എന്നിരുന്നാലും കറിന്റെ ഇലക്ട്രിക് സ്വഭാവം വർധിപ്പിക്കുന്നതിനായി സ്റ്റൈലിംഗിൽ ചെറിയ പരിഷ്ക്കാരങ്ങളാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

വലിയ കിഡ്‌നി ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓപ്‌ഷണൽ ബ്ലൂ ആക്‌സന്റുകൾ, സിഗ്നേച്ചർ കൂപ്പെ റൂഫ്‌ലൈൻ എന്നിവയാണ് ബിഎംഡബ്ല്യു i4 ഇലക്ട്രിക് മോഡലിന്റെ ഡിസൈനിലെ പ്രധാന സവിശേഷതകൾ. അകത്തളത്തെ സംബന്ധിച്ചിടത്തോളം 12.3 ഇഞ്ച് ഇൻഫർമേഷൻ ഡിസ്‌പ്ലേയും 14.9 ഇഞ്ച് കൺട്രോൾ സ്‌ക്രീനുമായാണ് കാർ വരുന്നത്.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

അത് ഫ്രെയിംലെസ് ബെസൽ പങ്കിടുകയും ഒരൊറ്റ യൂണിറ്റായി ദൃശ്യമാകുകയും ചെയ്യും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം iDrive 8 സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുകയും ഓവർ-ദി-എയർ അപ്‌ഡേറ്റുകളും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും ബിഎംഡബ്ല്യു പറയുന്നു.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ഒരു പ്രീമിയം ബിഎംഡബ്ല്യു കാർ എന്ന നിലയിൽ മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾ, ADAS ടെക് എന്നിവ പോലെയുള്ള സൗകര്യങ്ങളാൽ i4 സുസജ്ജമാണ്.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ക്യാബിനു ചുറ്റും നീല ഹൈലൈറ്റുകളുണ്ടെന്നതും ഇലക്ട്രിക് കാർ എന്ന പദത്തെ ഓർമപ്പെടുത്തും. ആഡ്-ഓൺ അഡാപ്റ്റീവ് സസ്പെൻഷൻ, വേഗമേറിയ സ്റ്റിയറിംഗ് റാക്ക്, ഓപ്ഷണൽ 20-ഇഞ്ച് അലോയ് വീലുകൾ, i4 എന്നീ സവിശേഷതകളും വാഹനത്തിന്റെ മേൻമകളാണ്.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ബിഎംഡബ്ല്യു i4 ഇവിയുടെ വില ഏകദേശം 80 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 5 സീരീസിന്റെ വിലയേക്കാൾ കൂടുതലാണ്. വിപണിയിൽ എത്തുമ്പോൾ മോഡലിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാവില്ല. എന്നാൽ ടെസ്‌ല മോഡൽ 3 എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ കടുക്കും.

ലക്ഷ്വറി ഇവി സെഗ്മെന്റിൽ കിടപിടിക്കാൻ BMW, i4 ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ബിഎംഡബ്ല്യു പരിമിതമായ അളവിൽ മാത്രമായിരിക്കും i4 ഇന്ത്യയിലേക്ക് കൊണ്ടുവരിക. അതിനാൽ ആദ്യ ബാച്ച് വളരെ വേഗത്തിൽ വിറ്റുതീരുമെന്ന് തന്നെയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളുടെ പ്രതീക്ഷയും.

More from DriveSpark

Article Published On: Tuesday, April 5, 2022, 16:00 [IST]
English summary
All electric bmw i4 sedan will make its india debut on april 28 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X